ന്യൂഡൽഹി∙ 2010 ഡിസംബറിലാണ് ദീപ്തി വിവാഹിതയായതെന്നും വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ ഭർതൃവീട്ടുകാർ പീഡനം ആരംഭിച്ചതായും യുവതിയുെട അമ്മ. ഡൽഹിയിലെ വസന്ത് വിഹാറിലെ വസതിയിൽ വച്ച് ദീപ്തി ആത്മഹത്യ ചെയ്തതിനു പിന്നാലെ പാൻമസാല വ്യവസായിയുടെ കുടുംബത്തിനെതിരെ രംഗത്തെത്തുകയാണ് മാതാവ്. കേസ് എല്ലാ കോണുകളിൽ നിന്നും സിബിഐ അന്വേഷിക്കണമെന്നും ദീപ്തിയുടെ അമ്മ ആവശ്യപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
Also Read ഗർഭഛിദ്രം നടത്താനുള്ള ശ്രമം പരാജയപ്പെട്ടു, പിന്നാലെ കൊലപാതകം; അനിത വധക്കേസിൽ രണ്ടാം പ്രതിക്കും വധശിക്ഷ
കമല പസന്ത് പാൻ മസാല ബ്രാൻഡ് ഉടമ കമൽ കിഷോർ ചൗരസ്യയുടെ മരുമകൾ ദീപ്തി (38) യെയാണ് തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദിവസങ്ങൾക്ക് ശേഷം, ഡൽഹി പൊലീസ് ഭർത്താവിനും ഭർതൃമാതാവിനുമെതിരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്തു. മകളുടെ ഭർത്താവും കുടുംബവും വളരെക്കാലമായി ശാരീരികവും മാനസികവുമായി ദീപ്തിയെ പീഡിപ്പിച്ചിരുന്നെന്നും ദീപ്തിയുടെ അമ്മ ആരോപിച്ചു.
Also Read കാലിൽ ഇഷ്ടിക കെട്ടി കിണറ്റിൽ തള്ളി, മനോരമയെ കൊന്നത് ക്രൂരമായി; വിചാരണയ്ക്കിടെ രക്ഷപ്പെടാൻ ശ്രമം, പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്
നവംബർ 25 ന് രാവിലെ 11.30 ഓടെയാണ് ദീപ്തി ആത്മഹത്യ ചെയ്തത്. ഉച്ചകഴിഞ്ഞ് വസന്ത് വിഹാറിലെ വീട്ടിലെ ഒരു മുറിയിൽ ദീപ്തിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ദീപ്തിയുടെ മുറിയിൽ നിന്ന് കണ്ടെടുത്ത ഒരു ഡയറിയിൽ കുടുംബബന്ധത്തിലെ പ്രശ്‌നങ്ങൾ പരാമർശിച്ചിരുന്നു. ആരോപണങ്ങളോട് കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല.
കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
English Summary:
Family Seeks CBI Inquiry into Deepthi\“s Death: Delhi Suicide Case focuses on the tragic suicide of Deepthi in Delhi and the subsequent allegations of harassment against her husband\“s family.