കീവ് ∙ താമസസ്ഥലത്തു റെയ്ഡ് നടന്നതിനെ തുടർന്ന് വൊളോഡിമിർ സെലെൻസ്‌കിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രി യെർമാക് രാജിവച്ചു. യുക്രെയ്നിലെ അഴിമതി വിരുദ്ധ ഏജൻസികൾ കീവിലെ സർക്കാർ ക്വാർട്ടേഴ്സിലുള്ള യെർമാക്കിന്റെ അപ്പാർട്ട്മെൻ്റിലാണ് പരിശോധന നടത്തിയത്.
Also Read ‘ബൈഡൻ ഉറക്കംതൂങ്ങി; മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം പൂർണമായും നിർത്തലാക്കും’
സെലെൻസ്‌കിയുടെ ഏറ്റവും അടുത്ത ഉപദേശകനായിരുന്നു 54 കാരനായ യെർമാക്. സെലെൻസ്‌കിയുടെ മുൻ ബിസിനസ് പങ്കാളിയായ തിമൂർ മിൻഡിച്ചിന്റെ നേതൃത്വത്തിൽ, സർക്കാർ ഉടമസ്ഥതയിലുള്ള ആണവ വൈദ്യുത ഓപ്പറേറ്ററായ എനർഗോട്ടമിൽ നിന്ന് ഏകദേശം 100 മില്യൺ ഡോളർ തട്ടിയെടുത്തതായാണ് ആരോപണമുണ്ടായിരുന്നത്. അഴിമതിയുടെ പേരിൽ നിരന്തര സമ്മർദത്തിന് അദ്ദേഹം വിധേയനായിരുന്നു. തന്റെ ഭാഗത്ത് നിന്ന് പൂർണ സഹകരണമുണ്ടാവുമെന്ന് യെർമാക് സോഷ്യൽ മീഡിയയിൽ കുറിച്ചു.
Also Read ‘പിതാവിന്റെ ഫോൺ വിളികളില്ല, ജീവനു തെളിവുമില്ല; ഉത്തരവാദിത്തം ഷെഹബാസ് ഷെരീഫ് സര്‍ക്കാരിന്’
‘‘ഞാൻ ആൻഡ്രി യെർമാക്കിനോട് നന്ദിയുള്ളവനാണ്. അദ്ദേഹം യുക്രെയിനിനു വേണ്ടി സ്വീകരിച്ച നിലപാടുകൾ ദേശസ്‌നേഹം നിലനിർത്തുന്നതായിരുന്നു. എന്നാൽ കിംവദന്തികളും ഊഹാപോഹങ്ങളും ഉണ്ടാകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു\“\“ കീവിൽ നടത്തിയ പ്രസംഗത്തിൽ യുക്രെയ്ൻ നേതാവ് വൊളോഡിമിർ സെലെൻസ്‌കി പറഞ്ഞു.
‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
English Summary:
Andriy Yermak Resigns Amid Corruption Allegations: Andriy Yermak\“s resignation follows an anti-corruption raid in Kyiv. The raid targeted Yermak\“s apartment, and Zelenskyy addressed the situation, expressing gratitude and addressing potential rumors.