തിരുവനന്തപുരം ∙ സർക്കാർ പ്രഖ്യാപിച്ച സ്ത്രീസുരക്ഷാ പദ്ധതിക്കായി അപേക്ഷകൾ സ്വീകരിക്കുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷണ സെൽ വിലക്കി. പഞ്ചായത്തുകളും നഗരസഭകളും വഴി അപേക്ഷ സ്വീകരിക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായതിനാലാണ് വിലക്ക്.
Also Read ആരുകടക്കും വോട്ടുപുഴ?; തദ്ദേശതിരഞ്ഞെടുപ്പിൽ എന്നും എൽഡിഎഫിന് മേൽക്കൈ; മറികടക്കാൻ കരുതലോടെ യുഡിഎഫ്
1000 രൂപ പെൻഷൻ ലഭിക്കുന്ന പദ്ധതിക്ക് അപേക്ഷ സ്വീകരിക്കുന്നത് രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുകയാണെന്നും ജില്ലകളിലെ നിരീക്ഷണ സെല്ലുകൾക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും വ്യാപകമായി പരാതി ലഭിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ അസി. റിട്ടേണിങ് ഓഫിസർമാരിൽ ഭൂരിഭാഗവും തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണെന്നും പരാതികളിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ ആനുകൂല്യങ്ങൾക്കായി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനുള്ള നടപടികൾ പാടില്ലെന്നാണ് ചട്ടം.
അപേക്ഷകൾ സ്വീകരിക്കരുതെന്ന് അതതു ജില്ലകളിലെ നിരീക്ഷണ സെല്ലുകൾ പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാർക്കു നിർദേശം നൽകിയിട്ടുണ്ട്. ഒക്ടോബർ 29നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനം വിളിച്ചാണു പദ്ധതി പ്രഖ്യാപിച്ചത്. സാമൂഹികക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ അല്ലാത്ത ട്രാൻസ്‌വുമൻ അടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് എല്ലാ മാസവും ധനസഹായം ഉറപ്പാക്കുമെന്നായിരുന്നു വാഗ്ദാനം. ആദ്യ ഉത്തരവ് നവംബർ ഒന്നിന് ഇറങ്ങിയെങ്കിലും മാർഗരേഖയും മാനദണ്ഡങ്ങളുമായി വിശദ ഉത്തരവ് ഇറങ്ങിയത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നവംബർ 10നായിരുന്നു.
‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
അവർ മൂന്നും കഴിഞ്ഞിട്ടു മാത്രം സഞ്ജുവിനു സാധ്യത; കാത്തിരുന്നിട്ട് കാര്യമുണ്ടോ? രോഹിതും കോലിയുമല്ല കാരണം; രാഹുൽ ക്യാപ്റ്റനായതിന്റെ ഉദ്ദേശ്യം വേറെ!
‘പ്രായം’ കുറയും, ശരീരകാന്തിയും ലൈംഗിക ശേഷിയും കൂട്ടും; തൈലം പുരട്ടി കുളിച്ചാൽ ഗുണങ്ങളേറെ; ശാസ്ത്രീയമായ തേച്ചുകുളി എങ്ങനെ?
MORE PREMIUM STORIES
വ്യാജ അപേക്ഷകളും പ്രചാരണവും
Also Read ‘വോട്ടിങ് സഹായം ഒറ്റത്തവണ മതി’: ഒരാൾക്ക് പലരുടെ സഹായിയാവാനാവില്ല; സഹായിയുടെ വലതു കയ്യിൽ മഷി പുരട്ടും
പദ്ധതിക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നതു വിലക്കിയതോടെ വ്യാജമായി അപേക്ഷാഫോമുകൾ തയാറാക്കുകയും പകർപ്പുകളെടുത്ത് വീടുകളിൽ എത്തിക്കുകയും ചെയ്യുന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനു പരാതികൾ ലഭിച്ചു. എൽഡിഎഫ് സ്ഥാനാർഥികളും പ്രവർത്തകരും ഇവ വീട്ടിലെത്തിക്കുന്നുവെന്ന പരാതികളെ തുടർന്ന് മാതൃകാ പെരുമാറ്റച്ചട്ട ലംഘനം പരിശോധിക്കുന്ന സമിതികൾ നേരിട്ട് എത്തി അന്വേഷണം നടത്തുന്നുണ്ട്. English Summary:
Kerala Pension Halt: Kerala Pension Scheme faces a ban due to the model code of conduct violation during local body elections. The Election Commission halted the application process for the women\“s safety scheme following complaints of political campaigning and misuse of the process.