search

അനങ്ങാതെ നിൽക്കൂ, ഞങ്ങൾ വെടിവയ്ക്കട്ടെ: ഗാസയിലെ മനുഷ്യക്കുരുതിയിൽ കണ്ണു നിറഞ്ഞ് പലസ്തീൻ സ്ഥാനപതി

Chikheang 1 hour(s) ago views 187
  

  



എന്റെ 14 ഉറ്റബന്ധുക്കൾ ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 4 ദിവസം മുൻപു കൊല്ലപ്പെട്ടു. ഒരു കുടുംബത്തെ പൂർണമായി ഇല്ലാതാക്കി. ഗാസയിലെ ഇപ്പോഴത്തെ യാഥാർഥ്യം ഇതായിരിക്കെ വെടിനിർത്തുന്നതിനെക്കുറിച്ച് ഞാൻ എങ്ങനെ സംസാരിക്കും: ഇന്ത്യയിലെ പലസ്തീൻ സ്ഥാനപതി അബ്ദുല്ല മുഹമ്മദ് അബു ഷാവേഷിന്റെ കണ്ണുകൾ നിറഞ്ഞു, ശബ്ദമിടറി.  

  • Also Read കുഞ്ചു കാത്തുനിന്നു; അവർ കൈകൊടുത്തു!   
  വലിയ ദുഃഖം... 4 ദിവസം മുൻപ് ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട തന്റെ ഉറ്റബന്ധുക്കളുടെ ചിത്രം മൊബൈൽ ഫോണിൽ കാണിക്കുന്ന പലസ്തീൻ സ്ഥാനപതി അബ്ദുല്ല മുഹമ്മദ് അബു ഷാവേഷ്.

കൊല്ലപ്പെട്ട കുടുംബാംഗങ്ങളുടെ ചിത്രം മൊബൈലിൽ നോക്കി അദ്ദേഹം പറഞ്ഞു: നിങ്ങൾ അനങ്ങാതെ നിൽക്കൂ, ഞങ്ങൾ വെടിവയ്ക്കട്ടെ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. സമ്പൂർണ നാശത്തിന്റെ വക്കിലാണു ഗാസയെന്നും മനോരമ ഹോർത്തൂസിൽ അദ്ദേഹം പറഞ്ഞു.  

ഇസ്രയേലിൽ 2023 ഒക്ടോബർ 7നുണ്ടായ ഹമാസ് ആക്രമണത്തെ അപലപിച്ച സ്ഥാനപതി അതിനു പിന്നിൽ പ്രവർത്തിച്ചവരെ സ്വതന്ത്ര അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു. ഹമാസിനെ മനഃപൂർവം നിരായുധീകരിക്കാത്ത വ്യക്തിയും സാമ്പത്തിക സഹായം ഉറപ്പു വരുത്തുന്നയാളും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആണെന്നും ഈ വിവരങ്ങൾ ആരും ‌‌തുറന്നുപറയുന്നില്ലെന്നും കൂട്ടിച്ചേർത്തു.
    

  • ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
      

         
    •   
         
    •   
        
       
  • അവർ മൂന്നും കഴിഞ്ഞിട്ടു മാത്രം സഞ്ജുവിനു സാധ്യത; കാത്തിരുന്നിട്ട് കാര്യമുണ്ടോ? രോഹിതും കോലിയുമല്ല കാരണം; രാഹുൽ ക്യാപ്റ്റനായതിന്റെ ഉദ്ദേശ്യം വേറെ!
      

         
    •   
         
    •   
        
       
  • ‘പ്രായം’ കുറയും, ശരീരകാന്തിയും ലൈംഗിക ശേഷിയും കൂട്ടും; തൈലം പുരട്ടി കുളിച്ചാൽ ഗുണങ്ങളേറെ; ശാസ്ത്രീയമായ തേച്ചുകുളി എങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പോർവിമാനങ്ങളും ടാങ്കുകളും അടക്കമുള്ള സകല ആധുനിക ആയുധങ്ങളുമുപയോഗിച്ചാണു രണ്ടു വർഷത്തിനിടെ ഇസ്രയേൽ 70,000 പേരെ കൊന്നൊടുക്കിയത്. 20,000 പേർ കുട്ടികളാണ്. മറ്റൊരു രാജ്യത്തിന്റെ സൈന്യത്തിനു നേരെയല്ല ആക്രമണം, സാധാരണക്കാർക്കെതിരെയാണ്. ഇന്ത്യയെ വിഭജിച്ച ബ്രിട്ടിഷുകാർ തന്നെയാണ് പലസ്തീനെ വിഭജിച്ചതും ഈ ദുരിതങ്ങൾക്കെല്ലാം തുടക്കം കുറിച്ചതും. പലസ്തീൻ ജനതയ്ക്കൊപ്പം നിൽക്കുന്നതിൽ ഇന്ത്യയ്ക്കു നന്ദി പറഞ്ഞ അദ്ദേഹം മലയാളികളുടെ ഐക്യദാർഢ്യവും എടുത്തുപറഞ്ഞു.  

ഗാസയിലേതുപോലെ ഒരു ജനതയുടെ മേൽ നീതിരഹിതമായി നടത്തുന്ന അധിനിവേശം ലോകം വേറെ കണ്ടിട്ടില്ലെന്നു പ്രമുഖ മാധ്യമപ്രവർത്തകൻ ശശികുമാർ പറഞ്ഞു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങളെയാണു ഹോർത്തൂസ് വേദിയിൽ പലസ്തീൻ സ്ഥാനപതി പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  English Summary:
Gaza on Brink of Destruction: Palestinian Ambassador Mourns Family, Thanks India for Support
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160295