search

നിയമസഭാ തിരഞ്ഞെടുപ്പ്: നടപടി തുടങ്ങി; എസ്ഐആറിനൊപ്പം ബൂത്ത് ക്രമീകരണവും

deltin33 10 hour(s) ago views 775
  



തിരുവനന്തപുരം ∙ സംസ്ഥാനത്തു സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിനിടെ (എസ്ഐആർ) നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിങ് ബൂത്തുകളിൽ വോട്ടർമാരെ മാറ്റി ക്രമീകരിക്കുന്ന നടപടികൾ ആരംഭിച്ചു. ഡിസംബർ 9ന് കരട് വോട്ടർ പട്ടിക പുറത്തിറങ്ങും. മരിച്ചവരെയും സ്ഥലംമാറിയവരെയും സ്ഥലത്തില്ലാത്തവരെയും നീക്കിയുള്ള ഈ പട്ടികയിലെ വോട്ടർമാരെ എണ്ണത്തിന് അനുസരിച്ച് പുനർവിന്യസിച്ച് ബൂത്തുകൾ ക്രമീകരിക്കാനുമുള്ള നടപടികളാണു പുരോഗമിക്കുന്നത്.  

  • Also Read ഗുണനിലവാരമില്ല സർക്കാർ മരുന്നിനും; കെഎസ്ഡിപിയിൽനിന്നു വാങ്ങി വിതരണം ചെയ്തത് കെഎംഎസ്‌സിഎൽ   


കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ കലക്ടർമാർ പോളിങ് ബൂത്തുകൾ ക്രമീകരിക്കുന്ന നടപടികൾക്കു തുടക്കമിട്ട് മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഈ മാസം തന്നെ ഇതു പൂർത്തിയാക്കാനാണു നിർദേശം. എസ്ഐആറിന്റെ കാര്യം കലക്ടർമാരുടെ മാർഗനിർദേശത്തിൽ പ്രത്യേകം പരാമർശിക്കുന്നില്ലെന്നു മാത്രം.

1175 വോട്ടർമാരിൽ കൂടുതലുള്ള ബൂത്തുകളെ സംസ്ഥാനത്താകെ പുനഃക്രമീകരിക്കും. അടുത്തവർഷം നിയമസഭാതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർ പട്ടികയിലേക്കു കൂട്ടിച്ചേർക്കലുകൾ വരാനിടയുണ്ടെന്നു കണ്ടാണിത്.
    

  • ബച്ചന്റെയും ഹേമ മാലിനിയുടെയും മുന്നില്‍വച്ച് ജയ പറഞ്ഞു, ഇതാണെന്റെ ‘ഗ്രീക്ക് ദൈവം’: ധർമേന്ദ്ര, സ്നേഹത്തിന്റെ ‘ഏകാധിപതി’
      

         
    •   
         
    •   
        
       
  • ‘ഡീയസ് ഈറെ’യിൽ പ്രണവ് കണ്ട ആ കാഴ്ച സത്യമാണോ? മരിച്ച സഹോദരിയോടൊപ്പം അയാൾ കഴിഞ്ഞത് 6 മാസം
      

         
    •   
         
    •   
        
       
  • അശ്ലീലമില്ല, ക്ലീഷേ അല്ല, നായികയുടെ ഒരു ഭാവം കൊണ്ട് അടൂർ എല്ലാം പറഞ്ഞു: ദൃശ്യബിംബങ്ങളിലൂടെ സംവദിച്ച ‘സ്വയംവരം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വോട്ടർമാരെ മാറ്റുമ്പോഴും ബൂത്തുകൾ ഒന്നിച്ചാക്കുകയോ വിഭജിക്കുകയോ ചെയ്യുമ്പോഴും ബിഎൽഎമാരുടെയും രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും വോട്ടർമാരുടെയും യോഗം വില്ലേജ് തലത്തിൽ വിളിച്ചു ചേർത്തു മിനിറ്റ്‌സ് രേഖപ്പെടുത്തും. വില്ലേജ്, താലൂക്ക് തലങ്ങളിൽ വില്ലേജ് ഓഫിസർമാർക്കും തഹസിൽദാർമാർക്കുമാണ് ഇതിന്റെ മേൽനോട്ടം.

എന്യൂമറേഷൻ ഫോം‘വിതരണം’ നിർത്തി


കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ബിഎ‍ൽഒമാർക്ക് നൽകിയ ആപ്പിൽ എന്യൂമറേഷൻ ഫോം വിതരണം ചെയ്യുന്നതിന്റെ വിവരങ്ങൾ രേഖപ്പെടുത്താനുള്ള സംവിധാനം സംസ്ഥാനത്താകെ മരവിപ്പിച്ചു. മിക്ക ബൂത്തുകളിലും 90 ശതമാനത്തിലേറെ വിതരണം കഴിഞ്ഞു. ഇനി വിതരണം ചെയ്യാത്ത ബിഎൽഒമാർക്ക് ഫോം വോട്ടർക്കു നൽകാനാവില്ല. വിതരണം ചെയ്ത വിവരങ്ങൾ ആപ്പിൽ രേഖപ്പെടുത്താത്ത ബിഎൽഒമാർക്ക് അതിനും അവസരമില്ല.  

ആപ്പിൽ രേഖപ്പെടുത്താൻ ബിഎൽഒമാർക്ക് സഹായം

പൂരിപ്പിച്ച ഫോമിലെ വിവരങ്ങൾ ആപ്പിൽ രേഖപ്പെടുത്താൻ ബിഎൽഒമാരെ മാത്രം കൊണ്ടു സാധിക്കില്ലെന്നു വ്യക്തമായതോടെ ഇതിനായി റവന്യു ഉദ്യോഗസ്ഥരെ വില്ലേജ്, താലൂക്ക് തലങ്ങളിൽ സഹായത്തിനു ചുമതലപ്പെടുത്തി. ആയിരത്തിൽപരം ഫോം വിതരണം ചെയ്തു പൂരിപ്പിച്ചു വാങ്ങിയതിന്റെ പേരിൽ സമ്മർദത്തിലായ ബിഎൽഒമാർ ഇവ ആപ്പിൽ രേഖപ്പെടുത്താൻ സാധിക്കാത്തതിന്റെ അധികസമ്മർദത്തിലാണ്. ഡിസംബർ 4ന് മുൻപാണ് ആപ്പിൽ ഇതു രേഖപ്പെടുത്തി നൽകേണ്ടത്. അതേസമയം, ആപ്പിന്റെ പ്രവർത്തനം താളം തെറ്റിയിരിക്കുകയാണ്.

76.37 ലക്ഷം ഫോം ഡിജിറ്റൈസ് ചെയ്തു

സംസ്ഥാനത്താകെ ഇന്നലെ വൈകിട്ടു വരെ 76,37,216 ഫോം ഡിജിറ്റൈസ് ചെയ്തതായി സിഇഒ ഡോ. രത്തൻ യു.ഖേൽക്കർ അറിയിച്ചു. ഇതു മൊത്തം വിതരണം ചെയ്ത ഫോമുകളുടെ 27.42% ആണ്. വോട്ടർമാരെ കണ്ടെത്താൻ കഴിയാത്ത ഫോമുകളുടെ എണ്ണം 2,13,370 ആയി.

രാജ്യമാകെ ഫോം വിതരണം 99 %

ന്യൂഡൽഹി ∙ വോട്ടർപട്ടിക പരിഷ്കരണത്തിന്റെ രണ്ടാം ഘട്ടത്തിൽ എന്യൂമറേഷൻ ഫോമുകളുടെ വിതരണം 99 ശതമാനത്തിലേറെ പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. കേരളം ഉൾപ്പെടെ 9 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 50.97 കോടി വോട്ടർമാരിൽ 50.50 കോടി പേർക്കും ഫോമുകൾ നൽകി. ഡിസംബർ 4 വരെയാണ് ഫോം വിതരണത്തിന് അനുവദിച്ചിരിക്കുന്ന സമയപരിധി. ഗോവയിൽ മുഴുവൻ വോട്ടർമാർക്കും ഫോം വിതരണം ചെയ്തു. ആൻഡമാൻ ആൻഡ് നിക്കോബാറിൽ 99.98 ശതമാനവും മധ്യപ്രദേശിൽ 99.83 ശതമാനവും പേർക്ക് ഫോം നൽകി. English Summary:
Kerala Assembly Elections: Electoral Roll Revision and Booth Rearrangement Begin
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469968