കൊച്ചി ∙ മലയാള മനോരമയുടെ കലാ, സാഹിത്യ, സാംസ്കാരികോത്സവമായ ഹോർത്തൂസിനു തുടക്കം കുറിച്ച് കൊച്ചി സുഭാഷ് പാർക്കിൽ ഇന്നു പുസ്തകശാല തുറക്കും. വൈകിട്ടു 4നു പ്രമുഖ സാഹിത്യകാരൻ സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 30 വരെ രാവിലെ 10 മുതൽ രാത്രി 8 വരെയാണു പുസ്തകശാലയുടെ പ്രവർത്തനം. ആയിരക്കണക്കിനു ഇംഗ്ലിഷ്, മലയാളം ടൈറ്റിലുകൾ ലഭ്യം.
- Also Read ഹോർത്തൂസ് നോവൽ പുരസ്കാരം ബിനുരാജിന്; സമ്മാനത്തുക 3 ലക്ഷം രൂപ
പ്രശസ്ത എഴുത്തുകാരുടെയും പ്രസാധകരുടെയും പുസ്തകങ്ങൾ 10 മുതൽ 70% വരെ വിലക്കുറവിൽ വാങ്ങാം. കുട്ടികൾക്കായി പ്രത്യേക വിഭാഗമുണ്ട്. സാന്റ മോണിക്ക സ്റ്റഡി എബ്രോഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡെന്നി തോമസ് വട്ടക്കുന്നേൽ പുസ്തകശാലയിൽനിന്ന് ആദ്യപുസ്തകം വാങ്ങും. English Summary:
Malayalam Manorama\“s Hortus Bookshop: Hortus Bookshop Opens Today in Kochi, C. Radhakrishnan to Inaugurate Grand Event |