search

എവിടെ ആ പിടികിട്ടാപ്പുള്ളി?; ഔറംഗസേബിന്റെ കപ്പൽ ക്രൂരമായി കൊള്ളയടിച്ച കൊടുംവില്ലൻ

cy520520 8 hour(s) ago views 478
  



പൈറേറ്റ്സ് ഓഫ് ദ് കരീബിയൻ തുടങ്ങിയ ചിത്രങ്ങളിലൂടെ കടൽക്കൊള്ളക്കാരുടെ കഥകൾ നാമൊരുപാട് കണ്ടിട്ടുണ്ട്, വായിച്ചിട്ടുമുണ്ട്.

  • Also Read ഇപ്പോൾ വായിക്കുന്ന പുസ്തകത്തെക്കുറിച്ച് ലതാലക്ഷ്മി   


ചരിത്രത്തിലെ ഏറ്റവും വലിയ കടൽക്കൊള്ള നടന്നത് ഒരിന്ത്യൻ കപ്പലിലായിരുന്നു. മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ  ഉടമസ്ഥതയിലുണ്ടായിരുന്ന ഗഞ്ചി സവായ് എന്ന വൻകപ്പലിനാണ് ആ ദുർവിധി സംഭവിച്ചത്. ഹെൻറി എവ്റി എന്ന കടൽക്കൊള്ളക്കാരനായിരുന്നു സംഭവത്തിനു പിന്നിൽ.

ബ്രിട്ടിഷ് നാവികസേനാ ഉദ്യോഗസ്ഥനായ എവ്‌റി 1694ൽ കരീബിയൻ ദ്വീപുകളിലേക്കു പോയ സേനാക്കപ്പലിൽ കലാപമുണ്ടാക്കി. ഫാൻസിയെന്നു പേരിട്ട കപ്പലിനെ കൊള്ളക്കപ്പലാക്കി മാറ്റി. തെക്കൻ ആഫ്രിക്കൻ തീരങ്ങളും മഡഗാസ്കറും കേന്ദ്രീകരിച്ചു ഹെൻറിയും 150 പേരടങ്ങിയ അനുചരരും വൻ കടൽക്കൊള്ളകൾ നടത്തി.പല യൂറോപ്യൻ കപ്പലുകളും ഇതിനിരയായി.
    

  • 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
      

         
    •   
         
    •   
        
       
  • വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
      

         
    •   
         
    •   
        
       
  • പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


1695ൽ ചെങ്കടൽ തീരത്തുള്ള യെമനിലെ മോച്ച തുറമുഖത്തുനിന്ന് ഗുജറാത്തിലെ സൂറത്തിലേക്കു ഔറംഗസേബിന്റെ  ഉടമസ്ഥതയിലുള്ള 25 കപ്പലുകൾ മടക്കയാത്ര തുടങ്ങി. അറബിനാട്ടിലെ കച്ചവടംവഴിയുള്ള അളവറ്റ ധനം ഈ കപ്പലുകളിൽ നിറച്ചിരുന്നു. ഹജ് നിർവഹിച്ചു മടങ്ങിയവരും കപ്പലുകളിലുണ്ടായിരുന്നു. കപ്പൽവ്യൂഹത്തെ എവ്റി ലക്ഷ്യമിട്ടു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ബാബേൽ മാൻഡെബ് കടലിടുക്കിൽ കൊള്ളസംഘം കപ്പൽ വ്യൂഹത്തെ കണ്ടെത്തി.

കപ്പൽക്കൂട്ടത്തിലെ ഫാത് മഹ്മമാദി എന്ന കപ്പലാണ് ആദ്യം ആക്രമിക്കപ്പെട്ടത്.കോടിക്കണക്കിനു രൂപ വിലവരുന്ന സ്വർണ, വെള്ളി നാണയങ്ങൾ ഇതിൽ നിന്നു കവർന്നു. പിന്നാലെയാണു ഗഞ്ചി സവായ് എത്തിയത്. താമസിയാതെ ഫാൻസി, ഗഞ്ചി സവായിയെ പിന്തുടരാൻ തുടങ്ങി. സൂറത്തിലെത്താൻ 8 ദിവസം ശേഷിക്കേ എവ്റിയുടെ കപ്പൽ ഗഞ്ചി സവായിയെ വളഞ്ഞു.

  • Also Read നാമാകാം നമുക്ക്...   


ഗഞ്ചി സവായിയിൽ പീരങ്കികൾ, തോക്കുധാരികളായ 400 പടയാളികൾ എന്നിവയുണ്ടായിരുന്നതിനാൽ ഒരു യുദ്ധം തന്നെ എവ്റി പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഫാൻസിയിൽ നിന്നുള്ള ആദ്യ പീരങ്കിവെടിയിൽ ഗഞ്ചിയുടെ പ്രധാന പായ്മരം നശിച്ചു. ഇതോടൊപ്പം കപ്പലിന്റെ ഡെക്കിലെ പീരങ്കി പൊട്ടിത്തെറിക്കുകയും ചെയ്തു. ആശയക്കുഴപ്പമുണ്ടായ ഇതേ സമയം തന്നെ എവ്റിയുടെ കൊള്ളസംഘം കപ്പലിൽ ചാടിക്കയറി ആക്രമണം തുടങ്ങി.

ശതകോടികൾ മൂല്യമുള്ള ധനം എവ്റി കൊള്ളയടിച്ചു. ഒട്ടേറെ യാത്രികർ കൊലപാതകങ്ങൾക്കും കൊടുംക്രൂരകൃത്യങ്ങൾക്കും ഇരയായി. പലരും കടലിൽ ചാടി ആത്മഹത്യ ചെയ്തു. സമ്പത്ത് പങ്കിട്ടശേഷം എവ്റിയും സംഘവും ബഹാമസ് ദ്വീപിലേക്കു പോകുകയും അവിടെ ഫാൻസിയെ വിൽക്കുകയും ചെയ്തു.

കൊള്ളയടി അറിഞ്ഞ ഔറംഗസേബ് സൂറത്തിലുള്ള എല്ലാ ബ്രിട്ടിഷ് ഉദ്യോഗസ്ഥരെയും അറസ്റ്റു ചെയ്തു. ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കേന്ദ്രങ്ങൾ പൂട്ടുകയും ചെയ്തു. സമ്മർദത്തിലായ ബ്രിട്ടൻ എവ്റിയുടെ തലയ്ക്കു വൻതുക ഇനാം പ്രഖ്യാപിച്ചു. ലോകവ്യാപകമായ തിരച്ചിൽ നടന്നു. ഒരു വ്യക്തിക്കായി ഇത്രയും വലിയ തിരച്ചിൽ നടക്കുന്നത് അതുവരെയുള്ള ചരിത്രത്തിൽ ആദ്യം. പക്ഷേ അയാൾ മറഞ്ഞിരുന്നു. ബഹാമസിലെത്തിയ എവ്റി എവിടെപ്പോയി? ഇന്നും അതു ചരിത്രത്തിലെ ഒരു നിഗൂഢതയാണ്.

എവ്റി അയർലൻഡിലേക്കു പോയെന്നും മഡഗാസ്കറിൽ താവളമുറപ്പിച്ചെന്നും ഇംഗ്ലണ്ടിൽ പ്രച്ഛന്നവേഷക്കാരനായി ജീവിച്ചെന്നും പലകഥകളുണ്ട്. അക്കാലത്തുണ്ടായിരുന്ന ചില അറബി നാണയങ്ങൾ പിൽക്കാലത്ത് അമേരിക്കയിൽ കണ്ടെത്തിയിരുന്നു. ബഹാമസിലെത്തിയ എവ്റി തുടർന്ന് യുഎസിലെത്തിയിരിക്കാമെന്ന സിദ്ധാന്തവും ഇതോടെ ഉടലെടുത്തു. പക്ഷേ ചരിത്രത്തിന്റെ പുകമറയിലേക്കു മറഞ്ഞ എവ്റി പിന്നീട് ഒരിക്കലും വെട്ടപ്പെട്ടില്ല. English Summary:
The Vanishing Pirate: Henry Ivory\“s Audacious Heist of Aurangzeb\“s Treasure
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156337