search

ഇപ്പോൾ വായിക്കുന്ന പുസ്തകത്തെക്കുറിച്ച് ലതാലക്ഷ്മി

cy520520 8 hour(s) ago views 1073
  



നൊബേൽ ജേതാവ് ലാസ്‌ലോ ക്രസ്നഹോർക്കായിയുടെ Destruction and Sorrow Beneath the Heavens  അതിസുന്ദരമായ ഒരു യാത്രാവിവരണമാണ്.  ഒററീലി മുൽസെറ്റാണ് ഇത്  ഇംഗ്ലിഷിൽ പരിഭാഷപ്പെടുത്തിയത്.  എത്ര ദൂരം വേണമെങ്കിലും നമ്മെ വലിച്ചു കൊണ്ടു പോകാൻ കഴിയുന്ന ഗ്രാമീണതയാണ് പുസ്തകത്തിലെ യാത്രികനായ ലാസ്‌ലോ സ്റ്റെയിനെ അമ്പരപ്പിക്കുന്നത്.

  • Also Read നാമാകാം നമുക്ക്...   


സ്വർഗത്തിനു താഴെയുള്ള ദുഃഖങ്ങളെയും നാശങ്ങളെയും കുറിച്ചു പറഞ്ഞു പോകുന്ന ഒട്ടേറെ കഥാസന്ദർഭങ്ങളുള്ള ഈ യാത്രാനുഭവത്തിന് ഒരു നോവൽ സ്വഭാവം പോലുമുണ്ട്.

ചൈനക്കാർ ബുദ്ധമതത്തിന്റെ ധൈഷണികത കണ്ടുപിടിക്കുകയല്ല, അവരതിൽ ജീവിക്കുകയാണ്. പഗോഡകൾ നിറഞ്ഞ പട്ടണങ്ങളും ഗ്രാമങ്ങളും തേടി സ്റ്റെയിൻ യാത്ര തുടരുമ്പോൾ ചൈന അടിസ്ഥാനപരമായി മാറുന്നില്ല.  
    

  • 1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
      

         
    •   
         
    •   
        
       
  • വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
      

         
    •   
         
    •   
        
       
  • പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അവർ മറ്റു ലോകങ്ങളെ മാറ്റിമറിക്കുകയാണ് ചെയ്യുന്നത് എന്നാണ് സ്റ്റെയിനിന്റെ കണ്ടെത്തൽ.

സ്റ്റെയിൻ ചൈനയുടെ ഒരു ഗ്രാമത്തെ പബ്ലിക് ലൈബ്രറിയായി കാണുകയാണ്. അതു സത്യവുമാണ്. ചൈനയുടെ മുഴുവൻ ചിത്രവും ഉള്ള ഗ്രാമം.  

  • Also Read കാർപാത്തിയൻ പുഷ്പനാഥ്   


മഞ്ഞുമൂടിയ ‘ഒൻപതു പൂക്കളുടെ മലനിരകൾ’ തേടി, ഒൻപതു ബുദ്ധമത പർവതങ്ങൾ തേടി സ്റ്റെയിൻ ജിയുഹുയാഷാനിലേക്കു ഈ ഗ്രന്ഥഭാഷയിലൂടെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. 266 പേജുള്ള , സീഗൾ ബുക്സ് 2016ൽ രണ്ടു പതിപ്പുകൾ പ്രസിദ്ധീകരിച്ച ഈ പുസ്തകം വായനയുടെ സഞ്ചാരോത്സവം സമ്മാനിക്കുന്നു. English Summary:
Latha Lakshmi Reviews László Krasznahorkai\“s “Destruction and Sorrow“: A Journey Through China\“s Soul: Laszlo Krasznahorkai\“s \“Destruction and Sorrow Beneath the Heavens\“ is a captivating travel narrative offering a unique perspective on China. This book explores the cultural and spiritual landscapes of China, inviting readers on a thought-provoking literary journey.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156334