search

ധന്യമാകട്ടെ തീർഥാടനം

Chikheang 10 hour(s) ago views 964
  



ശബരിമല തീർഥാടനത്തിനു തുടക്കമിട്ട് വീ‌ണ്ടുമൊരു വൃശ്ചികം പിറക്കുന്നു; ശരണംവിളികൾ മുഴങ്ങുന്ന പുണ്യദിനങ്ങളിലേക്കു നട തുറന്നുകഴിഞ്ഞു. അധികം കാത്തുനിൽപില്ലാതെ പതിനെട്ടാംപടി കയറാൻ അവസരം കിട്ടണമെന്നും സുഗമദർശനം സാധ്യമാകണമെന്നുമുള്ള പ്രാർഥനയാണ് തീർഥാടകരുടേതെന്നു തിരിച്ചറിഞ്ഞ്, അവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനുള്ള സൂക്ഷ്മശ്രദ്ധയാണ് ഈ മണ്ഡലകാലത്ത് അധികൃതരിൽനിന്നുണ്ടാകേണ്ടത്.

പ്രതിദിനം 70,000 പേർക്ക് വെർച്വൽ ക്യൂ വഴിയും 20,000 പേർക്ക് സ്പോട്ബുക്കിങ് വഴിയുമാണ് ഇത്തവണ ദർശനം ലഭിക്കുക. വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങി 10 ദിവസം പിന്നിട്ടപ്പോഴേക്കും 18 ലക്ഷം തീർഥാടകർ ദർശനത്തിനായി ബുക്കുചെയ്തുകഴിഞ്ഞു. വൃശ്ചികം 12 വരെയുള്ള വെർച്വൽ ക്യു ബുക്കിങ് പൂർത്തിയായത് മണ്ഡലകാലത്തിന്റെ ആദ്യദിവസങ്ങളിൽ തന്നെ തീർഥാടകരുടെ വലിയ തിരക്ക് ഉണ്ടാകുമെന്നതിന്റെ സൂചനയാണ്.

തിരക്കു കൂടുതലുള്ള ദിവസങ്ങൾ മുൻകൂട്ടി അറിഞ്ഞ്, ദർശനം സുഗമമാക്കാൻ പൊലീസിനു കഴിയണം. തിരക്കു നിയന്ത്രണത്തിന് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് പതിനെട്ടാംപടിയിലാണ്. പടികയറാനുള്ള കാത്തുനിൽപ് നീണ്ടുപോകാതെ ഇത്തവണയും നോക്കണം. ദർശനത്തിനായി ഒരു ദിവസം 18 മണിക്കൂറാണ് ക്ഷേത്രനട തുറന്നിരിക്കുന്നത്. മിനിറ്റിൽ 80 പേരിൽ കുറയാതെ പതിനെട്ടാംപടി കയറ്റിവിടാൻ കഴിഞ്ഞാലേ ക്യൂവിന്റെ നീളം കുറയ്ക്കാൻ കഴിയൂ. പതിനെട്ടാംപടി ഡ്യൂട്ടിക്കു കഴിഞ്ഞവർഷം പ്രത്യേക പരിശീലനം ലഭിച്ച പൊലീസുകാരെയാണു നിയോഗിച്ചത്. ഇതു പരാതികൾ കുറയാൻ ഇടയാക്കി. ഇത്തവണയും ഇക്കാര്യത്തിൽ പൊലീസ് കൂടുതൽ ശ്രദ്ധിക്കണം.
    

  • സ്വർണം വിറ്റ് 2 ലക്ഷം കോടി! സഹികെട്ട് ‘ചുവപ്പൻ മാഫിയ’യെ കാട്ടിലേക്ക് ഓടിച്ചു കയറ്റി വെടിവച്ചു കൊന്നു; വീണ്ടും ‘സിറ്റി ഓഫ് ഗോഡ്’?
      

         
    •   
         
    •   
        
       
  • ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
      

         
    •   
         
    •   
        
       
  • കരയാൻ മറന്ന കുഞ്ഞ്; അനേകരുടെ കണ്ണീരൊപ്പി, ദാഹമകറ്റി; പുട്ടപർത്തിയിലേക്ക് ഒഴുകി ജനം: ഇന്നും മുഴങ്ങുന്നു സേവനത്തിന്റെ ആ ‘സായിമന്ത്രം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മണിക്കൂറുകൾ നീളുന്ന കാത്തുനിൽപിന്റെ കഷ്ടപ്പാടും ശരണപാതകളിലെ യാത്രാക്ലേശവും തീർഥാടകർ മറക്കുന്നത് അയ്യപ്പദർശനത്തിലാണ്. അതുകെ‌ാണ്ടുതന്നെ ഭക്തലക്ഷങ്ങൾക്കു സുഗമദർശനം ഉറപ്പുവരുത്തുന്നതിൽ ഒരു കുറവും ഉണ്ടായിക്കൂടാ.

ഒരുക്കങ്ങൾ നേരത്തേ നടത്തിയതിനാൽ കഴിഞ്ഞവർഷം പരാതിരഹിത തീർഥാടനമായിരുന്നു. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ദർശനം പ്രമാണിച്ച് ഇത്തവണ കുറെ ഒരുക്കങ്ങൾ മുൻകൂർ നടന്നതു തീർഥാടനത്തിനും പ്രയോജനം ചെയ്യുമെന്നു പ്രതീക്ഷിക്കാം. ക്ഷാമം ഉണ്ടാകാതിരിക്കാൻ, തുലാമാസ പൂജയ്ക്കു നട തുറന്നപ്പോൾതന്നെ തീർഥാടനത്തിനുള്ള അരവണ തയാറാക്കൽ തുടങ്ങിയിരുന്നു. അതിനാൽ 35 ലക്ഷം അരവണയുടെ കരുതൽശേഖരം ഉണ്ടാക്കാൻ കഴിഞ്ഞു.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അത്യാഹിത വിഭാഗം, ഒപി ബ്ലോക്ക് എന്നിവയുടെ പണി നടക്കുന്നതിനാൽ ഇത്തവണയും ശബരിമലയുടെ അടിസ്ഥാന ആശുപത്രി കോന്നി മെഡിക്കൽ കോളജാണ്. പത്തനംതിട്ട ജനറൽ ആശുപത്രി ഓപ്പറേഷൻ തിയറ്ററിലെ എല്ലാ ഉപകരണങ്ങളും അവിടേക്കു മാറ്റിയെങ്കിലും ഇനിയും അടിസ്ഥാനസൗകര്യങ്ങളായിട്ടില്ല. അതിനാൽ ശബരിമലയിൽനിന്നുള്ള രോഗികളെ ഇത്തവണയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കാകും എത്തിക്കുക. ഇനിയുള്ള ദിവസങ്ങളിൽ ശരണവഴികളിലൂടെ പ്രവഹിക്കുന്ന തീർഥാടകർക്കുവേണ്ടി ശബരിമലയിൽ മാത്രമല്ല, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രധാന സർക്കാർ ആശുപത്രികളിലും ആവശ്യത്തിനു ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും നിയോഗിക്കേണ്ടതുണ്ട്.

കെഎസ്ആർടിസി സ്പെഷൽ സർവീസിനായി വിവിധ ഡിപ്പോകൾക്കു ബസ് അനുവദിച്ചിട്ടുണ്ട്. പമ്പ– നിലയ്ക്കൽ ചെയിൻ സർവീസിന് ആദ്യഘട്ടത്തിൽ 191 ബസാണുള്ളത്; എല്ലാം 15 വർഷം കാലാവധി കഴിഞ്ഞ ബസുകൾ. ഇവയെല്ലാം അറ്റകുറ്റപ്പണികൾ നടത്തിയാണ് എത്തിക്കുന്നതെന്ന് ഉറപ്പുവരുത്തണം. കെഎസ്ആർടിസിയുടെ കുറ്റമറ്റ സേവനമാണ് ഇത്തവണയുമുണ്ടാകേണ്ടത്.

മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാറിന്റെ നേതൃത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റിരിക്കുകയാണ്. കഠിനവ്രതം നോറ്റ്, കല്ലുവഴികൾ കടന്നാണ് തീർഥാടകർ സന്നിധാനത്തിലെത്തുന്നത്. അയ്യപ്പദർശന സാഫല്യം നേടി പല നാടുകളിലേക്കു മടങ്ങുമ്പോൾ തീർഥാടനത്തിന്റെ ധന്യമായ ഓർമകൾ മാത്രമാണ് അവർക്കു പങ്കുവയ്ക്കാനുണ്ടാകേണ്ടത്. അതിനു വേണ്ടതെല്ലാം ദേവസ്വം ബോർഡ് അടക്കമുള്ളവർ ചെയ്യേണ്ടതുണ്ട്. English Summary:
Sabarimala Pilgrimage focuses on ensuring a smooth and safe pilgrimage experience for devotees. The article emphasizes the importance of well-coordinated efforts from authorities, including managing virtual queue bookings and providing adequate medical and transportation facilities, to create a memorable and spiritually fulfilling journey for all pilgrims.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160589