കരിവെള്ളൂർ ∙ ജീവനൊടുക്കിയ ബിഎൽഒ അനീഷ് ജോർജിനെ സിപിഎം ഭീഷണിപ്പെടുത്തിയതിനു ഡിജിറ്റൽ തെളിവുണ്ടെന്നും ഇതു പുറത്തുവിടുമെന്നും കോൺഗ്രസ്. ഫോം വിതരണത്തിനു പോകുമ്പോൾ ഒപ്പം വരരുതെന്നും സിപിഎം ഭീഷണിയുണ്ടെന്നും അനീഷ് വെളിപ്പെടുത്തിയതായി യൂത്ത് കോൺഗ്രസ് കാങ്കോൽ ആലപ്പടമ്പ് മണ്ഡലം പ്രസിഡന്റും ഒന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയുമായ വൈശാഖ് ഏറ്റുകുടുക്ക പറഞ്ഞു.
Also Read ‘എസ്ഐആറിന്റെ കാര്യത്തിൽ മകൻ സമ്മർദത്തിലായിരുന്നു, ഇത്രത്തോളം എത്തുമെന്ന് പ്രതീക്ഷിച്ചില്ല’
കോൺഗ്രസിന്റെ ബൂത്ത് ലവൽ ഏജന്റായ താൻ എന്യൂമറേഷൻ ഫോം വിതരണത്തിന് അനീഷിനൊപ്പം പോയിരുന്നു. സിപിഎമ്മിന്റെ ഏജന്റും ഉണ്ടായിരുന്നു. എന്നാൽ തന്നെ ഒഴിവാക്കണമെന്നു ഭീഷണി സ്വരത്തിൽ അനീഷിനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ചു ഡിജിറ്റൽ തെളിവുണ്ടെന്നും കലക്ടർക്കു പരാതി നൽകിയിരുന്നുവെന്നും വൈശാഖ് പറഞ്ഞു. തുടർന്ന് രാഷ്ട്രീയ പാർട്ടിക്കാർ ആരും ഒപ്പം വരേണ്ടെന്ന് അനീഷ് പറഞ്ഞു.
Also Read രാജസ്ഥാനിലും ബിഎൽഒ ജീവനൊടുക്കി, ജോലി സമ്മർദ്ദം താങ്ങാനായില്ല; ആത്മഹത്യ ട്രെയിനിനു മുന്നിൽ ചാടി
എന്നാൽ പ്രദേശവാസികളുമായി അധികം ബന്ധമില്ലാത്ത അനീഷിന് ഒറ്റയ്ക്ക് വോട്ടർമാരെ കണ്ടെത്തുക ശ്രമകരമായിരുന്നു. അതോടെ അദ്ദേഹം കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും വൈശാഖ് വിശദീകരിച്ചു. ഡിജിറ്റൽ തെളിവ് ഡിസിസി പ്രസിഡന്റ് പുറത്തുവിടുമെന്ന് അനീഷിന്റെ വീടിനു മുന്നിൽ വച്ച് ഡിസിസി ജനറൽ സെക്രട്ടറി രജിത് നാറാത്ത് പറഞ്ഞ് മിനിറ്റുകൾക്കകമാണ് മകന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ലെന്ന് അനീഷിന്റെ പിതാവ് തറയിൽ ജോർജ് വിശദീകരിച്ചത്.
സ്വർണം വിറ്റ് 2 ലക്ഷം കോടി! സഹികെട്ട് ‘ചുവപ്പൻ മാഫിയ’യെ കാട്ടിലേക്ക് ഓടിച്ചു കയറ്റി വെടിവച്ചു കൊന്നു; വീണ്ടും ‘സിറ്റി ഓഫ് ഗോഡ്’?
ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
കരയാൻ മറന്ന കുഞ്ഞ്; അനേകരുടെ കണ്ണീരൊപ്പി, ദാഹമകറ്റി; പുട്ടപർത്തിയിലേക്ക് ഒഴുകി ജനം: ഇന്നും മുഴങ്ങുന്നു സേവനത്തിന്റെ ആ ‘സായിമന്ത്രം’
MORE PREMIUM STORIES
അനീഷിന് സമ്മർദം നൽകിയിട്ടില്ല: കലക്ടർ
കണ്ണൂർ ∙ ജീവനൊടുക്കിയ ബിഎൽഒ അനീഷ് ജോർജ് തൃപ്തികരമായ രീതിയിൽ ജോലി ചെയ്തിരുന്നുവെന്നും ഒരുവിധത്തിലുള്ള സമ്മർദവും അദ്ദേഹത്തിന് നൽകിയിട്ടില്ലെന്നും കലക്ടർ അരുൺ കെ.വിജയൻ. അനീഷിനു ജോലിയിൽ ബുദ്ധിമുട്ടുള്ളതായി അദ്ദേഹത്തോടൊപ്പം ഫീൽഡ് പ്രവർത്തനം നടത്തിയ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് റിപ്പോർട്ട് ചെയ്തിരുന്നില്ല–കലക്ടർ പറഞ്ഞു.
Also Read എസ്ഐആർ: ഒരുമാസത്തെ ജോലി തീർക്കാൻ ഒരാഴ്ച; തീരില്ല രാവും പകലും ചെയ്താലും
ഇന്നലെ രാവിലെയും സിപിഎമ്മുകാർ ഭീഷണിപ്പെടുത്തി: മാർട്ടിൻ ജോർജ്
കണ്ണൂർ ∙ ഫോം വിതരണത്തിനു വീടുകളിൽ പോയപ്പോൾ കോൺഗ്രസുകാരനായ ബൂത്ത് ഏജന്റിനെ ഒപ്പം കൂട്ടിയതിന്റെ പേരിൽ അനീഷിനെ സിപിഎമ്മുകാർ ഭീഷണിപ്പെടുത്തിയെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആരോപിച്ചു. ഇന്നലെ രാവിലെയും വീടിന്റെ പരിസരത്തുനിന്ന് സിപിഎമ്മുകാർ ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തിയെന്നാണു വിവരം.
Also Read എസ്ഐആർ എന്യൂമറേഷൻ ഫോം വീട്ടിൽ എത്തിയില്ലേ? ഓൺലൈൻ ആയി ഇങ്ങനെ പൂരിപ്പിക്കാം
ജില്ലയിലെ ഭൂരിഭാഗം ബിഎൽഒമാരും സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വങ്ങൾ പറയുന്നതനുസരിച്ചാണു ജോലി ചെയ്യുന്നത്. വോട്ടർപട്ടിക സമഗ്ര പരിഷ്കരണം പൂർണമായും രാഷ്ട്രീയവൽക്കരിക്കുന്ന സ്ഥിതിയാണ്. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണം. എസ്ഐആർ നടപടികൾ തൽക്കാലം നിർത്തിവയ്ക്കുകയും മതിയായ സമയമനുവദിച്ചു മാത്രം പുനരാരംഭിക്കുകയും വേണം. അനീഷിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. English Summary:
Congress Alleges CPM Threat Led to BLO\“s Death: BLO Aneesh\“s death has sparked controversy in Kannur. Allegations of CPM threatening the BLO have surfaced, while the district collector denies any undue pressure. The Congress demands a comprehensive investigation into the circumstances surrounding his death.