പട്ന∙ വടക്കു–കിഴക്കൻ ബിഹാർ ഉൾപ്പെടുന്ന സീമാഞ്ചൽ മേഖലയിൽ പാർട്ടിക്കുള്ള സ്വാധീനം നിലനിർത്തി അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം. 5 സീറ്റുകളിലാണ് പാർട്ടി സ്ഥാനാർഥികൾ മുന്നിലുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും എഐഎംഐഎം 5 സീറ്റുകൾ നേടിയിരുന്നു. അന്ന് ജയിച്ചതിൽ 4 സീറ്റുകളിൽ ഇന്നും മുന്നിലാണ്.
Also Read എൻഡിഎ വിജയത്തിനു പിന്നിൽ ഈ തന്ത്രങ്ങൾ; ‘ഒരു ലക്ഷം’ രൂപയിറക്കി കിട്ടിയത് 5 ലക്ഷം അധിക വോട്ട്! രാഹുലിന്റെ വോട്ടുചോരിയിൽ എന്‍ഡിഎ വോട്ടു വാരി
ജോഖിഹട്ട്, ബഹാദൂർഗഞ്ച്, കൊച്ചധാമൻ, അമോർ, ബൈസി എന്നിവിടങ്ങളിലാണ് എഐഎംഐഎം മുന്നിട്ടുനിൽക്കുന്നത്. നേപ്പാളുമായും ബംഗാളുമായും അതിരിട്ടുനില്‍ക്കുന്ന സീമാഞ്ചല്‍ മേഖലയിലെ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളാണ് പാർട്ടി നേരത്തെയും ലക്ഷ്യമിട്ടത്. ഇത്തവണ ആകെ 25 സീറ്റുകളിലാണ് മത്സരിച്ചത്.
Also Read ദുസ്വപ്നം മറക്കാൻ ഇറങ്ങി, ദുരന്തമായി മാറി; ബിഹാറിൽ കോൺഗ്രസ് അതിദയനീയം
എഐഎംഐഎം നേരത്തെ വിജയിച്ച മിക്ക മണ്ഡലങ്ങളും ആർജെഡി വിജയിച്ചവയായിരുന്നു. ആർജെഡിയുടെ മുസ്‌ലിം വോട്ടുബാങ്കിലാണ് എഐഎംഐഎമ്മിന്റെ സ്വാധീനം വിള്ളൽ വീഴ്ത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ 5 പേർ വിജയിച്ചെങ്കിലും 4 പേർ പിന്നീട് ആർജെഡിയിലേക്കു കൂറുമാറിയിരുന്നു. ഈ മണ്ഡലങ്ങളിൽ വീണ്ടും വിജയിക്കാനാകുന്നത് മേഖലയിൽ സ്വാധീനം വർധിപ്പിക്കാനുള്ള ഉവൈസിയുടെ ശ്രമങ്ങൾക്ക് പ്രോത്സാഹനമാകും.
സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
MORE PREMIUM STORIES
ബിഹാറിൽ 200ലേറെ സീറ്റുകൾ സ്വന്തമാക്കി എൻഡിഎയുടെ കുതിപ്പാണ് ഇത്തവണ. 200 സീറ്റിലേറെ നേടിയാണ് എൻഡിഎ ജയത്തിലേക്കു നീങ്ങുന്നത്. പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന് വെറും 35 സീറ്റ് മാത്രമാണുള്ളത്. 95 സീറ്റുമായി ബിജെപി വലിയ ഒറ്റകക്ഷിയായപ്പോൾ ജെഡിയു 84 സീറ്റുമായി വൻ മുന്നേറ്റമുണ്ടാക്കി. കോൺഗ്രസിന് നിലവിൽ ഒരു സീറ്റിൽ മാത്രമാണ് മുന്നേറ്റം. English Summary:
Bihar Election Results show AIMIM\“s strong performance: AIMIM impact in Bihar elections focuses on the party\“s performance in the Seemanchal region. The party has retained its influence by leading in 5 seats, impacting the RJD\“s Muslim vote bank.