ചെന്നൈ ∙ വ്യോമസേനയുടെ പരിശീലന വിമാനം ചെന്നൈ താംബരത്തിന് സമീപം തിരുപ്പോരൂരിൽ തകർന്നു വീണു. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ചു രക്ഷപെട്ടു. താംബരം വ്യോമസേനാ താവളത്തിൽ നിന്നു പറന്നുയർന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ കാരണം അന്വേഷിക്കാൻ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.
- Also Read തീപിടിച്ച് ചിതറിത്തെറിച്ചു തുർക്കിയുടെ സൈനിക വിമാനം; അപകട മുന്നറിയിപ്പുണ്ടായില്ല, ദുരൂഹമായി വിഡിയോ
വ്യോമസേനയുടെ ബേസിക് ട്രെയിനർ വിമാനമാണ് തകർന്നുവീണത്. പതിവ് പരിശീലന ദൗത്യത്തിനിടെയായിരുന്നു അപകടം. പൈലറ്റ് കൃത്യസമയത്ത് തന്നെ പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്ക് ചാടിയതിനാൽ സുരക്ഷിതനാണെന്ന് വ്യോമസേന അറിയിച്ചു. പിസി-7 പിലാറ്റസ് വിഭാഗത്തിൽപ്പെട്ട ട്രെയിനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
- Also Read സാങ്കേതിക തകരാർ; വിമാനം ദേശീയപാതയിലിറക്കി, മുൻഭാഗം തകർന്നു, പൈലറ്റുമാർക്ക് പരുക്ക് - വിഡിയോ
അപകടത്തെ കുറിച്ച് കോർട്ട് ഓഫ് എൻക്വയറി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് വ്യോമസേന പുറത്തിറിക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. നാശനഷ്ടത്തിന്റെ വ്യാപ്തി വ്യക്തമല്ല. അപകടത്തിൽ ആളപായം സംഭവിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ.
- സരസ്വതിയുടെ അവതാരമായി യേശുദാസ് കണ്ട ഗായിക; മഹാ സംഗീതജ്ഞർക്കു പോലും പ്രിയപ്പെട്ട പി.സുശീല; പാട്ടിലെ അദ്ഭുതം നവതി നിറവിൽ
- 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
- സ്നേഹം ചോക്ലേറ്റായി നൽകേണ്ട; പൊണ്ണത്തടി കുട്ടികളിലും ഫാറ്റി ലിവറുണ്ടാക്കും; 5–2–1-0, ഇതിലുണ്ട് കുട്ടിയുടെ നല്ല ആരോഗ്യത്തിനുള്ള വഴി
MORE PREMIUM STORIES
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @PTI_News/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
English Summary:
Indian Air Force Trainer Aircraft Crashes Near Chennai: Plane crash near Chennai involving an Indian Air Force trainer aircraft. The pilot ejected safely. Authorities have launched an investigation into the cause of the accident. |