ന്യൂഡൽഹി ∙ ശാന്തമായ ഡ്രൈവിങ്, കുറുക്കുവഴികളിലൂടെയുള്ള ഓട്ടം, കൃത്യമായി കണക്കുകൂട്ടിയുള്ള നീക്കങ്ങൾ... ഉമർ നബിയുടെ കാർ യാത്ര വിശകലനം ചെയ്ത അന്വേഷണസംഘത്തിന്റെ വിലയിരുത്തലുകളാണിത്. അസാധാരണമായി ഒന്നും നടക്കാതിരിക്കാൻ, ശ്രദ്ധ ആകർഷിക്കുംവിധം ഒന്നും സംഭവിക്കാതിരിക്കാൻ ബദ്ധശ്രദ്ധനായിരുന്നു ഇയാൾ. 50ലേറെ സിസിടിവി ക്യാമറകൾ നിരീക്ഷിച്ചാണ് ഒൻപതിനു രാത്രി ഫരീദാബാദിൽനിന്നു യാത്ര തിരിച്ചതു മുതൽ 10നു വൈകിട്ടു വരെയുള്ള ഉമറിന്റെ നീക്കങ്ങൾ പൊലീസ് വിശകലനം ചെയ്തത്.
Also Read അൽ ഫലാഹ് സർവകലാശാല: അന്വേഷണവുമായി ഏജൻസികൾ
ഡൽഹി–മുംബൈ അതിവേഗപാതയിൽ നിന്നു ഞായറാഴ്ച ചെറുകാറിൽ യാത്ര ആരംഭിച്ച ഉമർ നബി, ഹരിയാന നൂഹ് ജില്ലയിലെ ഫിറോസ്പുരിൽ എത്തി. സമീപത്തെ ധാബയിൽ വാഹനം നിർത്തി രാത്രി അവിടെ ചെലവഴിച്ചു. തിങ്കളാഴ്ച രാവിലെയാണു വീണ്ടും യാത്ര ആരംഭിക്കുന്നത്.
രാവിലെ ബദർപുർ അതിർത്തി കടന്നു ഡൽഹിയിൽ പ്രവേശിച്ച ഉമർ രാവിലെ എട്ടിനും ഉച്ചതിരിഞ്ഞു 3നും ഇടയിൽ പ്രധാന റോഡ് ഒഴിവാക്കി പല ഇടവഴികളിലേക്കും കടന്നു. ഒടുവിൽ 3.19നാണു ചെങ്കോട്ടയ്ക്കു സമീപത്തെ പാർക്കിങ്ങിൽ എത്തിയത്. വൈകിട്ട് 6.22നാണു പാർക്കിങ്ങിൽ നിന്നു പുറത്തേക്ക് കടന്നു ചെങ്കോട്ട മെട്രോയുടെ ഭാഗത്തേക്കു നീങ്ങിയത്. 30 മിനിറ്റിനു ശേഷം 6.52നു സ്ഫോടനമുണ്ടായി.
3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
ഡൽഹി സ്ഫോടനം: ‘ഇനിഷ്യൽ ഷോക്ക്’ എങ്ങനെ വന്നു? തീപ്പെട്ടി കൊണ്ടു കത്തില്ല, പൊട്ടിത്തെറിപ്പിച്ചത് ഭീകരതയുടെ ‘കൈ’?
‘ആ പുരുഷ പങ്കാളികളുള്ള സ്ത്രീകൾ ഭാഗ്യവതികൾ’; പുരുഷന്മാർക്കുമുണ്ടോ ‘മൂഡ് സ്വിങ്സ്’? ഏതു പ്രായത്തിൽ വരും, ചികിത്സ വേണോ?
MORE PREMIUM STORIES
‘വൈറ്റ് കോളർ’ സംഘത്തെ കുടുക്കിയത് എസ്എസ്പിയുടെ ജാഗ്രത
ന്യൂഡൽഹി ∙ ഭീകരസംഘങ്ങളുമായി ബന്ധം പുലർത്തിയിരുന്ന ‘വൈറ്റ് കോളർ’ സംഘത്തെ പിടികൂടിയതിനു പിന്നിൽ ശ്രീനഗർ എസ്എസ്പി ഡോ. ജി.വി.സുൻദീപ് ചക്രവർത്തിയുടെ ജാഗ്രത. ശ്രീനഗറിനു സമീപം നൗഗാം– ബൺപോറയിൽ കഴിഞ്ഞ മാസം 19ന് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിനെ അനുകൂലിക്കുന്ന പോസ്റ്ററുകൾ കണ്ടെത്തിയതോടെയാണ് അന്വേഷണം ആരംഭിക്കുന്നത്. പോസ്റ്റർ പതിച്ച 3 പേരെ സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് ഷോപ്പിയാൻ സ്വദേശി മൗലവി ഇർഫാൻ അഹമ്മദിന്റെ പേര് പുറത്തുവന്നത്.
ഇർഫാന്റെ ഷോപ്പിയാനിലെയും നൗഗാമിലെയും വീടുകൾ ഉടൻ പരിശോധിച്ചു. അതിർത്തിക്കപ്പുറത്തെ സംഘങ്ങളുമായി ആശയവിനിമയം നടത്തിയതിന്റെ ഉൾപ്പെടെ തെളിവുകൾ ലഭിച്ചു. ഇതിനു പിന്നാലെ മുസമിൽ അഹമ്മദ് ഗനായിയിലേക്ക് അന്വേഷണമെത്തി. തുടർന്നാണു വൻ തോതിൽ സ്ഫോടകവസ്തുക്കൾ പിടികൂടിയതും കൂടുതലാളുകൾ അറസ്റ്റിലായതും. ആന്ധ്രപ്രദേശിലെ കർണൂൽ സ്വദേശിയായ സുൻദീപ് 2010ലാണ് എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. കുറച്ചുനാൾ ഡോക്ടറായി ജോലിചെയ്ത ശേഷം 2014ൽ ഐപിഎസ് നേടി. ഈ വർഷം ഏപ്രിലിലാണു ശ്രീനഗർ എസ്എസ്‌പിയായത്. English Summary:
Umar Nabi\“s Calculated Moves: CCTV Reveals Precise Journey Before Red Fort Incident