ന്യൂഡൽഹി ∙ ഡൽഹി സ്ഫോടനത്തിനു പിന്നിലുണ്ടായിരുന്ന ഡോ. ഉമർ നബി, അറസ്റ്റിലായ ഡോ. മുസമിൽ ഗനായി എന്നിവർ തുർക്കി, നേപ്പാൾ, യുഎഇ, സൗദി തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിരുന്നതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. ഇരുവരും അദീൽ അഹമ്മദ് റാത്തർ, ഷഹീൻ സയീദ് എന്നിവരുമായി ഓൺലൈനിൽ രഹസ്യപേരുകളിൽ സംവദിച്ചിരുന്നതായും വിവരമുണ്ട്. ഫോൺ രേഖകളിൽനിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്.
- Also Read ഉമർ നബിയുടെ ഡ്രൈവിങ് ശാന്തം; നീക്കങ്ങൾ കൃത്യം
പാക്കിസ്ഥാനിൽനിന്നുള്ള ഭീകരസംഘാംഗമായിരുന്നു ഇവരുടെ മാർഗദർശി. ആരിഫ് നിസാർ എന്ന പേരിലാണ് ഇയാൾ ഓൺലൈനിൽ ഇടപെട്ടിരുന്നത്.
ഡോ. മുസമിൽ ഒക്ടോബർ 31നാണ് അറസ്റ്റിലായത്; റാത്തർ നവംബർ ആറിനും. ഇതോടെ ഉമർ നബി ഫോൺ സ്വിച്ച് ഓഫ് ചെയ്തുവെന്നു പൊലീസ് പറയുന്നു. നവംബർ 8 മുതൽ 10 വരെ നടന്ന പരിശോധനകളിലാണു ഡോ. മുസമിലിന്റെ 2 താമസകേന്ദ്രങ്ങളിൽ നിന്നായി 2900 കിലോയിലേറെ സ്ഫോടകവസ്തു പിടിച്ചെടുത്തത്. ഇതിൽ 2000 കിലോയോളം അമോണിയം നൈട്രേറ്റായിരുന്നു. ഹരിയാനയിലെയും യുപിയിലെയും കടകളിൽനിന്നാണ് ഇതു വാങ്ങിയതെന്നും പൊലീസ് പറയുന്നു.
- 3 ലക്ഷം പ്രതീക്ഷിച്ചിടത്ത് വന്നു നാലിരട്ടി! വഴിമുടക്കിയ രണ്ട് തടസ്സങ്ങളെയും അദാനി നേട്ടമാക്കി; വിഴിഞ്ഞത്ത് കപ്പൽ ചാകര, കൊച്ചിക്കും സന്തോഷം
- ഡൽഹി സ്ഫോടനം: ‘ഇനിഷ്യൽ ഷോക്ക്’ എങ്ങനെ വന്നു? തീപ്പെട്ടി കൊണ്ടു കത്തില്ല, പൊട്ടിത്തെറിപ്പിച്ചത് ഭീകരതയുടെ ‘കൈ’?
- ‘ആ പുരുഷ പങ്കാളികളുള്ള സ്ത്രീകൾ ഭാഗ്യവതികൾ’; പുരുഷന്മാർക്കുമുണ്ടോ ‘മൂഡ് സ്വിങ്സ്’? ഏതു പ്രായത്തിൽ വരും, ചികിത്സ വേണോ?
MORE PREMIUM STORIES
ഈ സംഘവുമായി ബന്ധമുള്ള മറ്റൊരു ഡോക്ടർ ഓഗസ്റ്റ് പകുതിയോടെ അഫ്ഗാനിസ്ഥാനിലേക്കു കടന്നുവെന്നും സംശയിക്കുന്നു. അദീൽ അഹമ്മദ് റാത്തറിന്റെ ജ്യേഷ്ഠനും ശിശുരോഗവിദഗ്ധനുമായ ഡോ. മുസാഫർ അഹമ്മദ് റാത്തറാണ് അഫ്ഗാനിസ്ഥാനിലേക്കു പോയത്. English Summary:
Red Fort Blast: Suspects\“ Foreign Travels to Turkey, Nepal, UAE, Saudi Under Scanner |