കോട്ടയം ∙ നാടിന്റെ മുദ്ര പതിഞ്ഞ വാക്കുകൾ തേടി മലയാള മനോരമ ഹോർത്തൂസ് ‘പദ’യാത്ര (പദങ്ങളുടെ യാത്ര) ഇന്നും നാളെയും കോട്ടയം ജില്ലയിൽ. കോട്ടയത്തെ നാട്ടുശൈലികളും തനതു വാക്കുകളും വീണ്ടെടുത്തുകൊണ്ടുള്ള യാത്ര ഇന്നു രാവിലെ 10.30നു കോട്ടയം ബസേലിയസ് കോളജിൽ നിന്നാരംഭിക്കും.
- Also Read ആവേശമായി മനോരമ ഹോർത്തൂസ് ബാലരമ ഡൈജസ്റ്റ് സ്കൂൾ ക്വിസ്
11.30നു ബിസിഎം കോളജ്, ഉച്ചയ്ക്ക് ഒന്നിന് മാന്നാനം കെഇ കോളജ് എന്നിവിടങ്ങളിലും യാത്രയെത്തും. ഉച്ചയ്ക്ക് 2.30ന് ഏറ്റുമാനൂർ ഏറ്റുമാനൂരപ്പൻ കോളജിലാണ് ഇന്നത്തെ യാത്രയുടെ സമാപനം. നാളെ രാവിലെ 9.30നു കുറവിലങ്ങാട് ദേവമാതാ കോളജിൽ നിന്നു യാത്ര പുനരാരംഭിക്കും. തുടർന്നു പാലാ സെന്റ് തോമസ് കോളജിലുമെത്തും. ഇതിനുശേഷം ഇടുക്കി ജില്ലയിൽ പ്രവേശിക്കുന്ന യാത്ര തൊടുപുഴ ന്യൂമാൻ കോളജിലെത്തും. യാത്രയ്ക്ക് സ്വീകരണമൊരുക്കുന്ന ക്യാംപസുകളിൽ വിദ്യാർഥികളുടെ കലാപ്രകടനങ്ങളും ഉണ്ടാകും.
- Also Read അരങ്ങിലേക്ക് ഒരു വിളി: ഹോർത്തൂസിൽ റോഷൻ മാത്യു നയിക്കുന്ന അഭിനയ ശിൽപശാല
ഹോർത്തൂസിൽ ഹ്രസ്വചിത്രങ്ങളും
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്രമേളകളിൽ ഒന്നായ ബെർലിനാലെയിൽനിന്നു തിരഞ്ഞെടുത്ത 9 ഹ്രസ്വചിത്രങ്ങൾ മനോരമ ഹോർത്തൂസിൽ കാണാം. ഹോർത്തൂസ് പ്രമേയമായ ‘ഞാൻ– നീ– നാം; ദ് പവർ ഓഫ് വി’ എന്ന ആശയത്തെ പ്രതിഫലിപ്പിക്കുന്ന സിനിമകൾ തിരഞ്ഞെടുത്തത് ബെർലിനാലെ ക്യുറേറ്റർ അന്ന ഹെൻകൽ ഡോണസ്മാക്. കൊച്ചി സുഭാഷ് പാർക്കിൽ ഒരുക്കിയ ഹോർത്തൂസ് തിയറ്ററിൽ 27 മുതൽ 30 വരെ ദിവസവും വൈകിട്ട് 7.30ന് ആണു പ്രദർശനം. പ്രവേശനം സൗജന്യം.
- കിൽ സോണ്‍ മുറിച്ചുകടന്ന് റഷ്യ; പുട്ടിൻ അയച്ചത് ‘റൂബികോൺ’ സംഘത്തെ; വൻനഗരം വീണു; യുക്രെയ്നിനെ കാത്ത് മഹാദുരന്തം, മരണം സുനിശ്ചിതം
- ‘വേസ്റ്റിങ് ഫയർപവറി’നു ശ്രമിക്കുമോ ഭീകരർ? ചെങ്കോട്ടയിൽ ചാവേറാണോ പൊട്ടിത്തെറിച്ചത്? സ്ഫോടക വസ്തു കണ്ടെത്തി, പക്ഷേ...
- ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
MORE PREMIUM STORIES
സിനിമകൾ ഇവ: ടകോ സുബോ, സിറ്റി ഓഫ് പോയറ്റ്സ്, അവേഴ്സ്, സൊജോൺ ടു ഷാൻഗ്രി ല, ദെയർ ഐസ്, അഗ്രിലോജിസ്റ്റിക്സ്, കവാവുസോ, പ്ലേബാക്ക്, സർക്കിൾ. ജനകീയ, സാമൂഹിക വിഷയങ്ങളിലുള്ള സിനിമകൾക്കു പ്രാധാന്യം നൽകുന്ന ചലച്ചിത്രമേളയായ ബെർലിനാലെ ജർമനിയിലെ ബെർലിനിലാണ് അരങ്ങേറുന്നത്. English Summary:
Hortus Padayatra in Kottayam: A Cultural Journey of Words and Rediscovery |
|