LHC0088 • 12 hour(s) ago • views 897
ഫരീദാബാദ്– ആഗ്ര ദേശീയപാതയിൽ വല്ലഭ്ഗഡിൽ നിന്നു തിരിഞ്ഞ് 8 കിലോമീറ്ററോളം ഗ്രാമവഴികളിലൂടെ സഞ്ചരിച്ചാൽ ധൗജിലെത്തും. പൊലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും വാഹനങ്ങൾ ഇവിടെ തലങ്ങും വിലങ്ങും പായുന്നു. ചെങ്കോട്ടയ്ക്കു സമീപം കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തിന്റെ കാരണം തേടിയുള്ള യാത്രകളിലെ പ്രധാന ഇടങ്ങളിലൊന്നാണു ധൗജിലെ അൽ ഫലാഹ് മെഡിക്കൽ കോളജ്.
- Also Read ജയ്ഷെയുടെ വനിതാ ബ്രിഗേഡിൽ ചേർന്ന് പുൽവാമ ഭീകരന്റെ ഭാര്യയും; അഫീറ ബീബിയും സാദിയ അസ്ഹറും സംഘടനയുടെ തലപ്പത്ത്
ഡോ. മുസമിൽ ഗനായി, ഡോ. നിസാർ അൽ ഹസൻ
സ്ഫോടനം നടന്ന കാറിലുണ്ടായിരുന്നെന്നു സംശയിക്കുന്ന ഉമർ നബിയും ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നു കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത ഡോ. മുസമിൽ അഹമ്മദ് ഗനായിയും അൽ ഫലാഹിലെ അധ്യാപകരായിരുന്നു. സ്ഫോടനമുണ്ടാക്കിയ കാർ 20 ദിവസത്തിലേറെ ക്യാംപസിനുള്ളിൽ പാർക്ക് ചെയ്തിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. 72 ഏക്കർ ക്യാംപസിനുള്ളിലെ മെഡിക്കൽ കോളജിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥർ ആരെയും കടത്തി വിടുന്നില്ല.
- Also Read ഓടുന്ന കാറിൽ വെറുതെ പൊട്ടിത്തെറിക്കില്ല, അതിന് ‘ഭീകരതയുടെ കൈ’ വേണം; ആ രാസവസ്തുവിന്റെ സാന്നിധ്യം തെളിഞ്ഞാൽ ഡൽഹി സ്ഫോടനത്തിൽ നിർണായക വഴിത്തിരിവ്
സാധാരണക്കാർക്കു കുറഞ്ഞ നിരക്കിൽ വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2014 ൽ ആരംഭിച്ചാണു സർവകലാശാല. 1997 ൽ എൻജിനീയറിങ് കോളജുമായി ആരംഭിച്ച സ്ഥാപനത്തിൽ 2019 ലാണു മെഡിക്കൽ കോളജ് തുടങ്ങുന്നത്. ബിഹാർ, യുപി, ജമ്മു കശ്മീർ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളാണു ഭൂരിഭാഗവും.
- കിൽ സോണ്‍ മുറിച്ചുകടന്ന് റഷ്യ; പുട്ടിൻ അയച്ചത് ‘റൂബികോൺ’ സംഘത്തെ; വൻനഗരം വീണു; യുക്രെയ്നിനെ കാത്ത് മഹാദുരന്തം, മരണം സുനിശ്ചിതം
- ‘വേസ്റ്റിങ് ഫയർപവറി’നു ശ്രമിക്കുമോ ഭീകരർ? ചെങ്കോട്ടയിൽ ചാവേറാണോ പൊട്ടിത്തെറിച്ചത്? സ്ഫോടക വസ്തു കണ്ടെത്തി, പക്ഷേ...
- ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
MORE PREMIUM STORIES
മെഡിക്കൽ കോളജിനുള്ളിലെ 17–ാം നമ്പർ കെട്ടിടത്തിന്റെ 13–ാം നമ്പർ മുറിയിലാണു ഉമർ നബിയും മുസമിൽ ഗനായിയും ചേർന്നു പല പദ്ധതികളും ആസൂത്രണം ചെയ്തിരുന്നതെന്നാണു പൊലീസ് പറയുന്നത്. ഈ മുറി ഗനായിക്ക് അനുവദിച്ചിരുന്നതാണ്. ഗനായിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഡോ. ഷഹീൻ സായിദും പലപ്പോഴും ഇവിടെയെത്തിയിരുന്നു. 4 കിലോമീറ്റർ അകലെ ഫത്തേപുർ താഗയിൽ നിന്നു 360 കിലോ അമോണിയം നൈട്രേറ്റ് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു.
- Also Read ഡോ.ഉമറിന്റെ രണ്ടാമത്തെ കാർ കണ്ടെത്തി; വാഹനത്തിൽ വിശദപരിശോധന, റജിസ്റ്റർ ചെയ്തത് വ്യാജ വിലാസത്തിൽ
ഗനായിയുടെ മുറി പരിശോധിച്ച അന്വേഷണ സംഘം രാസവസ്തു സാംപിളുകൾ, വിരടലടയാളങ്ങൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ ശേഖരിച്ചിട്ടുണ്ട്. മെഡിക്കൽ കോളജിലെ ലാബിൽ നിന്നുള്ള ഉപകരണങ്ങൾ ഈ മുറിയിൽ കണ്ടെത്തിയതായി സൂചനയുണ്ട്. മെഡിക്കൽ കോളജിലെ ലാബിൽ നിന്നു സ്ഫോടകവസ്തുക്കൾ പലപ്പോഴായി കടത്തിയിരുന്നോ എന്നും പരിശോധിക്കുന്നു. കോളജിലെ ലാബ് സീൽ ചെയ്തുവെന്നും പരിശോധന തുടരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
- Also Read ചെങ്കോട്ടയിലേത് ഭീകരാക്രമണം; ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീന പ്രവൃത്തി, അപലപിച്ച് മന്ത്രിസഭായോഗം
ഹോസ്റ്റൽ കെട്ടിടമായി പ്രവർത്തിച്ചിരുന്ന 17–ാം നമ്പർ ബിൽഡിങ്ങിലെ മുറിക്കു പുറമേ സർവകലാശാലയ്ക്കു പുറത്ത് 500 മീറ്റർ അകലെ മറ്റൊരു മുറിയും ഗനായി വാടകയ്ക്ക് എടുത്തിരുന്നു. ഇവിടെയും കഴിഞ്ഞ ദിവസം അന്വേഷണ പോയി. കെട്ടിടത്തിന്റെ ഉടമയെ ചോദ്യം ചെയ്തു.
- Also Read പൊട്ടിത്തെറിക്കും മുൻപ് 3 മണിക്കൂർ കാറിൽ: മറ്റു സ്ഥലങ്ങളും ഉമർ ലക്ഷ്യമിട്ടു? ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ
സർക്കാർ പിരിച്ചുവിട്ട ഡോക്ടറുടെ പങ്കും അന്വേഷിക്കുന്നു
ഫരീദാബാദ് ∙ ഭീകരരുമായുള്ള ബന്ധത്തിന്റെ പേരിൽ ജമ്മു കശ്മീർ ഭരണകൂടം 2 വർഷം മുൻപു ജോലിയിൽ നിന്നു പുറത്താക്കിയ ഡോക്ടർ ഡോ. നിസാർ അൽ ഹസനും അൽ ഫലാഹിൽ ജോലി ചെയ്തിരുന്നതായി വിവരം. ചെങ്കോട്ടയിലെ സ്ഫോടനത്തിനു ശേഷം ഡോക്ടറെ കാണാനില്ലെന്നാണ് ഫരീദാബാദ് പൊലീസ് പറയുന്നത്.
ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയിൽ മെഡിസിൻ വിഭാഗം അസി. പ്രഫസറായിരുന്ന ഡോ. നിസാറിനെ 2023 നവംബറിലാണു ലഫ്. ഗവർണർ ജോലിയിൽ നിന്നു പുറത്താക്കിയത്. സംസ്ഥാനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാരണത്താൽ പിരിച്ചുവിടുന്നുവെന്ന ഉത്തരവ് 2023 നവംബർ 21നാണു പുറത്തുവന്നത്.
ബാരാമുള്ള സ്വദേശിയായ ഡോ. നിസാർ പിന്നീടു അൽ ഫലാഹ് മെഡിക്കൽ കോളജിൽ മെഡിസിൻ വിഭാഗത്തിൽ അധ്യാപകനായി ചേർന്നു. കൂടുതൽ വിവരങ്ങൾ പരിശോധിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
ആരോപണങ്ങൾ നിഷേധിച്ച് അൽ ഫലാഹ് വിസി
ഫരീദാബാദ് ∙ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനവുമായി ബന്ധമില്ലെന്നും അറസ്റ്റിലായവർ സർവകലാശാലയിൽ ജോലി ചെയ്യുന്നവർ മാത്രമാണെന്നും അൽ ഫലാഹ് അധികൃതർ. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സർവകലാശാല വൈസ് ചാൻസലർ ഡോ. ഭുപീന്ദർ കൗർ ആനന്ദാണ് ആരോപണങ്ങൾ നിഷേധിച്ചു വാർത്തക്കുറിപ്പ് ഇറക്കിയത്. English Summary:
Delhi Red Fort Blast: Al Falah Medical College Under Scanner in Dhauj Investigation |
|