LHC0088 • 8 hour(s) ago • views 462
നിലയുറപ്പിക്കുമോ, നിലതെറ്റുമോ?
∙ എം.വി.ഗോവിന്ദൻ: മൂന്നാം ഭരണത്തിലേക്കുള്ള നാഴികക്കല്ലാകും തദ്ദേശ തിരഞ്ഞെടുപ്പ്. ഇപ്പോഴുള്ളതിനെക്കാൾ സീറ്റുകൾ എൽഡിഎഫിനു ലഭിക്കും. എല്ലാ കോർപറേഷനുകളിലും നില മെച്ചപ്പെടുത്തും. കണ്ണൂർ കോർപറേഷൻ തിരിച്ചുപിടിക്കും.
∙ സണ്ണി ജോസഫ്: ഭൂരിപക്ഷം സ്ഥലങ്ങളിലും ഞങ്ങൾ ജയിച്ചുവരും. എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും ഞങ്ങൾ മേൽക്കൈ തെളിയിച്ചു. തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലും മുന്നേറ്റമുണ്ടായി. ജനമനസ്സ് സർക്കാരിന് എതിരാണ്.
∙ രാജീവ്: 23,000 വാർഡുകളിൽ ഞങ്ങൾ മത്സരിക്കും. മാറ്റം ഉറപ്പാണ്. എൻഡിഎ എന്തു നേട്ടമുണ്ടാക്കിയെന്ന് ഡിസംബർ 13ന് ബോധ്യപ്പെടും.
- Also Read ബൂത്ത്തല ഏജന്റുമാരെ നിയോഗിക്കും; അനുകൂല വോട്ടർമാരെ നീക്കുമെന്ന് ആശങ്ക: എസ്ഐആറിൽ ഇടപെടാൻ കോൺഗ്രസ്
ബംപർ പ്രഖ്യാപനങ്ങൾക്ക് മുൻകാല പ്രാബല്യം നൽകുമോ ?
∙ഗോവിന്ദൻ: 2 ലക്ഷം കോടി കേന്ദ്ര സർക്കാരിൽനിന്നു കേരളത്തിനു കിട്ടാനുണ്ട്. 2,500 രൂപ പെൻഷൻ നൽകുമെന്നു ഞങ്ങൾ പറഞ്ഞു. കേന്ദ്രം ധനസഹായം വെട്ടിക്കുറച്ചില്ലായിരുന്നെങ്കിൽ 3,000 രൂപ കൊടുക്കുമായിരുന്നു.
∙സണ്ണി: 2021 ലെ പ്രകടനപത്രികയിൽ 2,500 രൂപയാക്കുമെന്നു വാക്കു നൽകിയിട്ട് നാലരക്കൊല്ലം അക്കാര്യമേ നിങ്ങൾ മറന്നു. റബർ സബ്സിഡി 250 രൂപയാക്കുമെന്നു പ്രകടനപത്രികയിറക്കി. ഇൗ പ്രഖ്യാപനങ്ങൾക്കെല്ലാം 2021 മുതൽ പ്രാബല്യം നൽകാൻ തയാറാണോ?
∙ഗോവിന്ദൻ: തരേണ്ട പണം കേന്ദ്രം തന്നാൽ മുൻകാല പ്രാബല്യം നൽകാം.
∙ രാജീവ്: എല്ലാത്തിനും കേന്ദ്രസഹായം തേടുന്നെങ്കിൽ പിന്നെന്തിനാണ് ഇവിടെ സർക്കാർ? ഏറ്റവും കൂടുതൽ വിലക്കയറ്റം കേരളത്തിലല്ലേ? പ്രചാരവേല നടത്തി ജനത്തെ പറ്റിക്കരുത്.
- Also Read എസ്ഐആറിന് എതിരെ കേരളം കോടതിയിലേക്ക്, സര്‍വകക്ഷിയോഗത്തിൽ പ്രതിപക്ഷ പിന്തുണ; എതിർത്ത് ബിജെപി
‘കോൺഗ്രസ് ശക്തിപ്പെട്ടു’: എം.വി.ഗോവിന്ദന്റെ പ്രശംസ!
∙സണ്ണി: പാർലമെന്റ് വിജയത്തിനു ശേഷം ഞങ്ങൾ അലസരായി ഇരുന്നില്ല. മിഷൻ 2025 പ്രഖ്യാപിച്ചു. വാർഡ് കമ്മിറ്റികളെ ശക്തിപ്പെടുത്തി. റെക്കോർഡ് വേഗത്തിലാണ് സ്ഥാനാർഥി നിർണയം.
∙ഗോവിന്ദൻ: കോൺഗ്രസ് സംഘടനാ സംവിധാനം ശക്തിപ്പെടുത്തിയെന്നത് സത്യമാണ്. ഞങ്ങളുടേത് ഇപ്പോൾ തന്നെ ശക്തമാണ്.
- കിൽ സോണ്‍ മുറിച്ചുകടന്ന് റഷ്യ; പുട്ടിൻ അയച്ചത് ‘റൂബികോൺ’ സംഘത്തെ; വൻനഗരം വീണു; യുക്രെയ്നിനെ കാത്ത് മഹാദുരന്തം, മരണം സുനിശ്ചിതം
- ‘വേസ്റ്റിങ് ഫയർപവറി’നു ശ്രമിക്കുമോ ഭീകരർ? ചെങ്കോട്ടയിൽ ചാവേറാണോ പൊട്ടിത്തെറിച്ചത്? സ്ഫോടക വസ്തു കണ്ടെത്തി, പക്ഷേ...
- ഓ ബേബി ഞാൻ സിറ്റുവേഷൻഷിപ്പിലാണ്! ക്രിഞ്ച് അടിച്ച് ഗോസ്റ്റിങ്ങാക്കരുത്; ന്യൂജെൻ വാക്കുകളിൽ തട്ടിവീണ് മാതാപിതാക്കൾ; ആകെ ‘നൂബ്’ മൂഡ്
MORE PREMIUM STORIES
‘മേയറെ ഞങ്ങൾ എംപിയോ എംഎൽഎയോ ആക്കും’
∙ രാജീവ്: തിരുവനന്തപുരം കോർപറേഷനിൽ എൽഡിഎഫ് നടത്തിയ അഴിമതിയെല്ലാം ഞങ്ങൾ കൃത്യമായി പുറത്തു കൊണ്ടുവന്നിട്ടുണ്ട്. അതല്ലേ സിറ്റിങ് മേയറെ വീണ്ടും മത്സരിപ്പിക്കാത്തത്.
∙ ഗോവിന്ദൻ: ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറെയാണ് ഞങ്ങൾ വച്ചത്. രാജ്യാന്തര ബഹുമതികൾ പോലും ലഭിച്ചു. ലോകം അവരെ ശ്രദ്ധിക്കുന്നുണ്ട്.
∙ രാജീവ്: ലോകം ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ, തിരുവനന്തപുരം ശ്രദ്ധിക്കുന്നില്ല.
∙ ഗോവിന്ദൻ: തിരുവനന്തപുരം ശ്രദ്ധിക്കാതെ ലോകം ശ്രദ്ധിക്കുമോ?
∙ രാജീവ്: സർക്കാർ കാശു കൊടുത്താണ് അവാർഡ് വാങ്ങിയത്.
∙ ഗോവിന്ദൻ: ആര്യ രാജേന്ദ്രൻ മത്സരിക്കണമെന്ന് ബിജെപിക്ക് അത്ര ആഗ്രഹമാണെങ്കിൽ ഞങ്ങൾ അസംബ്ലിയിലേക്കും പാർലമെന്റിലേക്കും ഒക്കെ മത്സരിപ്പിക്കാം.
∙ സണ്ണി: ജനങ്ങളുടെ അപ്രീതി വിളിച്ചുവരുത്തിയ മേയറെ വീണ്ടും മത്സരിപ്പിക്കാൻ നിങ്ങൾക്ക് ആത്മവിശ്വാസമില്ല.
അന്തർധാര ആരൊക്കെ തമ്മിൽ?
∙ രാജീവ്: ഇവർ 2 പേരുമാണ് ഇന്ത്യാസഖ്യത്തിലുള്ളത്. എന്തിനാണ് ഇവിടെ പരസ്പരം എതിർത്ത് ജനങ്ങളെ വിഡ്ഢികളാക്കുന്നത്?
∙ ഗോവിന്ദൻ: കേരളത്തിൽ ബിജെപിക്കും ആർഎസ്എസിനും എതിരായി അതിശക്തമായ നിലപാടെടുക്കുന്നത് എൽഡിഎഫാണ്. ഏറ്റവും പ്രധാന ശത്രു സിപിഎമ്മാണെന്നു കോൺഗ്രസും ബിജെപിയും പറയുന്നു. ഇതാണ് അന്തർധാര.
∙ രാജീവ്: ഞങ്ങൾ അങ്ങനെ പറഞ്ഞിട്ടേയില്ല. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും പ്രത്യയശാസ്ത്രങ്ങൾ തമ്മിൽ വ്യത്യാസം കാണുന്നില്ല.
മന്ത്രി വാസവൻ രാജിവയ്ക്കാത്തതെന്ത്?
∙ സണ്ണി: ഹൈക്കോടതിയുടെ അതിശക്തമായ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ വാസുവിനെ നിങ്ങൾ അറസ്റ്റ് ചെയ്യുമായിരുന്നോ? അറസ്റ്റോടെ പാർട്ടി വലിയ പ്രതിസന്ധിയിലായില്ലേ?
∙ ഗോവിന്ദൻ: എന്തു പ്രതിസന്ധി? അയ്യപ്പന്റെ ഒരു തരി സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതിന് ആര് ഉത്തരവാദിയായാലും ശിക്ഷിക്കണം. സംരക്ഷിക്കുന്ന നിലപാട് സർക്കാരോ പാർട്ടിയോ എടുക്കില്ല.
∙ സണ്ണി: കോടതി പരാമർശം വന്നതുകൊണ്ടു മാത്രമല്ലേ നിങ്ങൾ ദേവസ്വം ബോർഡ് പ്രസിഡന്റിന് പുനർനിയമനം നൽകേണ്ടെന്നു തീരുമാനിച്ചത്.
∙ രാജീവ്: ശബരിമല വിഷയത്തിൽ ആദ്യം മുതൽ മുഖ്യമന്ത്രി പറയുന്നത് ഇത് ഒരു വീഴ്ച മാത്രമാണെന്നാണ്. പൊലീസ് അന്വേഷിക്കുന്ന വിഷയത്തിൽ മുഖ്യമന്ത്രിക്കെന്തിനാണ് മുൻവിധി? മന്ത്രി വി.എൻ.വാസവൻ എന്തുകൊണ്ട് രാജിവയ്ക്കുന്നില്ല?
വികസനത്തിൽ വാക്പോര്
∙ഗോവിന്ദൻ: കേരളത്തെക്കാൾ തദ്ദേശ സ്ഥാപനങ്ങൾ വികസിച്ച ഒരു സംസ്ഥാനമെങ്കിലും കാണിച്ചു തരാമോ? 5 ലക്ഷം വീടാണ് 10 വർഷംകൊണ്ട് നിർമിച്ചത്. ചൈന കഴിഞ്ഞാൽ പിന്നെ അതിദാരിദ്ര്യം അവസാനിപ്പിച്ചത് കേരളത്തിൽ മാത്രമാണ്. അത് കേന്ദ്രത്തിന്റെ ഫണ്ട് കൊണ്ടാണെന്നാണ് ബിജെപി പറയുന്നത്. അങ്ങനെയെങ്കിൽ യുപിയിലും ദാരിദ്ര്യം നീങ്ങേണ്ടതല്ലേ?
∙സണ്ണി: റോഡുകളെക്കുറിച്ച് വാചാലനാകുന്ന ഗോവിന്ദൻ മാഷ് ആദ്യം കേരളത്തിലെ റോഡുകളിലൂടെ ഒന്നു യാത്ര ചെയ്യണം. പഞ്ചായത്തുകൾക്ക് കൊടുക്കേണ്ട പണം കൊടുത്തിട്ടില്ല. അതിദാരിദ്ര്യമില്ലെന്നു പറയുന്നു. പക്ഷേ, ലൈഫ് പദ്ധതിയിലേക്ക് അപേക്ഷിച്ചിട്ട് കിട്ടാത്തവരുടെ കണക്ക് പ്രസിദ്ധീകരിക്കുമോ?
∙ രാജീവ്: തദ്ദേശ ഭരണ സംവിധാനം കേരളത്തിൽ പരാജയമാണ്. വികസനത്തെക്കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ല. അതിനു മാറ്റംവരുത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. English Summary:
Manorama Poll Cafe: MV Govindan, Sunny Joseph, and Rajeev are actively involved in shaping public opinion and strategies for their respective parties. The election outcomes are expected to significantly influence the state\“s political landscape. |
|