search

തെരുവുനായ്ക്കൾ കടി മുറുക്കുന്നു

Chikheang 3 hour(s) ago views 186
  



സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ എണ്ണം 9 ലക്ഷം എത്തിയെന്ന സംസ്ഥാന മൃഗസംരക്ഷണവകുപ്പിന്റെ കണക്ക് കേരളത്തിന്റെ സ്വസ്ഥത കെടുത്താൻമാത്രം പോന്നതാണ്. തെരുവുനായ്ക്കൾ നാടിനെയും നഗരത്തെയും പല്ലിൽ കോർക്കുന്നതാണ് ഓരോ ദിവസവും നാം കണ്ടുകെ‍ാണ്ടിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യമേഖലയിലേതുൾപ്പെടെ ആശുപത്രികൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, സ്പോർട്സ് കോംപ്ലക്സ് തുടങ്ങിയവയുടെ പരിസരത്തുള്ള തെരുവുനായ്ക്കളെ ഉടൻ പിടികൂടി ഷെൽറ്ററുകളിലേക്കു മാറ്റണമെന്ന സുപ്രീം കോടതി ഉത്തരവ് ഈ സാഹചര്യത്തിൽ ഏറെ ശ്രദ്ധേയമാവുന്നു. തെരുവുനായശല്യം പരിഹരിക്കാൻ വിവിധതലങ്ങളിലുള്ള നടപടികൾക്കാണു കോടതി നിർദേശം നൽകിയിരിക്കുന്നത്.

  • Also Read തെരുവുനായ ആക്രമണം: ചേപ്പറമ്പിൽ 3 പേർക്ക് കടിയേറ്റു   


കേരളത്തിൽ 10 വർഷത്തിനിടെ നായയുടെ കടിയേൽക്കുന്നവരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധനയുണ്ടെന്നതു കേട്ടു മറക്കേണ്ട കണക്കല്ല.  2014ൽ 1.19 ലക്ഷം പേ‍ർക്കു കടിയേറ്റെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. 2024ൽ കടിയേറ്റതാവട്ടെ 3.16 ലക്ഷം പേർക്കും. ഈ വർഷം ഓഗസ്റ്റ് 31 വരെ 2.52 ലക്ഷം പേർക്കു കടിയേറ്റുകഴിഞ്ഞു. സംസ്‌ഥാനത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ബാധ്യസ്‌ഥമായ, നഗരങ്ങളും ഗ്രാമങ്ങളും സുരക്ഷിതമാക്കാൻ ഉത്തരവാദിത്തമുള്ള സർക്കാരും തദ്ദേശസ്‌ഥാപനങ്ങളും അടിയന്തര നടപടികളെടുക്കാതെ തെരുവുനായ്‌ക്കളുടെ മുന്നിലേക്കു ജനങ്ങളെ വലിച്ചെറിയുകയാണെന്ന ആരോപണം അതീവ ഗൗരവമുള്ളതാണ്. അതുകെ‍ാണ്ടുകൂടിയാണ് ഇപ്പോഴുണ്ടായ കോടതി ഇടപെടൽ നിർണായകമാവുന്നത്.

കേരളത്തിൽ തെരുവുനായ്ക്കൾക്കു ഭക്ഷണം നൽകുന്നതിനു സ്ഥലങ്ങൾ നിശ്ചയിക്കുകയും നിയന്ത്രണങ്ങൾ പാലിക്കാത്തത് റിപ്പോർട്ട് ചെയ്യാൻ ഹെൽപ്‌ലൈൻ സ്ഥാപിക്കുകയും വേണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. നായ്ക്കളെ വന്ധ്യംകരണവും വാക്സിനേഷനും നടത്തിയശേഷം തിരികെവിടാൻ പാടില്ലെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു. ദേശീയ, സംസ്ഥാന പാതകൾ, ദേശീയ എക്സ്പ്രസ് വേ എന്നിവയിൽ അലയുന്ന കന്നുകാലികളെയും മറ്റു മൃഗങ്ങളെയും ഷെൽറ്ററുകളിലേക്കു മാറ്റണമെന്നും നിർദേശമുണ്ട്. സുരക്ഷിത ജീവിതത്തിനു പൗരർക്കുള്ള മൗലികാവകാശം സംരക്ഷിക്കാനാണ് ഇടപെടുന്നതെന്ന് സ്വമേധയാ എടുത്ത കേസിൽ കോടതി പറയുകയുണ്ടായി.   

  • Also Read തെരുവുനായ നിയന്ത്രണം: പോർട്ടബ്ൾ എബിസി സെന്റർ പദ്ധതി അനിശ്ചിതത്വത്തിൽ   

    

  • ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
      

         
    •   
         
    •   
        
       
  • സംശയം തോന്നിപ്പിച്ചത് മുറിവുകളുടെ പാറ്റേൺ: ട്രെയിനിൽ വാതിലിനടുത്ത് നിൽക്കുമ്പോൾ ശ്രദ്ധിക്കുക, കൊലയാളി മനസ്സുമായി പിന്നിൽ അവർ...
      

         
    •   
         
    •   
        
       
  • ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികളും പോരായ്മകളും സംബന്ധിച്ച കേസിലെ അമിക്കസ് ക്യൂറി ഗൗരവ് അഗർവാൾ നൽകിയ റിപ്പോർട്ടിൽ കേരളത്തിൽ വീഴ്ചകൾ ഉണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ട്. തെരുവുനായപ്രശ്നം പരിഹരിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് ചീഫ് സെക്രട്ടറിമാർ എട്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർ പിഴ നൽകേണ്ടിവരും.   

തെരുവുനായ്ശല്യം നിയന്ത്രിക്കാൻ പ്രായോഗികമായും ശാസ്ത്രീയമായും തെളിയിക്കപ്പെട്ടിട്ടുള്ള ഫലപ്രദമായ മാർഗം വന്ധ്യംകരണമാണ്.  തെരുവുനായ്ക്കളുടെ പ്രജനനം കുറയ്ക്കാൻ ഉദ്ദേശിച്ചു കൊണ്ടുവന്ന വന്ധ്യംകരണ പദ്ധതിയായ എബിസി (അനിമൽ ബെർത്ത് കൺട്രോൾ) വേണ്ടവിധം മുന്നോട്ടുപോകാത്തതു സ്ഥിതി കൂടുതൽ രൂക്ഷമാക്കിയിരിക്കുന്നു. നായ്ക്കളെ വന്ധ്യംകരിച്ചു പേവിഷ പ്രതിരോധ കുത്തിവയ്പു നൽകാൻ എല്ലാ ജില്ലകളിലും എബിസി കേന്ദ്രങ്ങൾ സജീവമാകേണ്ടതുണ്ട്. നായ്ക്കളുടെ വന്ധ്യംകരണം, വാക്സിനേഷൻ എന്നിവ രാജ്യവ്യാപകമായി നടത്താനുള്ള റിപ്പോർട്ട് എട്ടാഴ്ചയ്ക്കകം കോടതിക്കു നൽകണമെന്നുകൂടി അധിക‍ൃ‍തരോടു കഴിഞ്ഞ ദിവസം സുപ്രീം കോടതി നിർദേശിക്കുകയുണ്ടായി.

  • Also Read പ്രശ്നം രൂക്ഷമാക്കുന്നത് വഴിയരികിലെ ‘സദ്യ’, കടി തുടരും; ഷെൽറ്റർ ഹോം ഇല്ലാത്തത് സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിനു തടസ്സം   


മാംസം അടക്കമുള്ള ഭക്ഷണമാലിന്യത്തിന്റെ ലഭ്യതയാണ് സമീപകാലത്തു തെരുവുനായ്‌ക്കളുടെ എണ്ണം വർധിക്കാൻ കാരണം. അതുകൊണ്ടുതന്നെ, മാലിന്യക്കൂമ്പാരം നാടെങ്ങും പെരുകാതിരിക്കാൻ തദ്ദേശസ്‌ഥാപനങ്ങളുടെയും സമൂഹത്തിന്റെയും നിരന്തരശ്രദ്ധ ഉണ്ടായേതീരൂ. പ്രാകൃതരീതിയിലുള്ള അറവുശാലകളുടെ പരിസരങ്ങളും തെരുവുനായ്‌ക്കളുടെ വിഹാരരംഗമാണ്. നായ്ക്കളെ ആകർഷിക്കുന്ന ഭക്ഷണമാലിന്യം തള്ളുന്നത് ഒഴിവാക്കാൻ സംവിധാനം വേണമെന്നുള്ളതും സുപ്രീംകോടതി നിർദേശങ്ങളിൽ ഉൾപ്പെടുന്നു.   

മറക്കാതിരിക്കാം: നമ്മളിലേക്കു ചാടിവീഴാൻ തക്കംപാർത്ത് 9 ലക്ഷം ആശങ്കകളാണു ചുറ്റുമുള്ളത്. തെരുവുനായ്ക്കൾക്കുമുന്നിൽ ഇനിയും  കേരളം തോൽവി സമ്മതിച്ചുകൂടാ. ഏതെങ്കിലും നായ്പ്പല്ലിൽ നിസ്സഹായതയോടെ തീരാനുള്ളതല്ല നമ്മുടെ ജീവിതം. English Summary:
Kerala\“s Stray Dog Menace: Supreme Court Steps In Amidst Rising Bites
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160361