search

റീലിൽ രംഗം മാറുമോ?

Chikheang 1 hour(s) ago views 142
  



ബിഹാറിൽ തിരഞ്ഞെടുപ്പു പ്രചാരണ കോലാഹലം അടങ്ങിയപ്പോൾ സമൂഹമാധ്യമങ്ങളിൽ അലയടിക്കുന്നതു ‘രംഗദാർ’ റീൽസ്. അധോലോക സ്വഭാവമുള്ള ‘ബാഹുബലി’ നേതാക്കളുടെ ശിങ്കിടികളായ ഗുണ്ടാപ്പിരിവുകാർക്കു ഭോജ്പുരി ഭാഷയിലെ ഓമനപ്പേരാണ് രംഗദാർ. തേജസ്വി യാദവ് ഫാൻസായ യാദവയുവാക്കൾ മീശ പിരിച്ചും നൃത്തം ചെയ്തും വിരൽത്തോക്കാൽ വെടിയുതിർത്തും ബൈക്കുകൾ ഒറ്റച്ചക്രത്തിൽ ചാടിച്ചും പടച്ചുവിട്ട രംഗദാർ റീൽസ് തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് ആർജെഡിയുടെ സഖ്യകക്ഷികൾ.

  • Also Read ‘ഗള്‍ഫി’ൽ പോകേണ്ട, നാട്ടിൽ ‘പണി’ തരും; ബിഹാറില്‍ വോട്ട് മോദിക്കോ തേജസ്വിക്കോ? ‘ഒന്നരക്കോടിയുടെ’ ഇൻഫ്ലുവൻസറെ ബിജെപി ഇറക്കിയതിനു പിന്നിൽ...   


‘ആർജെഡി സർക്കാർ ബനാതോ സബ് യാദവ് രംഗദാർ ബനാതോ, തേജസ്വി സർക്കാർ ബനാതോ സബ് യാദവ് രംഗദാർ ബനാതോ’ (ആർജെഡി സർക്കാർ വന്നാൽ യാദവരെല്ലാം രംഗദാറാകും, തേജസ്വി സർക്കാർ വന്നാൽ യാദവരെല്ലാം രംഗദാറാകും) എന്ന ഭോജ്പുരി ഗാന അകമ്പടിയോടെയുള്ള റീൽസ് യാദവയുവാക്കൾക്കു ഹരമായെങ്കിലും മറ്റു സമുദായക്കാർക്കു ചങ്കിടിപ്പു കൂട്ടിയിട്ടുണ്ട്. വോട്ടു മറിയാൻ വേറെ കാരണം വേണ്ടല്ലോ.

  • Also Read പാർട്ടി പരിശീലനത്തിന് രാഹുൽ ഗാന്ധി വൈകിയെത്തി; ‘കടുത്ത ശിക്ഷ’ നൽകി പരിശീലകൻ, 10 തവണ പുഷ് അപ്പ്   


ആർജെഡി ഭരണമെന്നാൽ ജംഗിൾ രാജാണെന്നു വാദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയുമൊക്കെ തെളിവാക്കിയതു ‘രംഗദാർ’ റീൽസാണ്. ‘മാരോ സിക്സർ കേ, ഛേ ഗോലി ഛാതി മേം’ (സിക്സറടിച്ചു, ആറു വെടിയുണ്ടകൾ നെഞ്ചത്ത്) ഗുണ്ടാഗാനവും വൈറലാണെന്ന് ഓർമിപ്പിച്ച മോദി, ആർജെഡിക്കു ജംഗിൾ രാജ് ചാപ്പ കുത്തി. എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞച്ചടങ്ങിൽ കാണാമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചാണു മോദി പ്രചാരണം അവസാനിപ്പിച്ചത്.
    

  • ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
      

         
    •   
         
    •   
        
       
  • സംശയം തോന്നിപ്പിച്ചത് മുറിവുകളുടെ പാറ്റേൺ: ട്രെയിനിൽ വാതിലിനടുത്ത് നിൽക്കുമ്പോൾ ശ്രദ്ധിക്കുക, കൊലയാളി മനസ്സുമായി പിന്നിൽ അവർ...
      

         
    •   
         
    •   
        
       
  • ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മാരീചർക്കു പിന്നിലാര്?

ബിഹാർ രാഷ്ട്രീയത്തിലെ മാരീച വേഷക്കാരാണു ജൻ സുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോറും എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിയുമെന്ന ആരോപണം അന്തരീക്ഷത്തിലുണ്ട്. സീമാഞ്ചലിലെ മുസ്‌ലിം വോട്ടുകൾ ഭിന്നിപ്പിച്ചു ബിജെപിയെ സഹായിക്കുകയാണ് ഉവൈസിയുടെ ലക്ഷ്യമെന്ന് ആർജെഡി ആരോപിക്കുന്നു. സീമാഞ്ചൽ മേഖലയിലെ 24 സീറ്റുകളിൽ ഉൾപ്പെടെ 28 സീറ്റുകളിലാണ് ഉവൈസിയുടെ പാർട്ടി മത്സരിക്കുന്നത്. കഴിഞ്ഞ തവണ 20 സീറ്റിൽ മത്സരിച്ച് അഞ്ചു സീറ്റിൽ ജയിച്ചിരുന്നു. ഇത്തവണ എത്ര സീറ്റിൽ ജയിക്കുമെന്നതിനെക്കാൾ എത്ര സീറ്റുകളിൽ ഇന്ത്യാസഖ്യത്തിനു പാരയാകുമെന്നാണ് നോക്കേണ്ടത്. കേവലം രണ്ടരശതമാനം വോട്ടുള്ള മല്ല സമുദായത്തിലെ മുകേഷ് സാഹ്നിയെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിച്ചപ്പോൾ 19% വോട്ടുള്ള മുസ്‌ലിംകളെ ആർജെഡി അവഗണിച്ചെന്നാണ് ഉവൈസിയുടെ പ്രചാരണം.

ജൻ സുരാജ് പാർട്ടി മത്സരിക്കുന്നതിന്റെ ഗുണഭോക്താക്കൾ ആരെന്നറിയാൻ വോട്ടെണ്ണണം. ജൻ സുരാജ് പാർട്ടി കോടികൾ ചെലവിട്ടു ഹൈടെക് പ്രചാരണം നടത്തുന്നതിന്റെ സാമ്പത്തിക ഉറവിടം ദുരൂഹമാണ്. ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുകയാണോ ജൻ സുരാജിന്റെ ലക്ഷ്യമെന്നു സംശയിക്കുന്നവരുണ്ട്.

വല വീശി അമിത് ഷാ

ബിഹാറിൽ എൻഡിഎ വൻഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് അവകാശപ്പെടുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പക്ഷേ, ഫലപ്രഖ്യാപന ശേഷമുണ്ടാകാവുന്ന ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള തയാറെടുപ്പിലാണ്. ജയസാധ്യതയുള്ള സ്വതന്ത്രർ മുതൽ ഇന്ത്യാസഖ്യ ഘടകകക്ഷികളിലെ ചഞ്ചലചിത്തരായ സ്ഥാനാർഥികൾവരെ അമിത് ഷായുടെ റഡാറിലാണ്.

  • Also Read എംപിയുടെ ഇരുകൈകളിലും മഷി പുരട്ടിയത് ‘ഒരു കയ്യബദ്ധം’; ‘വോട്ട് കൊള്ള’യെന്ന് ഇന്ത്യാമുന്നണി   


ആർജെഡിയിൽനിന്നു പുറത്താക്കപ്പെട്ട തേജ് പ്രതാപ് യാദവിന് മൂന്നു നാൾ മുൻപു കേന്ദ്രം ‘വൈ’ കാറ്റഗറി സുരക്ഷ നൽകിയതു വലവീശൽ സൂചനയാണ്. തേജ് പ്രതാപിന്റെ മഹുവ മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരമായിരുന്നു. തേജ് പ്രതാപുമായി ബിജെപി എംപി രവി കിഷൻ കൂടിക്കാഴ്ച നടത്തി. ശിവഭക്തനായ തേജ് പ്രതാപിനു ബിജെപിയിലേക്കു സ്വാഗതമെന്നാണു രവി കിഷൻ പിന്നീടു പ്രതികരിച്ചത്.

തക്കം പാത്ത് ചിരാഗ്

ബിഹാർ രാഷ്ട്രീയത്തിൽ കണ്ണുള്ള കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ എൻഡിഎ നേരിയ ഭൂരിപക്ഷത്തിൽ ജയിക്കാനാകും ആഗ്രഹിക്കുന്നത്. 29 മണ്ഡലങ്ങളിൽ മത്സരിക്കുന്ന എൽജെപി (റാംവിലാസ്) എംഎൽഎമാരെ ആശ്രയിച്ചുമാത്രം സർക്കാർ നിലനിൽക്കുന്ന സാഹചര്യം. വിലപേശലിലൂടെ ഉപമുഖ്യമന്ത്രിയായി ബിഹാർ രാഷ്ട്രീയത്തിൽ ഇറങ്ങാൻ അവസരമുണ്ടായാൽ ചിരാഗ് പാഴാക്കില്ല. അഥവാ മുഖ്യമന്ത്രിയാകാൻ ലാലു പ്രസാദ് യാദവ് ക്ഷണിച്ചാൽ മറുകണ്ടം ചാടാനും മടിയുണ്ടാകില്ല. ബിജെപി – ജെഡിയു അംഗബലം കേവല ഭൂരിപക്ഷം മറികടന്നാൽ ചിരാഗിന്റെ സ്വപ്നങ്ങൾ പൊലിയും.

  • Also Read എംപിയുടെ ഇരുകൈകളിലും മഷി പുരട്ടിയത് ‘ഒരു കയ്യബദ്ധം’; ‘വോട്ട് കൊള്ള’യെന്ന് ഇന്ത്യാമുന്നണി   


സ്ട്രൈക് റേറ്റ് മുഖ്യം

മുന്നണിരാഷ്ട്രീയത്തിൽ ഭരണം ഉറപ്പിക്കാൻ മുഖ്യകക്ഷി മാത്രമല്ല, കൂട്ടുകക്ഷികളും മിനിമം 50% സ്ട്രൈക് റേറ്റ് നേടണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 70 സീറ്റിൽ മത്സരിച്ച് 19 സീറ്റിൽ മാത്രം ജയിച്ച കോൺഗ്രസാണു മഹാസഖ്യത്തിന്റെ സുവർണാവസരം തുലച്ചത്. ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കോൺഗ്രസുണ്ടാക്കിയ നഷ്ടം നികത്താനായില്ല. എൻഡിഎയിൽ ജെഡിയു സ്ട്രൈക് റേറ്റ് 50 ശതമാനത്തിൽ താഴെയായിട്ടും ബിജെപിയുടെ മികച്ച സ്ട്രൈക് റേറ്റ് കാരണം അധികാരം നിലനിർത്താനായി. സംഘടനാബലമുള്ള ആർജെഡിയും ബിജെപിയും ഇത്തവണയും പ്രകടനം മോശമാക്കാൻ സാധ്യതയില്ല. എൻഡിഎയിൽ ജെഡിയുവിന്റെയും ഇന്ത്യാസഖ്യത്തിൽ കോൺഗ്രസിന്റെയും പ്രകടനമാകും ഭരണം ആർക്കെന്നു നിശ്ചയിക്കുക. English Summary:
Bihar Election: Bihar Election outcome will be determined by the performance of key alliances. The election hinges on the performance of the JDU within the NDA and the Congress within the India Alliance. The outcome will reflect the performance of the RJD and BJP and whether smaller parties can influence the election.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160277