search

മൂന്നാറിൽ വീണ്ടും സഞ്ചാരികളെ ആക്രമിച്ചു; ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ

Chikheang 3 hour(s) ago views 576
  



മൂന്നാർ ∙ വീണ്ടും വിനോദസഞ്ചാരികൾക്കു നേരെ ആക്രമണം. മദ്യലഹരിയിൽ ആക്രമണം നടത്തിയ ഓട്ടോറിക്ഷാ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലിയിൽ താമസിക്കുന്ന, മാട്ടുപ്പെട്ടി കൊരണ്ടക്കാട് സ്വദേശി എസ്.സുരേന്ദ്രനാണ് (29) അറസ്റ്റിലായത്. ഓട്ടോറിക്ഷ പിടിച്ചെടുത്ത പൊലീസ് ഇയാളുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ തുടങ്ങി.  

  • Also Read 81 വയസ്സുകാരിയെ അടിച്ചുവീഴ്ത്തി സ്വർണവള കവർന്നു   


ഇന്നലെ ഉച്ചകഴിഞ്ഞ് ജിഎച്ച് റോഡിലാണു സംഭവം. കോയമ്പത്തൂർ അരവക്കുറിച്ചി എംഎൽഎ ആർ.ഇളങ്കോയുടെ മകളും ഭർത്താവും മറ്റു രണ്ടു ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാറിൽ എതിരെ വന്ന, സുരേന്ദ്രൻ ഓടിച്ചിരുന്ന ഓട്ടോ ഇടിച്ചു. മദ്യലഹരിയിലായിരുന്ന സുരേന്ദ്രൻ പുറത്തിറങ്ങി സ്ത്രീകളെ ചീത്ത വിളിച്ച് ഭീഷണിപ്പെടുത്തി. പുറത്തിറങ്ങിയ എംഎൽഎയുടെ മരുമകൻ കെ.അരവിന്ദ് രാജിനെ ഇയാൾ കഴുത്തിനു പിടിച്ച് ആക്രമിക്കുകയും കല്ലുകൊണ്ട് ഇടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാർ ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു.  

പത്തു ദിവസത്തിനിടയിൽ മൂന്നാറിൽ വിനോദസഞ്ചാരികൾക്കു നേരെയുള്ള മൂന്നാമത്തെ ആക്രമണ സംഭവമാണിത്.
    

  • എസ്ഐആർ: വീട്ടിൽ ഇല്ലാത്തവർക്കും പ്രവാസികൾക്കും ഓൺലൈനായി ഫോം നൽകാം, എങ്ങനെ? ഇതാ ഫോം പൂരിപ്പിക്കാനുള്ള വഴി വിശദമായി
      

         
    •   
         
    •   
        
       
  • എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
      

         
    •   
         
    •   
        
       
  • കുട്ടികളുടെ അനുസരണക്കേട് വെല്ലുവിളി; അവർ ലൈംഗിക വിഡിയോ കാണുന്നത് തെറ്റാണോ? മാതാപിതാക്കളുടെ സമ്മർദം കുട്ടി അറിയുന്നുണ്ടോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Munnar Tourist Attack: Drunk Auto Driver Arrested After Assaulting MLA\“s Family
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160361