search

അഴീക്കൽ തുറമുഖം: വരുമാനവ്യവസ്ഥ തിരുത്തി സർക്കാർ; കാത്തിരിക്കാം 30 വർഷം !

Chikheang 1 hour(s) ago views 1027
  



തിരുവനന്തപുരം ∙ കണ്ണൂർ അഴീക്കലിലെ നിർദിഷ്ട രാജ്യാന്തര തുറമുഖം വാണിജ്യപ്രവർത്തനം തുടങ്ങുമ്പോൾ തന്നെ സർക്കാരിനു വരുമാനവിഹിതം ലഭിക്കണമെന്ന നിബന്ധന സർക്കാർ തിരുത്തി. നടത്തിപ്പ് ഏറ്റെടുക്കുന്ന കമ്പനി, വാണിജ്യപ്രവർത്തനം തുടങ്ങി 30 വർഷത്തിനുശേഷം മാത്രം സർക്കാരിനു വരുമാന വിഹിതം നൽകിയാൽ മതിയെന്നു മാറ്റംവരുത്തി ഒരു വർഷത്തിനുശേഷം പുതിയ ഉത്തരവിറക്കി. തുറമുഖത്തിന്റെ നിർമാണവും നടത്തിപ്പും ഏറ്റെടുക്കാൻ സ്വകാര്യ നിക്ഷേപകർക്കു താൽപര്യം കുറയുമെന്നു വാദിച്ചാണ്, 30 വർഷത്തേക്കുള്ള വരുമാനം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. 2024 ഓഗസ്റ്റിൽ മന്ത്രിസഭ ഡിപിആർ അംഗീകരിച്ച്, ഫിഷറീസ് വകുപ്പ് പുറത്തിറക്കിയ ഉത്തരവാണു കഴിഞ്ഞദിവസം തിരുത്തിയിറക്കിയത്.  

  • Also Read ‘എസ്1’ യൂണിറ്റ്: ഇന്ത്യയിൽ ഭീകര പ്രവർത്തനത്തിന് പ്രത്യേക പാക്ക് സംഘം, പഹൽഗാം വരെ ആസൂത്രണം ചെയ്തു; നയിക്കുന്നത് കേണൽ   


വിഴിഞ്ഞം തുറമുഖത്തു നിന്നുള്ള വരുമാനം വാണിജ്യപ്രവർത്തനം തുടങ്ങി 15-ാം വർഷം ലഭിക്കുമെന്നു വ്യവസ്ഥയുള്ളപ്പോഴാണ്, അഴീക്കൽ തുറമുഖത്തു നിന്നുള്ളത് 30 വർഷത്തിനുശേഷം മതിയെന്നു സർക്കാർ സമ്മതിച്ചത്. മുഖ്യമന്ത്രി ചെയർമാനായ, മലബാർ ഇന്റർനാഷനൽ പോർട്സ് ആൻഡ് സെസ് ലിമിറ്റഡ് (എംഐപിഎസ്എൽ) എന്ന കമ്പനിക്കാണു പദ്ധതിയുടെ മേൽനോട്ടം. സർക്കാരിന്റെ 200 ഏക്കർ ഭൂമിയിലാണു തുറമുഖപദ്ധതി. ബ്രേക്ക് വാട്ടർ നിർമാണത്തിനായി 2808 കോടി രൂപ സർക്കാർ മുടക്കും. വരുമാനം പങ്കിടൽ ഉൾപ്പെടെയുള്ള ടെക്നോ–ഇക്കണോമിക് ഫീസിബിലിറ്റി റിപ്പോർട്ട് തയാറാക്കിയത് സെന്റർ ഫോർ മാനേജ്മെന്റ് ആൻഡ് ഡവലപ്മെന്റ് (സിഎംഡി) ആയിരുന്നു.

വരുമാനവിഹിതം ആദ്യവർഷം മുതൽ ലഭിക്കണമെന്ന നിബന്ധന അംഗീകരിച്ചാണ് 2024 ഓഗസ്റ്റിൽ ഡിപിആറിന് മന്ത്രിസഭ അംഗീകാരം നൽകിയത്. നിർമാണക്കമ്പനിയെയും നടത്തിപ്പ് കമ്പനിയെയും കണ്ടെത്താൻ താൽപര്യപത്രം ക്ഷണിക്കാൻ അനുമതി നൽകി 2024 ഓഗസ്റ്റ് 22ന് ഇറക്കിയ ഉത്തരവിലും ഈ നിബന്ധന ഉൾപ്പെടുത്തി. തുറമുഖ മേഖലയിലെ കോർപറേറ്റ് കമ്പനികളുമായി എംഐപിഎസ്എൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണു നിബന്ധന മാറ്റാൻ ശ്രമം തുടങ്ങിയത്.  
    

  • എസ്ഐആർ: വീട്ടിൽ ഇല്ലാത്തവർക്കും പ്രവാസികൾക്കും ഓൺലൈനായി ഫോം നൽകാം, എങ്ങനെ? ഇതാ ഫോം പൂരിപ്പിക്കാനുള്ള വഴി വിശദമായി
      

         
    •   
         
    •   
        
       
  • എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
      

         
    •   
         
    •   
        
       
  • കുട്ടികളുടെ അനുസരണക്കേട് വെല്ലുവിളി; അവർ ലൈംഗിക വിഡിയോ കാണുന്നത് തെറ്റാണോ? മാതാപിതാക്കളുടെ സമ്മർദം കുട്ടി അറിയുന്നുണ്ടോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സ്വകാര്യനിക്ഷേപകർക്കു നിബന്ധന ആകർഷകമാകില്ലെന്നും പിൻവലിക്കണമെന്നും മാർച്ച് 28ന് എംഐപിഎസ്എൽ എംഡി സർക്കാരിനു കത്തുനൽകി. കത്ത് ചീഫ് സെക്രട്ടറിതല കമ്മിറ്റി പരിശോധിച്ചു നൽകിയ ശുപാർശ കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ചു. 5 വർഷം നിർമാണത്തിനും 30 വർഷം നടത്തിപ്പിനുമായി സ്വകാര്യ കമ്പനിക്ക് അനുവദിക്കും. 30 വർഷത്തിനുശേഷം മറ്റാരെയെങ്കിലും ഏൽപിക്കാമെങ്കിലും ഇതേ കമ്പനി തുടരാൻ താൽപര്യപ്പെട്ടാൽ തിരഞ്ഞെടുപ്പു പ്രക്രിയയിൽ അവർക്ക് 10% വെയ്റ്റേജ് നൽകുമെന്നും പുതിയ ഉത്തരവിൽ പറയുന്നു.

നിബന്ധനമാറ്റം കേന്ദ്രഫണ്ട് കിട്ടാനെന്ന് വാദം

തുടക്കത്തിൽതന്നെ സംസ്ഥാന സർക്കാർ വരുമാനവിഹിതം വാങ്ങിയാൽ, പദ്ധതിക്കു വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) നൽകില്ലെന്നു കേന്ദ്രം അറിയിച്ചതുകൂടി കണക്കിലെടുത്താണു നിബന്ധനയിൽ മാറ്റം വരുത്തിയതെന്നാണു സർക്കാരിന്റെ വിശദീകരണം.  പദ്ധതിത്തുകയുടെ 20% ആണ് വിജിഎഫ്. വിഴിഞ്ഞം തുറമുഖത്തിനു ഗ്രാന്റിനു പകരം, വായ്പയായാണു വിജിഎഫ് നൽകിയത്. 817 കോടി രൂപ നൽകിയതിനു പകരമായി 10,000 കോടിയോളം രൂപ തിരിച്ചുനൽകണം.  അഴീക്കലിന് വിജിഎഫ് നൽകുന്നതു ഗ്രാന്റായാണോ, വായ്പയായാണോ എന്ന ഉറപ്പു കിട്ടുന്നതിനു മുൻപേ 30 വർഷത്തെ വരുമാനം ഉപേക്ഷിച്ചതിലാണു ദുരൂഹത.      English Summary:
Azhikkal Port: Kerala Government Delays Revenue Share for 30 Years
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160277