search

മുറിവുകളെല്ലാം മുദ്രകളാകും!; ബന്ധങ്ങളെക്കുറിച്ച് ഹോർത്തൂസിൽ റിഫ്ലക്‌ഷൻ ശിൽപശാല 28, 29 തീയതികളിൽ

cy520520 12 hour(s) ago views 199
  

  



പ്രണയമോ സൗഹൃദമോ സാഹോദര്യമോ എന്തുമാകട്ടെ, ബന്ധങ്ങൾ തകരുന്ന നിമിഷം ജീവിതമാകെ താളം തെറ്റിയെന്നും ലോകം നിശ്ചലമായെന്നുമെല്ലാം തോന്നുക സ്വാഭാവികം. എന്നാൽ, അത്തരം തകർച്ചകളെ ധ്യാനാത്മകമായി വിലയിരുത്താൻ നമുക്കു കഴിഞ്ഞാലോ? പിന്നീടൊരു കാലം ആ തകർച്ച ജീവിതാനുഭവത്തിന്റെ തെളിച്ചമുള്ള തിരിച്ചറിവുകളിലേക്കു നമ്മെ നയിക്കുമെങ്കിലോ?

  • Also Read തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണയം മുന്നോട്ട്; പ്രഖ്യാപനത്തിൽ തിടുക്കമില്ല   
  

ഇതേക്കുറിച്ചെല്ലാം ആഴത്തിൽ ചിന്തിക്കാനും തുറന്നു പറയാനും വേദിയൊരുക്കുകയാണ് കൊച്ചി സുഭാഷ് പാ‍ർക്കിൽ നടക്കുന്ന മനോരമ ഹോർത്തൂസിലെ റിഫ്ലക്‌ഷൻ ശിൽപശാല.

നമുക്കു തന്നെ നമ്മളെഴുതുന്ന ഒരു കത്തിലൂടെ, സുഹൃത്തിനോടുള്ള തുറന്നുപറച്ചിലിലൂടെ അങ്ങനെ പലവിധ കൗതുക ആക്ടിവിറ്റികൾ വഴി അനുഭവത്തെ തിരിച്ചറിവുകളാക്കാനുള്ള ഒരുക്കമാണ്, എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ അരുന്ധതി ഘോഷ് നയിക്കുന്ന ശിൽപശാലയിൽ ഉണ്ടാവുക.
    

  • വർഷത്തിൽ ഒരൊറ്റ വിളവെടുപ്പ്, തേയിലയെക്കാൾ ലാഭകരം, പുതിയ വരുമാന മാർഗം; തോട്ടങ്ങളിൽ ‘പൂവിടുമോ’ ഗവേഷകരുടെ സ്വപ്നം?
      

         
    •   
         
    •   
        
       
  • ‘കരച്ചിൽ പോലും അസ്വസ്ഥരാക്കുന്നു’: കുഞ്ഞുങ്ങളെ അമ്മമാർ കൊലപ്പെടുത്തുന്നതിനു പിന്നിലെന്താണ്? ലക്ഷണങ്ങൾ തിരിച്ചറിയാനാകുമോ?
      

         
    •   
         
    •   
        
       
  • ‘നമ്മുടെ ശരീരത്തില്‍ 6000 ലക്ഷം രോഗങ്ങൾ’: വിവരണം കേട്ട് വീണ്ടും രോഗിയാകുന്നവരും ഭയപ്പെടുത്താതെ ചികിത്സിക്കുന്ന വൈദ്യനും!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


27 മുതൽ 30 വരെയാണ് ഹോർത്തൂസ് കലാ, സാംസ്കാരികോത്സവം. 28നും 29നും രാവിലെ 11മുതൽ ഉച്ചയ്ക്കു രണ്ടുവരെയാണ് റിഫ്ലക്‌ഷൻ ശിൽപശാല. English Summary:
Reflection Workshop at Hortus: Transform Relationship Breakdowns into Insights
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156454