ബെംഗളൂരു ∙ കെഎസ്ആർ ബെംഗളൂരു–എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് 8നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുമെങ്കിലും പതിവ് സർവീസ് 14നു ശേഷമായിരിക്കുമെന്നാണു സൂചന. 8 കോച്ചുകളുള്ള ട്രെയിനിന്റെ റിസർവേഷൻ, ടിക്കറ്റ് നിരക്ക് എന്നിവ സംബന്ധിച്ച് അടുത്ത ദിവസങ്ങളിൽ പ്രഖ്യാപനമുണ്ടാകും. ട്രെയിൻ ഓടുന്നതോടെ 600 ൽ ഏറെ സീറ്റുകൾ കൂടിയാണു ബെംഗളൂരു യാത്രക്കാർക്ക് അധികമായി ലഭിക്കുന്നത്.അറ്റകുറ്റപ്പണി, ശുചീകരണം എന്നിവയ്ക്കുള്ള സൗകര്യം കെഎസ്ആർ യാർഡിലാണ് സജ്ജീകരിക്കുന്നത്.
ഉദ്ഘാടന ട്രെയിൻ എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്നാണു പുറപ്പെടുക. ബെംഗളൂരുവിൽ നിന്ന് എറണാകുളം വരെ 630 കിലോമീറ്റർ ദൂരം 8 മണിക്കൂർ 40 മിനിറ്റിൽ പിന്നിടാനാകും. 9 സ്റ്റോപ്പുകളാണുള്ളത്. ബുധൻ ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്.
സ്റ്റോപ്പുകളും സമയവും
- ബെംഗളൂരു–എറണാകുളം (26651)
രാവിലെ 5.10നു പുറപ്പെട്ട് ഉച്ചയ്ക്ക് 1.50ന് എറണാകുളം ജംക്‌ഷനിലെത്തും. കെആർ പുരം (5.25), സേലം (8.13), ഈറോഡ് (9), തിരുപ്പൂർ (9.45), കോയമ്പത്തൂർ (10.33), പാലക്കാട് (11.28), തൃശൂർ (12.28)
- എറണാകുളം ജംക്‌ഷൻ– ബെംഗളൂരു (26652)
ഉച്ചകഴിഞ്ഞ് 2.20നു പുറപ്പെട്ട് രാത്രി 11നു ബെംഗളൂരുവിലെത്തും. തൃശൂർ (3.17), പാലക്കാട് (4.35), കോയമ്പത്തൂർ (5.20), തിരുപ്പൂർ (6.03), ഈറോഡ് (6.45), സേലം (7.18), കെആർ പുരം (10.23).
English Summary:
Bengaluru Ernakulam Vande Bharat Express is set to begin regular service soon. The new train will offer over 600 seats, and is expected to complete the journey in 8 hours and 40 minutes with 9 stops. |