ശ്രീഹരിക്കോട്ട ∙ ഐഎസ്ആര്‍ഒയുടെ ആശയവിനിമയ ഉപഗ്രഹമായ സിഎംഎസ്-03 വിജയകരമായി വിക്ഷേപിച്ചു. സതീഷ് ധവാൻ സപേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. നാവിക സേനയ്ക്കായുള്ള നിര്‍ണായക വാര്‍ത്താ വിനിമയ ഉപഗ്രഹമായ സിഎംഎസ്-03നെ വഹിച്ചുള്ള എല്‍വിഎം3 റോക്കറ്റ് വൈകിട്ട് 5.26 ഓടെയാണ് കുതിച്ചുയർന്നത്. ഏകദേശം 4,410 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം ഇന്ത്യന്‍ മണ്ണില്‍ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയതാണ്.
- Also Read തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുളത്തിലേക്ക് ചാടി രാഹുൽ, മീൻ പിടിച്ച് കരയിലേക്ക് – വിഡിയോ
‘ബാഹുബലി’ എന്ന് വിളിക്കപ്പെടുന്ന എല്‍വിഎം 3 റോക്കറ്റിലാണ് ഉപഗ്രഹം കുതിച്ചത്. ഇതോടെ പ്രതിരോധ മേഖലയിലെ ആശയവിനിമയത്തിനായി വിദേശ ഉപഗ്രഹങ്ങളെ ഇനി ആശ്രയിക്കണ്ട. ഇത് ദേശീയ സുരക്ഷ വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. എന്‍വിഎസ് 02 ഉപഗ്രഹത്തിന്റെയും റിസാറ്റ് ഉപഗ്രഹത്തിന്റെയും വിക്ഷേപണം പരാജയമായിരുന്ന ഐഎസ്ആർഒയെ സംബന്ധിച്ച് ഇന്നത്തെ വിക്ഷേപണം നിർണായകമായിരുന്നു.
Kudos Team #ISRO!
India’s #Bahubali scales the skies, with the successful launch of #LVM3M5 Mission!
“Bahubali” as it is being popularly referred, LVM3-M5 rocket is carrying the CMS-03 communication satellite, the heaviest ever to be launched from the Indian soil into a… pic.twitter.com/ccyIPUxpIX— Dr Jitendra Singh (@DrJitendraSingh) November 2, 2025
(Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം ഐഎസ്ആർഒയുടെ യൂട്യൂബ് വിഡിയോയിൽ നിന്ന് എടുത്തതാണ്.)
- തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
- ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
- കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
MORE PREMIUM STORIES
English Summary:
ISRO launches CMS-03 satellite on LVM3: ISRO CMS-03 launch was successful, marking a significant achievement for India\“s space program. The CMS-03 communication satellite, crucial for naval communication, was launched from Satish Dhawan Space Centre using the LVM3 rocket. This launch enhances national security by reducing reliance on foreign satellites for defence communication. |
|