പട്ന ∙ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിൽ രാജ്യം അഭിമാനിച്ചപ്പോൾ കോൺഗ്രസിനും സഖ്യകക്ഷിയായ ആർജെഡിക്കും അത് ഇഷ്ടപ്പെട്ടില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിഹാറിലെ അറായിൽ റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാനിലാണ് സ്ഫോടനങ്ങൾ നടന്നത്. പക്ഷേ കോൺഗ്രസ് രാജകുടുംബത്തിന് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ ഞെട്ടലിൽ നിന്ന് പാക്കിസ്ഥാനിലെയും കോൺഗ്രസിലെയും ചിലർ ഇതുവരെ കരകയറിയിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
Also Read ‘ബിഹാറിൽ 160 സീറ്റുകളിൽ എൻഡിഎ വിജയിക്കും; 5–ാം തവണയും സർക്കാർ രൂപീകരിക്കും’ : പ്രഖ്യാപനവുമായി അമിത് ഷാ
വികസിത ഇന്ത്യ എന്ന പ്രതിജ്ഞയുമായി എൻഡിഎ മുന്നോട്ടു പോവുകയാണ്. മറുവശത്ത്, കോൺഗ്രസും ആർജെഡിയും തമ്മിൽ ഏറ്റുമുട്ടുകയാണ്. നിതീഷ് കുമാറും എൻഡിഎ സർക്കാരും ആണ് ബിഹാറിനെ ദുഷ്‌കരമായ കാലഘട്ടത്തിൽ നിന്നു കരകയറ്റിയത്. നുഴഞ്ഞുകയറ്റക്കാരെ പിന്തുണയ്ക്കുന്നവരാണ് കോൺഗ്രസ് എന്നും പ്രധാനമന്ത്രി ആരോപിച്ചു.
Also Read ‘മ’ യുടെ ഉച്ചാരണം മാറിയാൽ കയർ കുതിരയാകും; മല്യയുടെ ‘പൊന്മാൻ’ ഇവിടെയും താരം, വില 840 രൂപ; ‘ചൈനീസ് ഫൂഡ്’ ഇല്ലാത്ത ചൈന!
‘‘നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാൻ അവർ പ്രതിജ്ഞാബദ്ധരാണ്. ബിഹാറിന്റെ വിഭവങ്ങളിൽ നിങ്ങൾക്ക് അവകാശമില്ലേ ? നുഴഞ്ഞുകയറ്റക്കാരെ ബിഹാർ പിടിച്ചെടുക്കാൻ നിങ്ങൾ അനുവദിക്കുമോ ? അവരെ സംരക്ഷിക്കുന്നവർ കുറ്റവാളികളല്ലേ ? അവരുടെ ലക്ഷ്യങ്ങൾ അപകടകരമാണ്. അതിനാൽ നിങ്ങൾ ആർജെഡിയെയും കോൺഗ്രസിനെയും സൂക്ഷിക്കണം.
തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
MORE PREMIUM STORIES
ഫാക്ടറികൾ അടച്ചുപൂട്ടുന്ന റെക്കോർഡ് കൈവശമുള്ളവർക്ക് പുതിയ ബിസിനസുകൾ ആരംഭിക്കാൻ കഴിയുമോ ? ആർജെഡിയുടെ ചിഹ്നമായ റാന്തൽ വിളക്കും അവർക്കൊപ്പമുള്ള ചുവന്ന പതാകയും കാണുമ്പോൾ നിക്ഷേപകർ ഇവിടെ പണം നിക്ഷേപിക്കുമോ ? എൻഡിഎയ്ക്കു മാത്രമേ നിക്ഷേപവും തൊഴിലവസരങ്ങളും കൊണ്ടുവരാൻ കഴിയൂ’’ – പ്രധാനമന്ത്രി പറഞ്ഞു. English Summary:
Narendra Modi Slams Congress and RJD over Operation Sindoor Reaction: Narendra Modi criticizes Congress and RJD for their reaction to Operation Sindoor during an election rally in Bihar. He accuses them of supporting infiltrators and questions their ability to bring investment and jobs to Bihar. Modi emphasizes the NDA\“s commitment to development and job creation.