search

മുണ്ട് മാറട്ടെ...

cy520520 9 hour(s) ago views 981
  



അര മുറുക്കി, കോന്തല കയ്യിലെടുത്ത് ഫാഷന്റെ നടുത്തളത്തിലേക്ക് ഇറങ്ങുകയാണ് മലയാളിയുടെ മുണ്ട്. കഴിഞ്ഞദിവസം ഡൽഹിയിൽ നടന്ന ലാക്മേ–എഫ്ഡിസിഐ ഫാഷൻ വീക്കിൽ ഡിസൈനർമാരായ ഏബ്രഹാം– ഠാക്കൂർ അവതരിപ്പിച്ച ‘ഊടും പാവും’ (Warp and Weft ) കലക്‌ഷന്റെ ഭാഗമായി റൺവേയിലെത്തിയത് മുണ്ടും ലുങ്കിയും. കറുപ്പും വെളുപ്പും നിറങ്ങൾ മാത്രം ഉപയോഗിച്ച ഡിസൈനുകളിൽ സാധാരണ കള്ളിമുണ്ടിനും കറുത്തമുണ്ടിനും ഇതുവരെ കാണാത്ത ഗ്ലാമർ.

  • Also Read വെറുതെയല്ല സ്വപ്നം   


കന്റംപററി ഡിസൈൻ സ്പർശത്തിലൂടെ ഇന്ത്യൻ പുരുഷന്മാരുടെ ഈ തനതു വസ്ത്രത്തിന് ആഗോള മാനം നൽകാനാകുമെന്നു തെളിയിക്കുന്നതായി ലാക്മേ റൺവേ.

നമ്മുടെ മുണ്ട്; അവരുടെ വേഷ്ടി, ധോത്തി

മലയാളിയുടെ മുണ്ട്, തമിഴ്നാടിന് വേഷ്ടിയും ഉത്തരേന്ത്യക്കു ധോത്തിയുമാണ്. പല പേരാണെങ്കിലും എല്ലാം ഒന്നു തന്നെ – 2 മുതൽ 4 മീറ്റർ വരെയുള്ള തുണിത്തരം. എന്നാൽ അഞ്ചര മീറ്റർ സാരിക്കു ലഭിക്കുന്ന സ്ഥാനമല്ല, ഫാഷൻ രംഗത്തു മുണ്ടിനുള്ളത്. സ്ത്രീകൾക്കു സാരി ഫോർമൽ വേഷമാണെങ്കിൽ പുരുഷന്മാർക്കിടയിൽ മുണ്ടിന് ആ പരിഗണനയില്ല. തമിഴ്നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മുണ്ടിനു കുറെക്കൂടി സ്വീകാര്യതയുണ്ടെങ്കിലും മലയാളികൾ ഇതു വിശേഷാവസരങ്ങളിലേക്കു മാത്രമായി പരിമിതപ്പെടുത്തി.
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സാധ്യതകളുണ്ട്; മാറ്റം വേണം ചിന്തകളിൽ

കേരളത്തിലെ കൈത്തറി മേഖലയിൽ നിന്നു വിപണിയിലെത്തുന്നതിൽ 65 ശതമാനവും മുണ്ടാണ്. പക്ഷേ 2000 രൂപ മുതൽ വിലയുള്ള പ്രീമിയം കൈത്തറി മുണ്ടുകൾ വാങ്ങുന്നവർ പോലും സാധാരണ ജീവിതത്തിന്റെ ഭാഗമായി അതുപയോഗിക്കുന്നില്ല.

‘‘മുണ്ടും ലുങ്കിയും വീട്ടിൽ ധരിക്കുന്നതാണ്, സാധാരണക്കാർ ധരിക്കുന്നതാണ് എന്നിങ്ങനെയുള്ള തെറ്റായ ധാരണകളാണുള്ളത്. കാവി മുണ്ട് ചേന്ദമംഗലം കൈത്തറിയുടെ ഐഡന്റിറ്റിയാണ്. പക്ഷേ ആ അഭിമാനത്തോടെ അതു ധരിക്കുന്നവരുണ്ടോ? അതിനുള്ള ‘സ്പേസ്’ ഇപ്പോഴും തുറന്നുകിടക്കുകയാണ്’’, കേരളത്തിലെ കൈത്തറി രംഗത്തു ്രപവർത്തിക്കുന്ന ‘സേവ് ദ് ലൂം’ ഫൗണ്ടറും ഫാഷൻ കൺസൽറ്റന്റുമായ രമേഷ് മേനോൻ പറയുന്നു.

‘‘ഷോർട്സ് ധരിച്ച് എവിടെയെല്ലാം ആളുകൾ നടക്കുന്നു, അതിനു മടിയില്ല. പക്ഷേ മുണ്ടുടുത്ത് പുറത്തിറങ്ങാൻ പറ്റില്ലെന്നാണ് പൊതുവേ നിലപാട്. എനിക്കതു മനസ്സിലായിട്ടില്ല. ലുങ്കിയെ വളരെ കാഷ്വലാക്കി മാറ്റി നിർത്തിയിരിക്കുകയാണ്. ഡിസൈനർ മുണ്ടുകളിലാകട്ടെ കഥകളി എംബ്രോയ്ഡറിയും മറ്റുമാണ്. അത് എത്രതവണയുടുക്കും. ഇതു രണ്ടിനുമിടയിൽ മുണ്ടിനെ കാണാനില്ല’’, ഡിസൈനർ ഉന്മേഷ് ദസ്തകീർ‍ പറയുന്നു. ബെംഗളൂരു കേന്ദ്രമായി ‘മൈ കൈൻഡ്’ എന്ന മുണ്ട് ബ്രാൻഡിനു തുടക്കമിടാൻ ഉന്മേഷിനെ പ്രേരിപ്പിച്ചത് ഇതാണ്.

മുണ്ടിനു മുന്നിൽ പുതിയ ലോകം

ഇന്ത്യൻ ഫാഷന്റെ ഗ്ലാമർ ലോകത്ത് മുണ്ടിനു പുതിയ സാധ്യതകൾ തേടുകയാണ് ഡിസൈനർമാർ. കഴിഞ്ഞ 5 വർഷമായി ഈ രംഗത്തു മാറ്റങ്ങളുണ്ട്. ബോളിവുഡ് നടി ആലിയ ഭട്ട് ഇത്തവണ ദീപാവലി ആഘോഷങ്ങൾക്കായി ധരിച്ചത് ഡിസൈനർ അബുജാനി സന്ദീപ് ഖോസ്‌ലെ ഒരുക്കിയ ഡിസൈനർ ലുങ്കിയാണ്.  ഈ വർഷമാദ്യം നടന്ന ജയ്പുർ ഇന്ത്യ മെൻസ് വീക്കിൽ മലയാളി ഡിസൈനർ വിവേക് കരുണാകരൻ അവതരിപ്പിച്ചത് വ്യത്യസ്തമായ മുണ്ട്– വേഷ്ടി ഡിസൈനുകളാണ്. ഇത്തവണ ബിഗ് ബോസ് പ്രൊമോ വിഡിയോകളിൽ മോഹൻലാൽ എത്തിയത് കറുത്ത മുണ്ടിലാണെന്നതും ശ്രദ്ധേയം.

‘‘2018 ബിനാലെ മുതൽ ചേന്ദമംഗലത്തെ മുണ്ടുകളിൽ ഞങ്ങൾ പുതുമകൾക്കു ശ്രമിക്കുന്നുണ്ട്. മുണ്ടിന്റെ മുകളിലും താഴെയുമുള്ള കരമാറ്റി വെർട്ടിക്കൽ കരയിൽ ബിനാലെ ലോഗോയിലുള്ള നിറങ്ങൾ കൊണ്ടുവന്നു. തീർത്തും ചെറിയൊരു മാറ്റം. ആ മുണ്ടുകളിൽ ചിലത് ഡിസൈനർ‍ രാജേഷ് പ്രതാപ് സിങ്ങിന് അയച്ചുകൊടുത്തിരുന്നു, അദ്ദേഹം അതിൽ നിന്ന് ഷർട്ടുകൾ ഒരുക്കി. അങ്ങനെ മുണ്ടിൽ നിന്നു  ലക്ഷ്വറി ഷർട്ടായി. ഡിസൈനർ ദിവ്യം േമത്ത കൈത്തറി മുണ്ടുകൾ വച്ച് സ്കർട്ടുകൾ ചെയ്തിട്ടുണ്ട്. അത്തരം ഡിസൈനർ ഇടപെടലുകൾക്കുള്ള സാധ്യതകളുണ്ട്’’, രമേഷ് മേനോൻ വ്യക്തമാക്കുന്നു.  ‘മുണ്ട് പ്രോജക്ടി’ന്റെ ഭാഗമായി 18 ഡിസൈനർമാർ  ഒരുക്കുന്ന മുണ്ടുകൾ ഡിസംബറിൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ് സേവ് ദ് ലൂം.

കാസർകോട് സ്വദേശിയായ ഉന്മേഷ് ദസ്തകീർ കഴിഞ്ഞ വർഷമാണ് ‘ൈമ കൈൻഡ്’ എന്ന മുണ്ട് ബ്രാൻഡ് ആരംഭിച്ചത്. ‘‘മുണ്ട് ഒരാവശ്യമല്ല, അത് ആഗ്രഹമാകണം എന്നാണ് ചിന്തിച്ചത്. മുണ്ടിന് ജെൻഡർ ഇല്ല. പണ്ടു നമ്മുടെ നാട്ടിൽ പുരുഷന്മാരും സ്ത്രീകളും ധരിച്ചിരുന്നതാണ്. ലിനനും കോട്ടണും പോലുള്ള തുണിത്തരത്തിൽ ജാംദാനി പോലുള്ള ക്രാഫ്റ്റും ഡയിങ്ങുമെല്ലാം ചേരുന്ന മുണ്ടുകളാണ് ഞങ്ങൾ ചെയ്യുന്നത്. വിദേശികൾ ഉൾപ്പെടെയുള്ളവർ വാങ്ങുന്നുണ്ട്’’ ഉന്മേഷ് പറഞ്ഞു.

മടിക്കാതെ, ഉടുക്കാം

2010ൽ കൊച്ചിയിൽ മനോരമ ന്യൂസ് മേക്കർ പുരസ്കാരം റസൂൽ പൂക്കുട്ടിക്ക് സമ്മാനിക്കാനെത്തിയ അമിതാഭ് ബച്ചൻ ധരിച്ചത് മുണ്ടാണ്. ‘‘അദ്ദേഹം മുണ്ട് കിട്ടുമോയെന്നു ചോദിച്ചു. ഞങ്ങൾ കസവുമുണ്ടു വാങ്ങി ബെൽറ്റും സംഘടിപ്പിച്ചു. പക്ഷേ ബച്ചൻ പറഞ്ഞു, ബെൽറ്റ്  വേണ്ട. അഴിഞ്ഞുപോകില്ല. അതിനുള്ള ടെക്നിക്കും പറഞ്ഞുതന്നു. അദ്ദേഹം ഫോർമൽ വേഷത്തിലാകുമെന്നാണ് പ്രതീക്ഷിച്ചതെന്ന് മമ്മൂട്ടി അന്നു പറ‍ഞ്ഞു. ‘‘ഇൻ റോം, ഡു ആസ് ദ് റോമൻസ് ഡു’ എന്നായിരുന്നു ബച്ചന്റെ മറുപടി’’, രമേഷ് മേനോൻ ഓർത്തെടുക്കുന്നു.

മുണ്ടിന് ഇതു നല്ല സമയമാണ്. മുണ്ടിനു മേക്ക് ഓവർ നൽകാൻ ഡിസൈനർമാരുണ്ട്. അതിനു ദൈനംദിന ജീവിതത്തിൽ ഇടം ലഭിക്കുകയാണ് പ്രധാനം. മുണ്ടും ലുങ്കിയും ധോത്തിയും മുഖ്യധാരയിലെത്തുമ്പോൾ മുന്നിൽ നിൽക്കുന്നതു കേരളമാകുമോ ? കണ്ടറിയാം. English Summary:
The Mundu\“s Global Leap: How Kerala\“s Traditional Attire is Redefining Indian Fashion
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156337