പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്നാണു സിനിമാ ഡയലോഗ്. എന്നാൽ ഈ മധ്യ യൂറോപ്യൻ രാഷ്ട്രത്തെക്കുറിച്ചു മിണ്ടാനേറെയുണ്ട്. ഇവയിൽ ചിലതു ദുരൂഹതയുടെ പരിവേഷമുള്ള സംഭവങ്ങളാണ്.
- Also Read മുണ്ട് മാറട്ടെ...
2 ലോകയുദ്ധങ്ങളിലും ധാരാളം ആഘാതങ്ങൾ അനുഭവിച്ചിട്ടുള്ള പോളണ്ട് പ്രകൃതിസൗന്ദര്യത്താലും ചരിത്രനിർമിതികളാലും മനോഹരമാണ്. നൂറിലേറെ കോട്ടകളും മറ്റും ഈ രാജ്യത്തുണ്ട്. പോളണ്ടിലെ വളരെ വിചിത്രമായ ഒരു വിനോദസഞ്ചാര ആകർഷണകേന്ദ്രമാണു ‘ക്രൂക്കഡ് ഫോറസ്റ്റ്’. അരിവാൾ പോലെ വളഞ്ഞുനിൽക്കുന്ന നാനൂറോളം പൈൻമരങ്ങളാണ് ഈ കാട്ടിൽ. വടക്കുപടിഞ്ഞാറൻ പോളണ്ടിലെ വെസ്റ്റ് പൊമറേനിയനിലെ ഗ്രിഫിനോ പട്ടണത്തിനു സമീപം നോവെ സാർനോവോ ഗ്രാമത്തിലാണ് ഈ വിചിത്ര പൈൻമരക്കാട്.
1930ൽ നട്ട മരങ്ങളാണ് ഈ കാട്ടിലുള്ളത്. വളഞ്ഞ മരങ്ങളുടെ ഈ കൂട്ടത്തെ ചുറ്റി, വളയാത്ത പൈൻമരങ്ങളുടെ ഒരു കാടുമുണ്ട്. എന്തു കൊണ്ട് ഒരുകൂട്ടം മരങ്ങൾ മാത്രം ഈ നിലയിലായി?
- തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
- ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
- കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
MORE PREMIUM STORIES
ബോട്ടുണ്ടാക്കുന്നതിനോ മറ്റോ കൃത്രിമമായി ഈ രീതിയിൽ മരങ്ങൾ വളച്ചതാണെന്നും അതല്ല കനത്ത മഞ്ഞുവീഴ്ചയാണ് കാരണമെന്നും വാദങ്ങളുണ്ട്. ഏതോ വിചിത്രമായ ഉപകരണങ്ങൾ മരത്തിൽ പ്രയോഗിച്ചതു കാരണമാണ് ഈ സ്ഥിതി വന്നതെന്നും ചിലർ വിശ്വസിക്കുന്നു. മേഖലയിലെ ഗുരുത്വാകർഷണമാണ് മരങ്ങളെ ഇങ്ങനെ വളച്ചതെന്നും ചില വിദഗ്ധർ പറയുന്നു. ഏതായാലും ഈ വാദങ്ങളൊന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
രണ്ടാം ലോകയുദ്ധത്തിന്റെ തുടക്കം മുതൽ ഏകദേശം 1970 വരെ ഗ്രിഫിനോ പട്ടണവും സമീപമേഖലകളും ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. അതിനാൽ എന്താണ് ഈ കാട്ടിൽ സംഭവിച്ചതെന്ന് അറിയാവുന്നവർ ഇല്ല. English Summary:
The Mystery of Poland\“s Crooked Forest: Unraveling Nature\“s Enigma |