search

‘സിപിഐ സംഘനകളുടെ വാക്കുകളും മുദ്രാവാക്യവും വേദനയായി; പക്വത വേണമായിരുന്നു, തർക്കം തീർന്നു’

LHC0088 3 hour(s) ago views 1023
  



തിരുവനന്തപുരം∙ പിഎം ശ്രീ വിഷയത്തില്‍ സിപിഐ യുവജന, വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധത്തില്‍ തനിക്കെതിരെ ഉപയോഗിച്ച വാക്കുകളും വിളിച്ച മുദ്രാവാക്യങ്ങളും വേദനിപ്പിച്ചെന്നു വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഒരു വിഷയത്തില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ തര്‍ക്കമുണ്ടാകുമ്പോള്‍ ഉപയോഗിക്കേണ്ട വാക്കുകളെക്കുറിച്ചും ചെയ്യേണ്ട പ്രവൃത്തികളെക്കുറിച്ചും കുറച്ചുകൂടി പക്വതയോടെ ആലോചിക്കേണ്ടിയിരുന്നു.  

  • Also Read പുനരാലോചനയിലേക്ക് നയിച്ചത് സിപിഐയുടെ ഭീഷണി; ‘പിഎം ശ്രീ’ വിവാദത്തിന് താൽക്കാലിക വിരാമം   


ഒരിക്കലും ആര്‍ക്കും വേദന ഉണ്ടാകുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ലായിരുന്നു. വാക്കുകള്‍ ശ്രദ്ധിച്ചു പ്രയോഗിക്കുന്നത് എല്ലാവര്‍ക്കും നല്ലതാണ്. വേദന തോന്നുന്ന പ്രതിഷേധം ഒരിക്കലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ ഉണ്ടാകാന്‍ പാടില്ലെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ‘പിഎം ശ്രീയില്‍ ഒപ്പുവച്ചതില്‍ ശിവന്‍കുട്ടി സഖാവിനെ എബിവിപി അഭിനന്ദിച്ചിട്ടുണ്ടെങ്കില്‍ സഖാവും വിദ്യാഭ്യാസ വകുപ്പും ഈ വിഷയത്തില്‍ തെറ്റായ പാതയിലാണെന്ന്’ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്‌മോന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു.  

  • Also Read യുവാക്കൾ ഇവിടെ മാംസക്കുഴമ്പായി; പതിനായിരം മുറികളുള്ള കൊട്ടാരം, ദൈവനിന്ദ പേടിച്ച് ഒരെണ്ണം പകുതിയാക്കി! കുട്ടകം പോലൊരു ഫയർ സ്റ്റേഷൻ...   


പിഎം ശ്രീയുമായി ബന്ധപ്പെട്ട എല്ലാ തര്‍ക്കങ്ങളും ഇന്നലെ അവസാനിച്ചെന്നു മന്ത്രി പറഞ്ഞു. മുന്നണിയില്‍ തര്‍ക്കം ഉണ്ടാകുന്നതു സ്വാഭാവികമാണ്. നേതാക്കള്‍ ചര്‍ച്ച നടത്തി ദൃഢമായ പരിഹാരം കാണാൻ‌ നടപടികള്‍ സ്വീകരിച്ചു. കേന്ദ്രവുമായി ഒപ്പിട്ട കരാറുകള്‍ സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഒരു നിഗമനത്തില്‍ എത്തിയത്. ബാക്കി കാര്യങ്ങള്‍ മന്ത്രിസഭാ ഉപസമിതി പഠിക്കുമെന്നും മന്ത്രി പറഞ്ഞു.  
    

  • അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
      

         
    •   
         
    •   
        
       
  • വണ്ടി വാങ്ങിയപ്പോൾ ആ ‘എക്സസ് ക്ലോസ്’ നിങ്ങളും ഒപ്പിട്ടോ? എത്ര രൂപയ്ക്ക് എടുക്കണം ഇൻഷുറൻസ്? അംഗീകൃത സര്‍വീസ് സെന്റർ നിർബന്ധമാണോ?
      

         
    •   
         
    •   
        
       
  • ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Sivankutty Hurt by CPI Protest Language: V. Sivankutty expressed his disappointment over the language used in CPI protests regarding the PM Shree issue.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158495