നോർത്ത് കാരോലൈന ∙ ജോൺസ്റ്റൺ കൗണ്ടിയിൽ ഒരു കാറിന്റെ ഡിക്കിയിൽ നാല് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കുട്ടികളുടെ പിതാവായ വെല്ലിംഗ്ടൺ ഡെലാനോ ഡിക്കൻസ് മൂന്നാമൻ (38) കുട്ടികളെ കൊലപ്പെടുത്തിയതായി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
- കാനഡയിൽ ഇന്ത്യൻ വ്യവസായിയെ വെടിവച്ചുകൊന്നു; രാജ്യത്തെ വിറപ്പിച്ച് കുപ്രസിദ്ധ \“ഗുണ്ടാത്തലവൻ\“, ഭീതിയിൽ ഇന്ത്യക്കാർ US News
- \“പിൻവാതിലിലൂടെ ഓടിയത്കൊണ്ട് ജീവൻ കിട്ടി\“; പ്രവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീടിന് തീയിട്ടത് ഭാര്യയും മകളും മാത്രം ഉള്ളപ്പോൾ; പ്രതി ഗുരുതരാവസ്ഥയിൽ Gulf News
മരിച്ച കുട്ടികളിൽ മൂന്ന് പേർ ഡിക്കൻസിന്റെ കുട്ടികളാണ് (6, 9, 10 വയസ്സുള്ളവർ). നാലാമത്തെയാൾ 18 വയസ്സുള്ള വളർത്തുമകനാണ്. 2025 മേയ് മുതൽ സെപ്റ്റംബർ വരെയുള്ള സമയങ്ങളിലായാണ് കൊലപാതകങ്ങൾ നടന്നതെന്ന് അധികൃതർ കരുതുന്നു. ഇയാളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി. നിലവിൽ ജോൺസ്റ്റൺ കൗണ്ടിയിൽ തടവിലാണ് പ്രതി.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Johnston County Sheriff’s Office എന്ന വെബ്‌സൈറ്റിൽ നിന്ന്) English Summary:
A father confessed to killing his four children in Johnston County. The investigation is ongoing, with authorities believing the murders occurred between May and September 2025. |