search

2026: പൊതു അവധിദിനങ്ങൾ

Chikheang 3 hour(s) ago views 419
  



തിരുവനന്തപുരം ∙ 2026 ലെ പൊതുഅവധി ദിനങ്ങൾ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളുടെ പട്ടികയിൽ മന്നം ജയന്തി, പെസഹ വ്യാഴം എന്നിവ കൂടി ഉൾപ്പെടുത്തി. മന്ത്രിസഭ അംഗീകരിച്ച പട്ടികയിൽ പെസഹ വ്യാഴം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ ഇറക്കുമെന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

  • Also Read ശബരിമല: കണ്ണടയ്‌ക്കു, ഇരുട്ടാക്കും; 1998ൽ സ്വർണം പൊതിഞ്ഞതിന്റെ രേഖകൾ നൽകാതെ ദേവസ്വം ബോർഡ്‌   


അവധി ദിനങ്ങൾ: ജനുവരി 2– മന്നം ജയന്തി, ജനുവരി 26– റിപ്പബ്ലിക് ദിനം, മാർച്ച് 20– ഈദുൽ ഫിത്‌ർ, ഏപ്രിൽ 2– പെസഹ വ്യാഴം, ഏപ്രിൽ 3– ദുഃഖവെള്ളി, ഏപ്രിൽ 14– അംബേദ്കർ ജയന്തി, ഏപ്രിൽ 15– വിഷു, മേയ് 1– മേയ് ദിനം, മേയ് 27– ബക്രീദ്, ജൂൺ 25– മുഹറം, ഓഗസ്റ്റ് 12– കർക്കടകവാവ്, ഓഗസ്റ്റ് 15– സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 25– ഒന്നാം ഓണം/നബിദിനം, ഓഗസ്റ്റ് 26– തിരുവോണം, ഓഗസ്റ്റ് 27– മൂന്നാം ഓണം, ഓഗസ്റ്റ് 28– നാലാം ഓണം /ശ്രീനാരായണഗുരു ജയന്തി/ അയ്യങ്കാളി ജയന്തി, സെപ്റ്റംബർ 4– ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബർ 21– ശ്രീനാരായണഗുരു സമാധി, ഒക്ടോബർ 2– ഗാന്ധി ജയന്തി, ഒക്ടോബർ 20– മഹാനവമി, ഒക്ടോബർ 21– വിജയദശമി, ഡിസംബർ 25– ക്രിസ്മസ്.

പൊതു അവധിയായ ഞായർ ദിവസങ്ങളിൽ വരുന്നതിനാൽ ഫെബ്രുവരി 15– മഹാശിവരാത്രി, ഏപ്രിൽ 5– ഈസ്റ്റർ, നവംബർ 8– ദീപാവലി എന്നീ അവധിദിവസങ്ങൾ പട്ടികയിലില്ല.
    

  • പ്ലാസ്റ്റിക് സർജൻ പറയുന്നു: അമിതവണ്ണം ഇല്ലാതാക്കാം, ആകാരവടിവ് സ്വന്തമാക്കാം; പ്രായമായവർക്കും വഴികളുണ്ട്
      

         
    •   
         
    •   
        
       
  • ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
      

         
    •   
         
    •   
        
       
  • കൃഷിരീതിയിൽ അൽപം മാറ്റം വരുത്തി: ഈ ജെന്‍സീ കർഷകൻ സമ്പാദിക്കുന്നത് 12 ലക്ഷം; നിങ്ങൾക്കും ലഭിക്കും പരിശീലനം
      

         
    •   
         
    •   
        
       
MORE PREMIUM STORIES


നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധി
ജനുവരി 2–മന്നം ജയന്തി, ജനുവരി 26– റിപബ്ലിക് ദിനം, മാർച്ച് 20– ഈദുൽ ഫിത്‌ർ, ഏപ്രിൽ 1– ബാങ്ക് വാർഷിക കണക്കെടുപ്പ്, ഏപ്രിൽ 3– ദുഃഖവെള്ളി, ഏപ്രിൽ 14– അംബേദ്കർ ജയന്തി, ഏപ്രിൽ 15– വിഷു, മേയ് 1– മേയ് ദിനം, മേയ് 27– ബക്രീദ്, ഓഗസ്റ്റ് 15– സ്വാതന്ത്ര്യ ദിനം, ഓഗസ്റ്റ് 25– ഒന്നാം ഓണം/നബിദിനം, ഓഗസ്റ്റ് 26– തിരുവോണം, ഓഗസ്റ്റ് 28– ശ്രീനാരായണ ഗുരു ജയന്തി/ അയ്യങ്കാളി ജയന്തി, സെപ്റ്റംബർ 4– ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബർ 21– ശ്രീനാരായണ ഗുരു സമാധി, ഒക്ടോബർ 2– ഗാന്ധി ജയന്തി, ഒക്ടോബർ 20– മഹാനവമി, ഒക്ടോബർ 21– വിജയദശമി, ഡിസംബർ 25– ക്രിസ്മസ്.

ഹോളി അവധി
മാർച്ച് 4ന് ഹോളിദിനത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുളള സംസ്ഥാന സർക്കാർ ഓഫിസുകൾക്ക് അവധി.

നിയന്ത്രിത അവധി
മാർച്ച് 4– അയ്യാ വൈകുണ്ഠസ്വാമി ജയന്തി, ഓഗസ്റ്റ് 28– ആവണി അവിട്ടം, സെപ്റ്റംബർ 17– വിശ്വകർമദിനം. English Summary:
Kerala Cabinet Approves 2026 Public Holidays: Full List Revealed
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160352