search

വിവാഹിതയായ യുവതിയെ ബസിൽ നിന്ന് വിളിച്ചിറക്കി സ്കൂട്ടറിൽ തട്ടിക്കൊണ്ടു പോയി; യുവാവിനെതിരെ കേസ്

LHC0088 2026-2-12 10:53:38 views 1232
  



ചട്ടഞ്ചാൽ∙ യുവതിയെ ബസിൽ നിന്ന് വിളിച്ചിറക്കി സ്കൂട്ടറിൽ തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കത്തികാണിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. ഭീമനടി സ്വദേശിനായ 29 കാരിയായ വിവാഹിതയുടെ പരാതിയിൽ കൊടക്കാട് സ്വദേശിയായ അനീഷിനെതിരെയാണ് മേൽപറമ്പ് പൊലീസ് കേസെടുത്തത്.  

കഴിഞ്ഞ 28നു രണ്ടരയോടെയാണ് സംഭവം. ചെർക്കളയിൽനിന്നു ബസിൽ വീട്ടിലേക്ക് പോവുകയായിരുന്ന പരാതിക്കാരിയെ സ്കൂട്ടറിൽ പിന്തുടർന്നു ഭീഷണിപ്പെടുത്തിയ അനീഷ് ബസിൽ നിന്നിറക്കി ബലമായി സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി പൊയിനാച്ചിയിലെ ആളൊഴിഞ്ഞ ക്വാറിക്കു സമീപത്ത് എത്തിക്കുകയായിരുന്നു. ഇവിടെവച്ചു യുവതിയെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. യുവതിയെ സമൂഹ മാധ്യമങ്ങൾ വഴി പ്രതി നിരന്തരം ശല്യം ചെയ്തതായും പരാതിയുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണിക്കുകയാണെന്നു പൊലീസ് പറഞ്ഞു. English Summary:
Kidnapping case reported in Chattanchal, Kerala, where a young woman was allegedly abducted from a bus. Police have registered a case and are investigating the incident involving the accused, who allegedly threatened and assaulted the victim.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
167126