search

ഇടതുമുന്നണിക്ക് ഇന്ന് വിധിദിനം

deltin33 7 hour(s) ago views 308
  



ഇത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയങ്ങൾ നടപ്പാക്കുന്ന സർക്കാരാണെന്നാണോ നിങ്ങൾ ധരിച്ചിരിക്കുന്നത്?: ഈ ചോദ്യം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നാവിൽനിന്നുതന്നെ വന്നതാണോയെന്ന്, കേട്ടാൽ ആരും സംശയിക്കും. കണ്ട് അക്കാര്യം ഒന്നുകൂടി ഉറപ്പിക്കേണ്ടി വരും.

  • Also Read കരാറായശേഷം കേന്ദ്രനയം ലംഘിക്കാനാവില്ല: ഫണ്ട് തിരിച്ചുപിടിക്കാൻ കേന്ദ്രത്തിന് പല മാർഗം   


ബിജെപി സർക്കാരിന്റെ വർഗീയനയങ്ങൾ ഒളിച്ചുകടത്തുന്ന പദ്ധതിയായി സിപിഎം കരുതിയിരുന്ന പിഎം ശ്രീയുടെ ധാരണാപത്രത്തിൽ ഒപ്പിടാൻ സർക്കാർ തീരുമാനിച്ചപ്പോഴാണ് ന്യായീകരണത്തിനായി ഏതുവഴിയിലൂടെയും എം.വി.ഗോവിന്ദൻ പോകുമെന്നു സഖാക്കൾക്കു ബോധ്യമായത്. ഇതൊരു ബദൽ സർക്കാരാണെന്നായിരുന്നു അതുവരെ അവരെ പഠിപ്പിച്ചുവച്ചിരുന്നത്. കേന്ദ്രനയങ്ങൾക്കും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്ന ശൈലിക്കും വഴങ്ങാതെ സ്വന്തമായ ബദൽ ഉയർത്തിപ്പിടിക്കുന്ന സർക്കാരാണ് കേരളത്തിലേതെന്നാണ് സിപിഐയും ഒടുവിലത്തെ പാർട്ടി കോൺഗ്രസുകളിൽ അവകാശപ്പെട്ടത്. ആ ബദലിന്റെ അടിസ്ഥാനം ഇടതുമുന്നണി വിഭാവനം ചെയ്യുന്ന നയപരിപാടികളാണ്. എൽഡിഎഫ് ചർച്ച ചെയ്ത് അംഗീകരിച്ച പ്രകടനപത്രികയാണ് അതിന്റെ രേഖ. ആ പത്രികയിലെ പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നത് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിലൂടെ അറിയിക്കുന്നവരായി മേനി നടിക്കുന്നവരാണ് എൽഡിഎഫിന്റെ നയമൊന്നുമല്ല ഈ സർക്കാർ നടപ്പാക്കുന്നതെന്ന് പെട്ടെന്നു തുറന്നുപറഞ്ഞത്.

  • Also Read പിഎം ശ്രീ: തുടരും അനുനയനീക്കം; തണുപ്പിക്കാൻ സിപിഎം ജനറൽ സെക്രട്ടറിതന്നെ രംഗത്ത്   


ഗോവിന്ദനു തീർച്ചയായും പാർട്ടി കടന്നുപോകുന്ന മാറ്റത്തിന്റെ വഴിയെക്കുറിച്ചു ബോധ്യമുണ്ട്. വിഎസ്– പിണറായി ആശയസമരത്തിന്റെ അധ്യായം കഴിഞ്ഞതോടെ പാർട്ടിയും സർക്കാരും കടുംപിടിത്തങ്ങൾ ഉപേക്ഷിച്ചു. പിണറായി വിജയൻ തീരുമാനിക്കുന്നതായി കേരളത്തിലെ സിപിഎമ്മിന്റെ നയം. വികസനവിരുദ്ധരെന്ന ചിത്രം മാറ്റിയെടുത്തേ തീരൂവെന്ന് പിണറായി പാർട്ടിക്കകത്ത് വ്യക്തമാക്കി. അതോടെ, ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ സ്പ്രിൻക്ലർ ഡേറ്റ വിവാദംതൊട്ട് പലതും ഇടതുപക്ഷ നയത്തിൽനിന്നുള്ള വ്യതിചലനമല്ലേ എന്ന വിമർശനം ശക്തമായി. ചിലതിനോടൊക്കെ വിയോജിപ്പു പ്രകടിപ്പിച്ചതായി സിപിഐ വരുത്തിത്തീർത്തു.

  • Also Read ബേബി ഇടപെട്ടിട്ടും വഴങ്ങിയില്ല, മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല; ‘ലാൽസലാം’ പറഞ്ഞ് ബിനോയ് വിശ്വം   

    

  • ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
      

         
    •   
         
    •   
        
       
  • ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
      

         
    •   
         
    •   
        
       
  • സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മുന്നണിയുടെ കീഴ്‌വഴക്കങ്ങൾക്കും മര്യാദകൾക്കും ചേരാത്ത ഈ ‘സംതിങ് റോങ്’ പരിപാടികൾ ഇടതുമുന്നണിയിലും സർക്കാരിലും നീറിപ്പുകയാൻ തുടങ്ങിയിട്ടു കാലം കുറച്ചായി. സെപ്റ്റംബറിൽ ആലപ്പുഴയിൽ നടന്ന സിപിഐ സംസ്ഥാന സമ്മേളനത്തിൽ ബിനോയ് വിശ്വം അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിൽ പിണറായി സർക്കാരിനു നല്ലൊരു ‘കൊട്ട്’ കൊടുത്തിട്ടുണ്ട്.

  • Also Read തദ്ദേശ തിരഞ്ഞെടുപ്പോ എസ്ഐആറോ? ‘ബിഹാർ മോഡൽ’ കേരളത്തിൽ ആവർത്തിച്ചാൽ കുരുക്ക്; ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളും അങ്കലാപ്പിൽ   


തൊഴിലാളികൾ, കർഷകർ, കർഷകത്തൊഴിലാളികൾ, പട്ടികജാതി– വർഗ വിഭാഗങ്ങൾ തുടങ്ങി ഇടതുമുന്നണിയുടെ അടിത്തറയായ അടിസ്ഥാനവിഭാഗങ്ങളെ മറന്ന്, എല്ലാ നിയമങ്ങളും മറികടന്ന്, ‘ഈസ് ഓഫ് ഡൂയിങ് ബിസിനസി’ലൂടെ വികസനനയം നടപ്പാക്കുന്നതിനോടായിരുന്നു പാർട്ടിയുടെ പരിഹാസച്ചുവയുള്ള വിമർശനം. പിണറായിക്കു മുന്നിൽ ഭവ്യതയോടെ നിൽക്കുകയാണു ബിനോയ് അടക്കമുള്ള നേതൃത്വമെന്നു സമ്മേളനത്തിൽ പ്രതിനിധികൾ ആഞ്ഞടിച്ചതോടെ, ഇനി മിണ്ടാതിരുന്നിട്ടു കാര്യമില്ലെന്നു നേതൃത്വം തീരുമാനിച്ചു. അതിനുള്ള ‘ധൈര്യം’ നൽകിയതാകട്ടെ പിഎം ശ്രീ പദ്ധതിയും. വലതുപക്ഷനയങ്ങളും കടന്ന് കേന്ദ്രസർക്കാരിന്റെ നയപരിപാടികൾകൂടി അംഗീകരിക്കാൻ പോകുന്നുവെന്നു തോന്നിയതോടെയാണ് അവർ സടകു‍ടഞ്ഞെഴുന്നേറ്റത്.

  • Also Read കമ്യൂണിസ്റ്റ് നിലപാടാണോ മോദി സർക്കാരിന്റെ പണമാണോ വലുത്? ബിജെപിക്കു കീഴടങ്ങുന്ന സിപിഎം   


എതിർപ്പ് പുറത്ത്; ഒപ്പ് അകത്ത്

കേന്ദ്രാവിഷ്കൃത സ്കൂൾ വിദ്യാഭ്യാസ പദ്ധതിയെയും ദേശീയ വിദ്യാഭ്യാസ നയത്തെയും രൂക്ഷമായി വിമർശിക്കുന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ അഭിമുഖവുമായി സിപിഎം മുഖമാസികയായ ചിന്തയുടെ പുതിയലക്കം പുറത്തിറങ്ങിയത് കഴിഞ്ഞ 17ന് ആണ്. പക്ഷേ, പിഎം ശ്രീ പദ്ധതിയിൽ കേരളവും പങ്കാളിയാകാനുള്ള ധാരണാപത്രത്തിന്റെ അന്തിമരൂപം തയാറാക്കിയതു തൊട്ടു തലേന്നും. മന്ത്രി തയാറാക്കിയ ലേഖനം അച്ചടിമഷി പുരണ്ടതിനൊപ്പംതന്നെ അഭിമുഖത്തിലെ നിലപാടിനെയും നയത്തെയും അട്ടിമറിക്കുന്ന ധാരണാപത്രവും തയാറാക്കി, പിന്നാലെ ഒപ്പിടലും നടന്നു. പക്ഷേ, അതു സിപിഎം നേതൃത്വത്തിലെപോലും അധികമാരും അറിഞ്ഞില്ലെന്നു മാത്രം. അറിഞ്ഞിരുന്നെങ്കിൽ ‘ചിന്ത’യിൽ അങ്ങനെയൊരു അഭിമുഖം വരില്ലായിരുന്നല്ലോ?

കേരളത്തിന് 2023ൽ മുതൽ ലഭിക്കാനുള്ള വിവിധ വിദ്യാഭ്യാസ പദ്ധതികൾക്കുള്ള ഫണ്ടിന്റെ കുടിശിക സംബന്ധിച്ച് കഴിഞ്ഞമാസം മന്ത്രി വി.ശിവൻകുട്ടി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനുമായി ചർച്ച നടത്തിയിരുന്നു. പിഎം ശ്രീയിൽ ഒപ്പിടണമെന്ന നിബന്ധന ആ ചർച്ചയിലും കേന്ദ്രം കടുപ്പിച്ചെങ്കിലും അതിനു വഴങ്ങില്ലെന്ന നിലപാടിൽത്തന്നെയായിരുന്നു സംസ്ഥാന സർക്കാരെന്നു വ്യക്തമാക്കുന്നതാണ് പിന്നീട് അച്ചടിച്ചുവന്ന മന്ത്രിയുടെ അഭിമുഖം.

എന്നാൽ, ഒക്ടോബർ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ടു ചർച്ച നടത്തിയതിനു പിന്നാലെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. അതുവരെ കണ്ണടച്ചെതിർത്ത പിഎം ശ്രീയിൽ ഒപ്പിടാൻ മുന്നണിയുടെയും മന്ത്രിസഭയുടെയും കണ്ണുകെട്ടിയുള്ള രഹസ്യതീരുമാനം ഉടനുണ്ടായി. പ്രധാനമന്ത്രി– മുഖ്യമന്ത്രി കൂടിക്കാഴ്ച കഴിഞ്ഞ് ആറാംദിനം ധാരണാപത്രം തയാറായി. പദ്ധതിയിൽ പങ്കാളിയാകാൻ തീരുമാനിച്ചെന്നു മന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞ 18ന് മലയാള മനോരമ വാർത്തയിലൂടെ സ്ഥിരീകരിച്ചതോടെയാണ് സിപിഐ വീണ്ടും ശക്തമായ എതിർപ്പുയർത്തിയത്. പക്ഷേ, അടുത്ത മന്ത്രിസഭാ യോഗത്തിൽ ആ എതിർപ്പ് മന്ത്രി കെ.രാജൻ ഉന്നയിക്കുമ്പോൾ പദ്ധതിയിൽ ഒപ്പിടാനായി വകുപ്പ് സെക്രട്ടറി ഡൽഹിയിലെത്തിയിരുന്നു. എന്നാൽ, അതോ ധാരണാപത്രം തയാറാക്കിയതോ മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ മിണ്ടിയില്ല.

മുന്നണിയുടെ കെട്ടുറപ്പിനെത്തന്നെ ബാധിക്കുമെന്നും രാഷ്ട്രീയമായി ന്യായീകരിക്കാൻ പാടുപെടുമെന്നും പ്രതിപക്ഷത്തിന് ആയുധമാകുമെന്നുമെല്ലാം അറിഞ്ഞിട്ടും അതിവേഗം പിഎം ശ്രീയിൽ ഒപ്പിടാൻ പാകത്തിൽ എന്താണ് ഡൽഹിയിൽ സംഭവിച്ചതെന്ന കാര്യത്തിൽ സിപിഎം നേതൃത്വത്തിനുപോലും വ്യക്തതയില്ല. സിപിഐ അതിൽ കടുത്ത സന്ദേഹത്തിലാണ്. സമഗ്ര ശിക്ഷ കേരളം (എസ്എസ്കെ) വഴി ലഭിക്കേണ്ട 1158 കോടി രൂപയുടെ കുടിശിക മാത്രമാണ് അതിനു പിന്നിലെന്നു വിശ്വസിക്കാൻ പ്രയാസപ്പെടുന്നവർ സിപിഎമ്മിലുമുണ്ട്. എന്നിട്ടും, സിപിഎമ്മിന്റെ ഉന്നതനേതാക്കളടക്കം പാടുപെട്ടു ന്യായീകരിക്കുന്ന തിരക്കിലാണ്.

2020ലെ ദേശീയ വിദ്യാഭ്യാസ നയത്തെ (എൻഇപി) ആർഎസ്എസ് അജൻഡയായാണ് സിപിഎമ്മും സിപിഐയും വിശേഷിപ്പിച്ചിരുന്നത്. 2022–23ൽ ആരംഭിച്ച ‘പിഎം ശ്രീ’ പദ്ധതി ആ നയം സംസ്ഥാനങ്ങൾക്കുമേൽ അടിച്ചേൽപിക്കാനുള്ള ഉപാധിയാണെന്നു ചൂണ്ടിക്കാട്ടിയാണ് ബംഗാളും തമിഴ്നാടും ഉൾപ്പെടെ പ്രതിപക്ഷകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കൊപ്പം കേരളവും ഒപ്പിടേണ്ടെന്നു തീരുമാനിച്ചത്. എന്നാൽ, അതിന്റെ പേരിൽ കേന്ദ്രത്തിൽനിന്നു മറ്റു വിദ്യാഭ്യാസ പദ്ധതികൾക്കുള്ള ഫണ്ട് കിട്ടാതെ വന്നതോടെ സംസ്ഥാനത്തെ സിപിഎം 2023ൽതന്നെ മെല്ലെ കടുംപിടിത്തം ഉപേക്ഷിച്ചുതുടങ്ങി. പിഎം ശ്രീ പദ്ധതി കേരളത്തിലും നടപ്പാക്കാൻ തീരുമാനിച്ച് 2024 മാർച്ചിൽ പൊതു വിദ്യാഭ്യാസ വകുപ്പ് കേന്ദ്രത്തിനു കത്തെഴുതുകയും ചെയ്തു. മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ ശക്തമായി എതിർത്തതോടെ അന്നു പിന്മാറേണ്ടി വന്നു. സുപ്രീം കോടതിയിൽ നിയമപോരാട്ടം നടത്തി കേന്ദ്ര ഫണ്ട് നേടിയെടുക്കാനായി പിന്നീട് തീരുമാനം. പക്ഷേ, തുടർനടപടികളുണ്ടായില്ല. അതിനിടെയാണ് അതിവേഗം രഹസ്യ ഒപ്പിടൽ നടന്നത്.

ആ ഒപ്പിടലിനെ ഇന്നത്തെ മന്ത്രിസഭാ യോഗം തള്ളിപ്പറയുമോ അംഗീകരിക്കുമോ എന്നത് എൽഡിഎഫിന്റെ നിലനിൽപുമായി ബന്ധപ്പെട്ട ചോദ്യമാണ്. തള്ളിപ്പറഞ്ഞാൽ സിപിഐ കൂടെ നിൽക്കും; തിരുത്തേണ്ട കാര്യമില്ലെന്നു തീരുമാനിച്ചാൽ മറ്റു വഴികൾ നോക്കാൻ സിപിഐയെ പ്രകോപിക്കുന്നതാകും. രാജ്യത്തെ സിപിഎം– സിപിഐ ബന്ധത്തിന്റെ ആണിക്കല്ല് കേരളത്തിലെ എൽഡിഎഫ് സർക്കാരാണ്. ബിജെപി നയത്തെച്ചൊല്ലി ആ ബന്ധം തകരുന്നത് ദേശീയതലത്തിലുള്ള ഇടത് ഐക്യത്തെ ബാധിക്കും. എന്തുകൊണ്ടും ഇടതു മുന്നണിക്ക് ഇതു വിധി നിർണായകദിനമാണ്.

ഇടത്‘പ്രത്യേകശാസ്ത്രം’ചർച്ച കൂടാതെ പിഎം ഉഷ

പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവയ്ക്കും മുൻപ് കഴിഞ്ഞ വർഷംതന്നെ എൻഇപിയെ കേരളം നിശ്ശബ്ദം ഒപ്പുവച്ച് അംഗീകരിച്ചിരുന്നു; ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കേന്ദ്ര പദ്ധതിയായ ‘പിഎം ഉഷ’യിലൂടെയായിരുന്നു അത്. അതിന്റെയും പ്രധാന ഉപാധികളിലൊന്ന് എൻഇപി നടപ്പാക്കണമെന്നതാണ്.

മന്ത്രിസഭ ചർച്ചകളൊന്നുമില്ലാതെ ഒപ്പിട്ട പിഎം ഉഷ പദ്ധതിയിലൂടെ കഴിഞ്ഞ ഡിസംബറിൽ 405 കോടി രൂപ കേരളത്തിലെ സർവകലാശാലകൾക്കും കോളജുകൾക്കുമായി ലഭിച്ചു. എന്നാൽ, എൻഇപിയുടെ ഭാഗമായി 4 വർഷ ബിരുദ കോഴ്സ് ആരംഭിക്കണമെന്ന നിബന്ധന മാത്രമേ സംസ്ഥാനം നടപ്പാക്കിയിട്ടുള്ളൂ. കേന്ദ്രം കടുംപിടിത്തം നടത്തിയിട്ടുമില്ല. ഇതേ മാതൃകയിൽ പിഎം ശ്രീയിൽ ഒപ്പിട്ട് കേരള വിദ്യാഭ്യാസ നയം സ്കൂൾതലത്തിലും തുടരുമെന്നാണ് ശിവൻകുട്ടിയുടെ പ്രതികരണം. പക്ഷേ, അതു കേന്ദ്ര നിലപാടിനനുസരിച്ചിരിക്കും. കേന്ദ്രം നിർബന്ധിച്ചാൽ ഒപ്പിടാൻ സ്വീകരിച്ച നയംമാറ്റം എൻഇപി നടപ്പാക്കുന്നതിലും സ്വീകരിക്കേണ്ടിവരും.

ടോളിലും യു ടേൺ

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്, 2018 നവംബർ 28ന് ആണ് മന്ത്രിസഭ ആ തീരുമാനമെടുത്തത്. സംസ്ഥാന സർക്കാർ നിർമിച്ച പാലങ്ങൾക്കു ടോൾ പിരിവ് ഇല്ല. ജി.സുധാകരൻ പൊതുമരാമത്തു മന്ത്രിയായിരിക്കെ മുൻകയ്യെടുത്തു നടപ്പാക്കിയ ആ പരിഷ്കാരത്തോടെ 14 പാലങ്ങളിലെ ടോൾ ബൂത്തുകൾ നീക്കി. പിന്നീട് സംസ്ഥാനം ടോൾ പിരിച്ചിട്ടേയില്ല. ടോൾ പിരിവ് തുടർന്ന ദേശീയപാത അതോറിറ്റിയെ സിപിഎമ്മും ഡിവൈെഎഫ്ഐയും കിട്ടുന്ന അവസരങ്ങളിലൊക്കെ വിമർശിച്ചു. പിരിവു നിർത്തലാക്കണമെന്നാവശ്യപ്പെട്ടു പ്രതിഷേധങ്ങളും അരങ്ങേറി.

എന്നാൽ, കാലം മാറി. കിഫ്ബിക്കു വരുമാനമില്ലാത്തതിനാൽ, കിഫ്ബിയെടുത്ത കടങ്ങളൊക്കെ സംസ്ഥാന സർക്കാരിന്റെ കടമായി കണക്കാക്കുമെന്നു കേന്ദ്രം കണ്ണുരുട്ടിയതോടെ സർക്കാർ വിരണ്ടു. ടോൾ പിരിവിലെ നയം ഒറ്റയടിക്കു വിഴുങ്ങി. കിഫ്ബിക്കു കൃത്യമായ തിരിച്ചടവു ഫോർമുലയുണ്ടെന്നും മറ്റു വരുമാനങ്ങൾ ആവശ്യമില്ലെന്നും വാദിച്ചിരുന്ന ടി.എം.തോമസ് ഐസക് പോലും യു ടേൺ അടിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സമ്മതിച്ചു: കിഫ്ബി വരുമാനത്തിനായി മാർഗങ്ങൾ കണ്ടെത്തും. കഴിഞ്ഞ ബജറ്റിലും അത് എഴുതിവച്ചു. ടോൾ പിരിവും സെസ് പിരിവും വരാൻ പോകുകയാണ്. തിരഞ്ഞെടുപ്പ് അടുത്തതിനാൽ തൽക്കാലം പ്രഖ്യാപനം വേണ്ടെന്നു വച്ചിരിക്കുന്നെന്നേയുള്ളൂ. പണത്തിനു മുന്നിൽ അല്ലെങ്കിലും എന്തു നയം? എന്തു ന്യായം? English Summary:
PM Shree Scheme Controversy: LDF Government Kerala faces a critical juncture. The current situation revolves around disagreements and policy shifts within the Left Democratic Front, particularly concerning the implementation of central government schemes. This could impact the coalition\“s stability and future political direction.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469884