search

അടിമാലി മണ്ണിടിച്ചിൽ വലിയ മുന്നറിയിപ്പ്

LHC0088 3 hour(s) ago views 894
  



മണ്ണിന്റെ സ്വഭാവമറിഞ്ഞേ നിർ‌മാണപ്രവർത്തനം നടത്താവൂ എന്ന നിർദേശം എല്ലാ കാലത്തേക്കും എല്ലാത്തരം റോഡ് നിർമാണങ്ങൾക്കുമുള്ളതാണ്. ഒരാളുടെ ജീവൻ കവർന്ന ഇടുക്കി ജില്ലയിലെ അടിമാലിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിനു വഴിവച്ചത് ശാസ്ത്രീയ പരിശോധന നടത്താതെയുള്ള പാത നിർമാണമാണെന്ന ആരോപണം അതീവഗൗരവമുള്ളതാണ്. രാജ്യത്തിന്റെ ജീവനാഡിയെന്നു പറയാവുന്ന ദേശീയപാതകളുടെ നിർമാണത്തിൽ വീഴ്ചകളുണ്ടാകുന്നതു ലാഘവത്തോടെ കാണേണ്ടതല്ല.

കൊച്ചി– ധനുഷ്കോടി ദേശീയപാതയിലാണ് (ദേശീയപാത 85) കഴിഞ്ഞദിവസത്തെ അപകടം. അടിമാലി എട്ടുമുറിയിൽ ദേശീയപാതയോരത്തെ മലയിടിഞ്ഞ് വീട്ടിൽ കുടുങ്ങിയ ദമ്പതികളിൽ ഭർത്താവ് എൻ.കെ.ബിജുവിനാണു ദാരുണാന്ത്യമുണ്ടായത്. ഭാര്യ സന്ധ്യയെ ഗുരുതര പരുക്കുകളോടെ രക്ഷപ്പെടുത്താനായി. ദേശീയപാതയിൽ മലയിടിഞ്ഞ് 50 അടി ഉയരത്തിൽനിന്നു പതിച്ച അപകടത്തിൽ 6 വീടുകൾ പൂർണമായും 3 വീടുകൾ ഭാഗികമായും തകർന്നു. ദേശീയപാതയുടെ നിർമാണത്തിലെ അപാകതമൂലം മലയുടെ ഒരുഭാഗം വിണ്ടിരുന്നതിനാൽ കഴിഞ്ഞദിവസം 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. തൊട്ടടുത്തുള്ള കുടുംബവീട്ടിലേക്കു മാറിയ ബിജുവും സന്ധ്യയും ആഹാരം കഴിക്കാനായി രാത്രി വീട്ടിലെത്തിയപ്പോഴാണ് മലയിടിഞ്ഞത്.

ദേശീയപാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് ഈ മേഖലയിൽ പലയിടങ്ങളിലും നടന്നത് അശാസ്ത്രീയ നിർമാണമാണെന്ന് രണ്ടാഴ്ച മുൻപു നാട്ടുകാർ പരാതി കൊടുത്തിരുന്നു. ഇൗ പരാതി മുഖവിലയ്ക്കെടുക്കാൻ അധികൃതർ കൂട്ടാക്കാഞ്ഞതാണു ദുരന്തത്തിലേക്കു നയിച്ചതെന്നാണ് ആരോപണം. പാതയുടെ കട്ടിങ് സൈഡിൽനിന്നു വൻതോതിൽ മണ്ണെടുക്കുന്നതിനുമുൻപു മുൻകരുതൽ നടപടികളും ശാസ്ത്രീയ പരിശോധനകളും ഉണ്ടായില്ല. 40 അടിയോളം ഉയരത്തിലാണ് പാതയുടെ നവീകരണവുമായി ബന്ധപ്പെട്ടു മണ്ണു നീക്കിയത്. ഒട്ടും ഉറപ്പില്ലാത്ത മണ്ണാണെന്നറിഞ്ഞിട്ടും കരാറുകാർ ലാഘവത്തോടെയാണു പണി നടത്തിയതെന്നു നാട്ടുകാർ ആരോപിക്കുന്നു.
    

  • ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
      

         
    •   
         
    •   
        
       
  • ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
      

         
    •   
         
    •   
        
       
  • സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പരിസ്ഥിതിലോല മേഖലയിലെ ദേശീയപാത നിർമാണത്തിൽ ശാസ്ത്രീയപരിശോധന നടത്താതെ മുന്നോട്ടുപോകാൻ കരാ‍ർക്കമ്പനിയെ ദേശീയപാത അതോറിറ്റി അനുവദിച്ചതാണ് അടിമാലിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിനു കാരണമായതെന്നാണ് ആക്ഷേപം. മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് പാറ തുരന്നു പൊട്ടിച്ചുമാറ്റാനുള്ള ജോലി തുടങ്ങിയിരുന്നു. തുടർന്നാണ് മേൽഭാഗത്തെ ബലമില്ലാത്ത മണ്ണ് ഇടിയാൻ തുടങ്ങിയത്. നിലവിൽ ഏറെ ഉയരത്തിലുള്ള തിട്ടയാണ് രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ മണ്ണിടിച്ചിൽ തുടരാനുള്ള സാധ്യതയും ഏറെയാണ്. കർണാടകയിലെ ഷിരൂരിലുണ്ടായ അപകടം ദേശീയപാതയുടെ വശത്തെ മൺതിട്ടകൾക്കു ചെരിവു നൽകാതെ റോഡ് നിർമിച്ചതുമൂലമാണെന്നു റിപ്പോർട്ടുണ്ടായിരുന്നു. സമാനപ്രശ്നമാണ് ഇപ്പോൾ അടിമാലി ഭാഗത്തെ ദേശീയപാത നിർമാണത്തിലും സംഭവിക്കുന്നത്.

കൊച്ചി– ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ– ബോഡിമെട്ട് റീച്ചിലെ ഗ്യാപ് റോഡിൽ മണ്ണിടിച്ചിലും പാറവീഴ്ചയും പതിവായത് ശാസ്ത്രീയ പഠനമില്ലാതെ നിർമാണവുമായി മുന്നോട്ടു പോയതിനാലാണെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇപ്പോൾ അപകടമുണ്ടായ നേര്യമംഗലം– മൂന്നാർ റീച്ചിലും ഇതേ രീതിയിലാണ് നിർമാണം നടക്കുന്നത്. കരാറുകാർ സമർപ്പിക്കുന്ന രൂപരേഖയുടെ സാങ്കേതികത്വം മാത്രം പരിശോധിച്ചു ദേശീയപാത അതോറിറ്റി നിർമാണത്തിന് അനുമതി നൽകുന്നതിലെ അശാസ്ത്രീയതയും വിമർശിക്കപ്പെടുന്നു. ഓരോ പ്രദേശത്തെയും മണ്ണുപരിശോധന, പൊട്ടിക്കേണ്ട പാറയുടെ അളവ്, പാറയുടെ ഘടന എന്നിവയൊന്നും പരിശോധിക്കാതെയാണ് നിർമാണം മുന്നോട്ടുപോകുന്നത്. പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിലോല സ്വഭാവം പരിഗണിക്കാതെ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതു വലിയ പ്രത്യാഘാതങ്ങൾക്കു കാരണമാകുമെന്നതിൽ ഇനിയും നമുക്കു സംശയമുണ്ടോ?

തൃശൂർ മുതൽ കാസർകോട് വരെ, നിർമാണത്തിലിരിക്കുന്നതും പൂർത്തിയായതുമായ ദേശീയപാതയിൽ സമീപകാലത്ത് പലയിടങ്ങളിലുമുണ്ടായ വിള്ളലും മറ്റു തകരാറുകളും വലിയ ആശങ്കയാണുയർത്തിയത്. സംസ്ഥാനത്തു ദേശീയപാതകളുടെ നിർമാണത്തിൽ ഇതുവരെയുണ്ടായ പുരോഗതി സമഗ്രമായ പരിശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ടെന്ന് ഈയിടെയുണ്ടായ അപകടങ്ങൾ ഓർമപ്പെടുത്തുന്നു. തകർച്ചയുടെ കുറ്റം മഴയുടെയും മണ്ണിന്റെയും തലയിൽ കെട്ടിവയ്ക്കാതെ, നിർമാണത്തിലുണ്ടായ അപാകതകളെല്ലാം കൃത്യമായി കണ്ടെത്തുകയും അവ എത്രയുംവേഗം ശാസ്ത്രീയമായും ശാശ്വതമായും പരിഹരിക്കുകയും വേണം. സമാനവീഴ്ചകൾ ആവർത്തിക്കില്ലെന്ന ഉറപ്പും അധികൃതർ നാടിനു നൽകേണ്ടതുണ്ട്. English Summary:
Adimali Landslide: Adimali landslide highlights the critical need for scientific approaches in national highway construction. The recent tragedy underscores the importance of thorough soil testing and responsible construction practices to prevent future disasters. Prioritizing safety and environmental concerns is essential for sustainable infrastructure development.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158492