search

പിഎം ശ്രീ: തുടരും അനുനയനീക്കം; തണുപ്പിക്കാൻ സിപിഎം ജനറൽ സെക്രട്ടറിതന്നെ രംഗത്ത്

Chikheang 10 hour(s) ago views 365
  



തിരുവനന്തപുരം ∙ മുഖ്യമന്തിയുടെ അനുനയനീക്കം തള്ളിയത് പാർട്ടിക്ക് അതൃപ്തിയായെങ്കിലും സിപിഐയുമായുള്ള അനുരഞ്ജന ശ്രമത്തിൽനിന്നു സിപിഎം പിന്നോട്ടില്ല. മന്ത്രിസഭായോഗം സിപിഐ മന്ത്രിമാർ ബഹിഷ്കരിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നാണു പാർട്ടി നേതൃത്വത്തിലെ ധാരണ. കീഴ്‌വഴക്കം മാറ്റിവച്ച് ജനറൽ സെക്രട്ടറി തന്നെ രംഗത്തിറങ്ങിയത് ഈ സാഹചര്യത്തിലാണ്. മുഖ്യമന്ത്രി പിണറായിയും സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദനും ഒത്തുതീർപ്പുശ്രമങ്ങൾ തുടരുമെന്നാണു വിവരം.

  • Also Read സംശയാലുവായ ഭർത്താവ് ജീവിതം നരകമാക്കുമെന്ന് ഹൈക്കോടതി   


കരാറിൽ ഒപ്പിട്ടതിനെ ഇപ്പോൾ സിപിഎം ന്യായീകരിക്കുകയാണെങ്കിലും ചെയ്തത് അനുചിതമാണെന്ന വികാരം പാർട്ടിയിലുണ്ട്. ഒപ്പിട്ടവിവരം പുറത്തുവന്നതിനു പിന്നാലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും ഈ വികാരം ഉയർന്നിരുന്നു. പാർട്ടിമന്ത്രിമാർപോലും വിവരം അറിഞ്ഞിരുന്നില്ല. ആ യോഗത്തിൽ മുഖ്യമന്ത്രിയുണ്ടായിരുന്നില്ല.

എന്നാൽ, സിപിഐ വിമതനീക്കം ചർച്ച ചെയ്യാനായി സെക്രട്ടേറിയറ്റ് യോഗം ചേർന്നതു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ്. അദ്ദേഹത്തിന്റെ അംഗീകാരത്തോടെയാണ് ഒപ്പിടൽ നടന്നത് എന്നതിനാൽ പോസ്റ്റ്മോർട്ടത്തിന് ആരും മുതി‍ർന്നില്ല. പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന ആലോചനയാണ് ഉണ്ടായത്. മുഖ്യമന്ത്രിയും സിപിഐ നേതൃത്വവും തമ്മിലുള്ള കൂടിക്കാഴ്ചയോടെ പ്രശ്നം തീരുമെന്നാണു സിപിഎം നേതാക്കൾ വിചാരിച്ചത്. എന്നാൽ സിപിഐ മെരുങ്ങിയില്ലെന്നു മാത്രമല്ല, തീരുമാനം ചോദ്യം ചെയ്തുകൊണ്ടു മന്ത്രിമാർ മുഖ്യമന്ത്രിക്കു കത്തും നൽകി.

  • Also Read എസ്ഐആർ: എന്യൂമറേഷൻ ഫോമിൽ പൗരത്വം സംബന്ധിച്ച ചോദ്യങ്ങളും   

    

  • ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
      

         
    •   
         
    •   
        
       
  • ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
      

         
    •   
         
    •   
        
       
  • സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പ്രതിഷേധം കടുപ്പിക്കാൻ എഐവൈഎഫും എഐഎസ്എഫും

പിഎം ശ്രീ പദ്ധതിയിൽ പ്രതിഷേധം കടുപ്പിക്കാൻ സിപിഐയുടെ യുവജന, വിദ്യാർഥി സംഘടനകൾ തീരുമാനിച്ചു. പദ്ധതിക്കെതിരെ കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയ എഐവൈഎഫും എഐഎസ്എഫും അടുത്തഘട്ടമായി ജില്ലാതല പ്രതിഷേധങ്ങൾക്കു തുടക്കമിട്ടു. കേരളത്തിലെ വിദ്യാഭ്യാസമേഖലയെ പദ്ധതി പ്രതികൂലമായി ബാധിക്കുമെന്നു കാട്ടി തിരുവനന്തപുരത്തു സെമിനാറും സ്കൂളുകളിൽ ബോധവൽക്കരണ പരിപാടിയും സംഘടിപ്പിക്കും. ഇടത് സഹയാത്രികരടക്കം പദ്ധതിയെ എതിർക്കുന്ന എല്ലാവരെയും സെമിനാറിൽ അണിനിരത്തും.

പിഎം ശ്രീ സംബന്ധിച്ചു സിപിഎം – സിപിഐ ചർച്ചകൾ സ്വാഗതാർഹമാണെങ്കിലും പദ്ധതിയിൽനിന്നു പിൻമാറുകയല്ലാതെ ഒരു ഒത്തുതീർപ്പിനും തയാറല്ലെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ.അധിൻ പറഞ്ഞു.



പിഎം ശ്രീ പദ്ധതി സർക്കാർ വേണ്ടെന്നുവച്ചേ തീരൂ. ഇത് സിപിഐക്കുവേണ്ടി മാത്രമുള്ള ആവശ്യമല്ല; സിപിഎമ്മിനുവേണ്ടി കൂടിയുള്ളതാണ്. നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയതുകൊണ്ടു പ്രശ്നം തീരില്ല. അവയ്ക്കു നിയമപരമായ നിലനിൽപില്ല. ഇത് ആശയസമരമാണ്. ആർഎസ്എസിന്റെ ആശയങ്ങൾക്കു കേരളത്തിൽ വേരോട്ടമുണ്ടാക്കാനുള്ള ശ്രമം ചെറുക്കേണ്ടത് ഇടതുപക്ഷത്തിന്റെ കടയമാണ്.



ബിനോയ് വിശ്വം, സിപിഐ സംസ്ഥാന സെക്രട്ടറി English Summary:
PM Shri Scheme: PM Shri Scheme controversy continues to unfold in Kerala\“s political landscape. Despite initial attempts at reconciliation, disagreements persist between CPM and CPI, prompting protests from youth organizations.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160589