search

മില്ലുടമകളെ ക്ഷണിച്ചില്ലേ ?; ക്ഷുഭിതനായി മുഖ്യമന്ത്രി, യോഗം അതിവേഗം അവസാനിപ്പിച്ച് മടങ്ങി

LHC0088 3 hour(s) ago views 360
  



കൊച്ചി ∙ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാനുള്ള യോഗത്തിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. യോഗത്തിലേക്ക് മില്ലുടമകളെ ക്ഷണിക്കാതിരുന്നതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ഇന്ന് രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിൽ സിപിഐ മന്ത്രിമാർ ഉള്‍പ്പെടെ പങ്കെടുത്ത യോഗം തുടങ്ങി അതിവേഗം അവസാനിക്കുകയും ചെയ്തു. ഇക്കാര്യം ചർച്ച ചെയ്യാൻ നാളെ രാവിലെ 10 മണിക്ക് മുഖ്യമന്ത്രിയുടെ ഓഫിസിൽ വീണ്ടും യോഗം ചേരാൻ തീരുമാനമായി. മില്ലുടമകളുടെ പ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

  • Also Read ‘ഞങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമായില്ല, തീരുമാനം യഥാസമയം അറിയിക്കും’   


ധനമന്ത്രി കെ.എൻ.ബാലഗോപാൽ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി ജി.ആര്‍.അനിൽ, വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി, കൃഷി മന്ത്രി പി.പ്രസാദ് എന്നിവരാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തത്. കൃഷി, ഭക്ഷ്യ, ധന വകുപ്പ് ഡയറക്ടർമാർ, സപ്ലൈകോ എം‍.ഡി, പാഡി മാനേജർ‍ എന്നിവരാണ് ഉദ്യോഗസ്ഥരെ പ്രതിനിധീകരിച്ച് ഉണ്ടായിരുന്നത്. യോഗം തുടങ്ങിയപ്പോൾ തന്നെ മില്ലുടമകളെ യോഗത്തിനു ക്ഷണിച്ചില്ലേ എന്ന് മുഖ്യമന്ത്രി ആരാഞ്ഞു. ഇല്ലെന്നും മന്ത്രിതലത്തിൽ തീരുമാനമെടുത്ത ശേഷം അക്കാര്യം മില്ലുടമകളെ അറിയിക്കുന്ന കാര്യവും മന്ത്രി ജി.ആർ.അനിൽ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. താനും ധനമന്ത്രി ബാലഗോപാലും നേരത്തെ മില്ലുടമകളുമായി ചർച്ച നടത്തിയ കാര്യവും അദ്ദേഹം അറിയിച്ചു എന്നാണ് വിവരം.

  • Also Read അവർ ഭാര്യാഭർത്താക്കന്മാരായി സ്വയം പ്രഖ്യാപിച്ചു; ബോംബെ തെരുവിലെ ‘റൊമാന്റിക് പോക്കിരി’ അങ്ങനെ വിപ്ലവകാരികളുടെ ‘മാ’ ആയി; മുഖത്ത് ദിവസങ്ങളോളം 5 വിരൽപാടുകൾ!   


എന്നാൽ ഇക്കാര്യത്തിൽ മില്ലുടമകളുമായി കൂടി കൂടിയാലോചന ഇല്ലാതെ എങ്ങനെയാണ് പ്രശ്നപരിഹാരമുണ്ടാവുക എന്ന് മുഖ്യമന്ത്രി ചോദിച്ചു. അവരില്ലാതെ എങ്ങനെയാണ് ചർച്ച പൂർണമാവുകയെന്നും അവരുടെ ഭാഗം കൂടി അറിഞ്ഞിട്ടു വേണ്ടേ പരിഹാരം കാണാൻ എന്നും മുഖ്യമന്ത്രി ചോദിച്ചു. മില്ലുടമകളെക്കൂടി വിളിച്ച് നാളെ യോഗം ചേരാമെന്നും വ്യക്തമാക്കി യോഗം അവസാനിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. പിന്നാലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ മില്ലുടമ പ്രതിനിധികളെ വിളിച്ച് നാളെ തിരുവനന്തപുരത്ത് യോഗം നടത്തുന്ന കാര്യം അറിയിക്കുകയും അവരെ ക്ഷണിക്കുകയുമായിരുന്നു. തങ്ങൾ പങ്കെടുക്കുമെന്ന് മില്ലുടമ അസോസിയേഷൻ പ്രതിനിധികൾ അറിയിച്ചു.
    

  • ‘അച്ഛന്റെ നെഞ്ചോടു ചേർന്നുകിടന്നാൽ രാവിലെ പനി മാറിയിട്ടുണ്ടാവും’- ‘പറയാതെ പോയ’ വയലാറിന്റെ വേർപാടിന് അൻപതാണ്ട്
      

         
    •   
         
    •   
        
       
  • കൊട്ടിഘോഷിച്ച മലയാള സിനിമകളെല്ലാം ‘പകർപ്പ്’; ‘അടൂർ ആരാണ്’ എന്നു ചോദിക്കുന്ന പുതുതലമുറ; അവരെന്തു മൂല്യമാണ് തന്നത്?
      

         
    •   
         
    •   
        
       
  • 66 തല വെട്ടി തലയോട്ടികൊണ്ട് മാലയിട്ട \“കിങ്\“, 18 ഭാര്യമാർ, 19 മക്കൾ: പ്രജകളുടെ കയ്യിലെല്ലാം തോക്ക്; ഇന്ത്യയിലുണ്ട് ഇങ്ങനെ ഒരിടം!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സപ്ലൈകോയുടെ നെല്ല് സംഭരണം മുടങ്ങിയ സാഹചര്യത്തിൽ നിർണായക യോഗത്തിന് ഇടഞ്ഞു നിൽക്കുന്ന സിപിഐ മന്ത്രിമാർ എത്തുമോ എന്ന് സംശയമുണ്ടായിരുന്നു. എന്നാൽ തങ്ങളുടെ എതിർപ്പ് ‘ഭരണത്തെ ഒരു വിധത്തിലും ബാധിക്കില്ല’ എന്നാണ് യോഗത്തിനു തൊട്ടു മുൻപ് മന്ത്രി അനിൽ പറഞ്ഞത്. ഈ സീസണിലെ നെല്ലു സംഭരണത്തിന്റെ വില നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കാത്തതിനാലും ഇടഞ്ഞു നിൽക്കുന്ന മില്ലുടമകളെ അനുനയിപ്പിക്കാൻ സാധിക്കാത്തതിനാലുമായിരുന്നു സംഭരണം ആരംഭിക്കാത്തത്. നെല്ല് സംഭരിക്കുമ്പോൾ അതിൽ നിന്നു കിട്ടുന്ന അരിയുടെ അനുപാതം കേന്ദ്ര സർക്കാർ നിശ്ചയിച്ച് 68 ശതമാനത്തിനു പകരം 64.5 ശതമാനം ആക്കണമെന്നാണ് മില്ലുടമകളുടെ ആവശ്യം. ഇത് അംഗീകാരിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ അധിക ബാധ്യത സർക്കാർ വഹിക്കണമെന്നും ഭക്ഷ്യവകുപ്പ് ആവശ്യപ്പെടുന്നു. നെല്ലിന്റെ വില കിലോയ്ക്ക് 28.20 രൂപയിൽ നിന്ന് 69 രൂപ കൂടി കൂട്ടണമെന്നും ഭക്ഷ്യവകുപ്പ് ആവശ്യപ്പെടുന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് കൂടി വരുന്ന സാഹചര്യത്തിൽ സംഭരണ വില വർധിപ്പിക്കണമെന്നാണ് ഭക്ഷ്യ, കൃഷി വകുപ്പുകൾ ഭരിക്കുന്നന സിപിഐയുടെ ആവശ്യവും. English Summary:
Chief Minister Pinarayi Vijayan Postpones Meeting on Rice Procurement: Kerala paddy procurement crisis led to Chief Minister Pinarayi Vijayan\“s anger at a meeting, as mill owners were excluded, prompting an adjournment to include them.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158495