ഇടുക്കി ∙ കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. അടിമാലിക്ക് പിന്നാലെ പള്ളിവാസലിലാണ് മണ്ണിടിഞ്ഞത്. പള്ളിവാസൽ മൂലക്കടയിലാണ് ദേശീയപാതയുടെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ഭാഗത്തേക്ക് പതിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം നടന്നതെന്നാണ് വിവരം.
- Also Read 2028ൽ വീണ്ടും പ്രസിഡന്റ് ? സാധ്യത തള്ളാതെ ഡോണൾഡ് ട്രംപ്, പിൻഗാമിയെ ചൂണ്ടിക്കാട്ടി വാർത്താസമ്മേളനം
പാതയിലൂടെയുള്ള രാത്രികാല യാത്ര നിരോധിച്ചതിനാൽ വലിയ അപകടം ഒഴിവായി. പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. കൂടുതൽ മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾക്കിടയിൽ ആശങ്കയുണ്ട്. English Summary:
Landslide Disrupts Kochi Dhanushkodi National Highway: Idukki landslide: A section of the Kochi-Dhanushkodi National Highway collapsed in Pallivasal, Idukki, due to a landslide last night. While a major accident was averted due to travel restrictions. |