ഇസ്‌ലാമാബാദ് ∙ അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏറ്റവും ലാഭകരമായ റൂട്ടിലേക്ക് പാക്കിസ്ഥാൻ എയർലൈൻസ് മടങ്ങിവരുന്നു. ബ്രിട്ടനിലേക്കുള്ള വിമാന സർവീസ് അടുത്ത മാസം പുനരാരംഭിക്കുമെന്ന് പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസ്. ബ്രിട്ടൻ ഏർപ്പെടുത്തിയ വിലക്കിനെ തുടർന്നാണ് 2020ൽ
സർവീസുകൾ പാക്കിസ്ഥാൻ എയർലൈൻസ് നിർത്തലാക്കിയത്. 2020 ജൂൺ മാസം കറാച്ചിയിൽ പാക്കിസ്ഥാൻ വിമാനം അപകടത്തിൽപ്പെട്ട് 100 ഓളം പേർ മരിച്ചതിനെ തുടർന്നാണ് പാക്കിസ്ഥാൻ എയർലൈൻസിന്റെ രാജ്യാന്തര സർവീസുകൾക്ക് ബ്രിട്ടൻ വിലക്ക് ഏർപ്പെടുത്തിയത്.Larry Ellison Philanthropy, Larry Ellison Donation, Billionaire Wealth Pledge, Oracle Founder Charity, Ellison Institute Technology, Climate Change Funding, Healthcare Advancements, Food Security Support, AI Research Investment, Cancer Research Funding, Giving Pledge Member, Second Richest Donation, Ellison Net Worth Update, Oracle Stock Impact, Billionaire Philanthropic Deeds, Global Good Initiatives, Wealth For Humanity, Ellison Medical Foundation, University Donations, Transformative Philanthropy, Manorama Online, മനോരമ ഓൺലൈൻ, ഒറാക്കിൾ, ലാറി എല്ലിസൺ
ഒട്ടേറെ സുരക്ഷാ പിഴവുകളും ഇതിനു കാരണമായി. ചില പൈലറ്റുമാർ വ്യാജ ലൈസൻസുകൾ ഉപയോഗിച്ചാണ് പ്രവൃത്തിക്കുന്നതെന്ന് അന്നത്തെ പാക്ക് വ്യോമയാന മന്ത്രിയുടെ പ്രസ്താവനയും ഏറെ വിവാദമായി. തുടർന്നാണ് ബ്രിട്ടനും യൂറോപ്യൻ യൂണിയനും വിമാനസർവീസ് തടഞ്ഞിരുന്നു. എന്നാൽ യൂറോപ്യൻ യൂണിയൻ പിന്നീട് വിലക്ക് നീക്കി.
പാക്കിസ്ഥാൻ എയർലൈൻസിനു മേലുള്ള വിലക്ക് ബ്രിട്ടൻ നീക്കിയതായി ബ്രിട്ടിഷ് ഹൈക്കമ്മിഷൻ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. പാസഞ്ചർ, കാർഗോ വിമാനങ്ങൾക്ക് പ്രവർത്തനാനുമതി ലഭിച്ചിട്ടുണ്ട്.
ഇതിനുപിന്നാലെയാണ് അടുത്തമാസം മുതൽ തങ്ങൾ സർവീസ് പുനരാരംഭിക്കുമെന്ന് പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസ് വെളിപ്പെടുത്തിയത്. ആദ്യഘട്ടത്തിൽ മാഞ്ചസ്റ്ററിലേക്കാവും വിമാനം പറത്തുക. English Summary:
Islamabad: Pakistan Airlines Resumes UK Flights After Five-Year Ban Lifted |