search

പതിമൂന്നുകാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ കാട്ടി ഭീഷണി, യുവാവിനും സഹോദരിക്കും ജീവപര്യന്തം തടവ്

LHC0088 2025-12-20 05:21:19 views 1180
  



മുസാഫർനഗർ∙ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ 24കാരനും സഹോദരിക്കും ജീവപര്യന്തം തടവുശിക്ഷ. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. റാഷിദ്, സഹോദരി ഷക്കീല എന്നിവരെയാണ് സ്പെഷൽ പോക്സോ കോടതി ജ‍ഡ്ജി ദിവ്യ ഭാർഗവ് ശിക്ഷിച്ചത്. രണ്ടു പ്രതികൾക്കും 25,000 രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്.

  • Also Read പ്രതാപചന്ദ്രൻ മുൻപും ‘നോട്ടപ്പുള്ളി’; വാട്സാപ് ഗ്രൂപ്പിൽ അശ്ലീല വിഡിയോ ഷെയർ ചെയ്തു, സ്ഥലം മാറ്റി കേസ് ഒതുക്കി   


2020ൽ മൻസൂർപുരിലെ നാരാ ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹോദരിയുടെ ഒത്താശയോടെ റാഷിദ് കുട്ടിയെ പീഡിപ്പിക്കുകയും പീഡനദൃശ്യങ്ങൾ ഷക്കീല ചിത്രീകരിക്കുകയും ചെയ്തെന്നാണ് കേസ്. കുട്ടിയെ ഷക്കീലയുടെ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന ഭീഷണിയെത്തുടർന്ന് ആദ്യം പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയിരുന്നില്ല. തുടർന്ന് എട്ടുമാസത്തിനു ശേഷമാണ് പൊലീസിനെ സമീപിച്ചത്.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156138