search

തയ്‌വാനിലെ മെട്രോ സ്റ്റേഷനുകളിൽ പുകബോംബ് ആക്രമണം: മൂന്നുപേർ കൊല്ലപ്പെട്ടു, അക്രമി ജീവനൊടുക്കി

deltin33 2025-12-20 05:21:18 views 955
  



തായ്‌പേയ്∙ തയ്‌വാനിൽ മെട്രോ സ്റ്റേഷനുകളിലുണ്ടായ പുക ബോംബ്, കത്തി ആക്രമണങ്ങളിൽ മൂന്നുപേർ കൊല്ലപ്പെട്ടു. തായ്‌പേയ് മെയിൻ സ്റ്റേഷനിലും ഴോങ്ഷാൻ സ്റ്റേഷനിലുമാണ് വെള്ളിയാഴ്ച ആക്രമണമുണ്ടായത്. ആസൂത്രിത ആക്രമണമാണ് നടന്നതെന്നും എന്നാൽ ആക്രമണത്തിന്റെ പിന്നിലെ ലക്ഷ്യം ഇപ്പോൾ അറിവായിട്ടില്ലെന്നും തയ്‌വാൻ പ്രധാനമന്ത്രി ചോ ജുങ് തായ് പറഞ്ഞു. അക്രമി പിന്നീട് കെട്ടിടത്തിനു മുകളിൽനിന്ന് ചാടി മരിച്ചു.

  • Also Read ഹസീനയെ പുറത്താക്കിയ \“ഇന്ത്യാ വിരുദ്ധൻ\“; വെടിവച്ചത് ഷാർപ് ഷൂട്ടർ; ആരാണ് കൊല്ലപ്പെട്ട ഷെരീഫ് ഉസ്മാൻ ഹാദി?   


മുഖംമൂടി ധരിച്ച വ്യക്തി തായ്പേയ് മെയിൻ മെട്രോ സ്റ്റേഷനിലെത്തിയ ശേഷം അഞ്ചോ ആറോ ഗാസലിൻ ബോബുകളോ സ്മോക്ക് ഗ്രനേഡുകളോ വലിച്ചെറിയുകയായിരുന്നെന്നും തായ്‌യുടെ പ്രസ്താവനയിൽ പറയുന്നു. ‌5 പേർക്ക് പരുക്കേറ്റു. അക്രമിയെ തടയാൻ ശ്രമിക്കുന്നതിനിടയിലാണ് ഒരാൾ കൊല്ലപ്പെട്ടതെന്ന് തായ്‌പേയ് മേയർ ചിയാങ് വാൻ ആൻ പറഞ്ഞു. പിടിയിലാകുമെന്നായതോടെ അക്രമി കെട്ടിടത്തിനു മുകളിൽനിന്ന് ചാടിയെന്നും ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചെന്നും വാൻ ആൻ കൂട്ടിച്ചേർത്തു.  English Summary:
Taiwan Metro station Attack: An attack at Taipei Main Station and Zhongshan Station resulted in three fatalities and multiple injuries from smoke bombs and knives. The assailant later dying after jumping from a building.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
467521