കൊച്ചി ∙ മസാലബോണ്ട് വിഷയത്തിൽ കിഫ്ബിക്ക് നോട്ടിസ് അയച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) താൽക്കാലികാശ്വാസം. നോട്ടിസിൽ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. കേസ് വീണ്ടും പരിഗണിക്കുന്ന ജനുവരി 5 വരെയാണ് ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമാധികാരി, പി.വി.ബാലകൃഷ്ണൻ എന്നിവരുടെ ബെഞ്ച് സ്റ്റേ ചെയ്തിരിക്കുന്നത്. ഈ കാലയളവിൽ കിഫ്ബി വിഷയത്തിലുള്ള നിയമനടപടികളുമായി ഇ.ഡിക്ക് മുന്നോട്ടു പോകാൻ കഴിയും.
Also Read ശബരിമല സ്വർണക്കൊള്ളയിൽ ഇ.ഡി അന്വേഷണം; എല്ലാ രേഖകളും നൽകാൻ വിജിലൻസ് കോടതി ഉത്തരവ്
വിദേശത്തുനിന്നു മസാലബോണ്ട് വഴി സമാഹരിച്ച പണം ഭൂമി വാങ്ങാൻ ഉപയോഗിച്ചെന്നാരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കിഫ്ബിക്ക് നൽകിയ നോട്ടിസിന്മേലുള്ള തുടർനടപടികള്‍ സിംഗിൾ ബെഞ്ച് മൂന്നു മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ഇ.ഡി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
Also Read മസാല ബോണ്ടിൽ ഇ.ഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്ക് അയച്ച നോട്ടിസ് ഹൈക്കോടതി സ്റ്റേ ചെയ്തു
ഫെമ നിയമലംഘനം ഉണ്ടായിട്ടില്ലെന്നും പരാതിയും ഇ.ഡി സ്പെഷൽ ഡയറക്ടറുടെ (അഡ്ജൂഡിക്കേഷൻ) കാരണം കാണിക്കൽ നോട്ടിസും റദ്ദാക്കണമെന്നുമായിരുന്നു കിഫ്ബിയുടെ ആവശ്യം. അടിസ്ഥാന സൗകര്യ വികസനത്തിനായി ഭൂമി ഏറ്റെടുത്തത് റിയൽ എസ്റ്റേറ്റ് പ്രവർത്തനമല്ലെന്നും കിഫ്ബി വാദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. എന്നാൽ കാരണം കാണിക്കൽ നോട്ടിസ് മാത്രമാണ് നൽകിയിരിക്കുന്നതെന്നും ഈ ഘട്ടത്തിൽ ഹർജി അപക്വമാണെന്നും അതിനാൽ നിലനിൽക്കുന്നല്ലെന്നുമാണ് അപ്പീലില്‍ കേന്ദ്രം വാദിച്ചത്.
REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
MORE PREMIUM STORIES
വിദേശത്തുനിന്ന് വായ്പയെടുക്കുന്നത് ആർബിഐ നിർദേശത്തിന്റെ പരിധിയിൽ വരുന്നതാണെന്നും ആ ഫണ്ട് ഇവിടെ ഭൂമി വാങ്ങാൻ ഉപയോഗിക്കാനാവില്ലെന്നും കേന്ദ്രം വാദിച്ചു. തുടർന്നാണ് കേസിൽ ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിട്ടത്. ഇ.ഡി നോട്ടിസ് ചോദ്യം ചെയ്ത് കിഫ്ബി ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രിയും ബോർഡ് ഡയറക്ടര്‍മാരും സമർപ്പിച്ച ഹർജിയിലും സിംഗിൾ ബെഞ്ച് തുടർനടപടികൾ താൽക്കാലികമായി തടഞ്ഞിരുന്നു. English Summary:
KIIFB Masala Bond Case: KIIFB Masala Bond case sees the division bench staying the single bench order, providing temporary relief to the Enforcement Directorate (ED).