‘പാട്ടിനോടല്ല പരാതി, ചില വാക്കുകളോട് മാത്രം; പാർലമെന്റിൽ പാടിയതോടെ ലോകമാകെ അറിഞ്ഞു, സിപിഎമ്മുമായി ബന്ധമില്ല’

Chikheang 2025-12-17 21:51:02 views 870
  



കോട്ടയം∙ ‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി പാട്ടിനെതിരെയല്ല തന്റെ പരാതിയെന്നും പാട്ടിൽ ഉപയോഗിച്ചിരിക്കുന്ന ഏതാനും വാക്കുകൾക്കെതിരെ മാത്രമാണെന്നും പരാതിക്കാരനായ തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല. അയ്യപ്പൻ, ശാസ്താവ് എന്നീ വാക്കുകൾ വികലമായി ഉപയോഗിച്ചിട്ടുണ്ട്. അത് മാത്രം മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. പരാതിയെ ചിലർ രാഷ്ട്രീയപരമായി മുതലെടുക്കുന്നതിൽ താൻ ഉത്തരവാദിയല്ലെന്നും പ്രസാദ് കുഴിക്കാല ‘മനോരമ ഓൺലൈനോട്’ പറഞ്ഞു.  

  • Also Read ശബരിമല സ്വര്‍ണക്കവര്‍ച്ചയിൽ വീണ്ടും അറസ്റ്റ്; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എസ്. ശ്രീകുമാർ അറസ്റ്റിൽ   


‘‘ഒരു രാഷ്ട്രീയ പാർട്ടിയുമായും എനിക്ക് ഒരു ബന്ധവുമില്ല. അയ്യപ്പഭക്തനെന്ന നിലയിൽ മാത്രമാണ് പരാതി നൽകിയത്. അയ്യപ്പനെ വച്ച് പാട്ടുണ്ടാക്കുന്നത് ഇന്ന് അനുവദിച്ചാൽ നാളെ മറ്റു പലരും ഇതുപോലെ പാട്ടുമായി വരും. 39 വർഷമായി തിരുവാഭരണപാത സംരക്ഷണ സമിതിയുടെ ഭാഗമായുണ്ട്. യുവതീപ്രവേശന വിധിയുടെ സമയത്ത് ആദ്യമായി പ്രതിഷേധിച്ചത് ഞാനാണ്. പിന്നീടാണ് മറ്റുള്ളവർ ഏറ്റെടുത്തത്.  

  • Also Read ‘ശബരിമല ദേവസ്വം ഭണ്ഡാരം കാണാൻ പൊലീസ് കയറരുത്’: താക്കീതുമായി ഹൈക്കോടതി   


പാർലമെന്റിന്റെ മുന്നിൽ എംപിമാർ പോയി ഈ പാട്ട് പാടി. അതോടെ, ലോകമാകെ സംഭവം അറിഞ്ഞു. ദേശീയ മാധ്യമങ്ങൾ ചർച്ച ചെയ്തു. വിദേശത്തുള്ള പലരും വിളിച്ചു. അതിനു ശേഷമാണ് പരാതി നൽകാൻ തീരുമാനിച്ചത്. സിപിഎം പിന്നീട് ഇത് ഏറ്റെടുത്തിട്ടുണ്ട്. അതിൽ എനിക്ക് ഉത്തരവാദിത്തമില്ല. എൽഡിഎഫിന്റെയോ യുഡിഎഫിന്റെയോ ഭാഗമായി ഒരിക്കലും നിന്നിട്ടില്ല. അയ്യപ്പ സംഘടനയുടെ ഭാഗമായി മാത്രമാണ് പ്രവർത്തനം. ഒരു രാഷ്ട്രീയക്കാരും ഈ വിഷയം ചർച്ച ചെയ്യാൻ വിളിക്കുകയോ പിന്തുണ അറിയിക്കുകയോ ചെയ്തിട്ടില്ല. അയ്യപ്പന്റെ സ്വർണം കട്ട സിപിഎമ്മിന്റെ ദേവസ്വം പ്രസിഡന്റുമാർ ഇപ്പോൾ അകത്താണ്. പ്രായമായി, പുറത്തുവിടണം എന്നാണ് ജയിലിൽ കിടന്ന് പറയുന്നത്. അയ്യപ്പൻ ഒരിക്കലും അവരെ പുറത്തുവിടില്ല. ഇനിയും വരും ആളുകൾ. എല്ലാ കുറ്റക്കാരെയും ശിക്ഷിക്കണമെന്നാണ് എന്റെ നിലപാട്’’ –പ്രസാദ് കുഴിക്കാല പറഞ്ഞു.
    

  • REFLECTIONS 2025 പിന്നെയും പിന്നെയും ബുക്കിങ്; എന്തുകൊണ്ട് കേരളത്തിലെ ഈയിടങ്ങളിൽ ഇത്രയും തിരക്ക്? 2025ൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെത്തിയത് ഇവിടെ
      

         
    •   
         
    •   
        
       
  • തിയറ്ററുകൾക്ക് അന്ന് വെല്ലുവിളിയായത് ആ സീരിയൽ; മോശം റിവ്യൂ കൊണ്ട് കാര്യമില്ല; ‘ലോക’ ടീമിന്റെ തീരുമാനം റെക്കോർഡിട്ടു
      

         
    •   
         
    •   
        
       
  • നിങ്ങളുടെ കഴുത്തിലുണ്ടോ ആ അടയാളം? ശ്രദ്ധിക്കണം, ശരീരത്തില്‍ ഇൻസുലിൻ പ്രവർത്തിക്കില്ല; ഉറപ്പാക്കിയിട്ടുണ്ടോ ഈ 3 ‘സേഫ്റ്റി’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Ayyappan song controversy arises after complaint against parody song:The complainant, Prasad Kuzhikkala, clarifies that the complaint targets specific derogatory words used in the song related to Lord Ayyappan and not the entire parody. He emphasizes his apolitical stance and commitment to protecting the sanctity of Ayyappan traditions.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
140465

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.