search
 Forgot password?
 Register now
search

പഞ്ചഗുസ്തിയിൽ ദേശീയ ചാംപ്യൻ; തദ്ദേശപ്പോരിൽ സ്വതന്ത്രനായി കളത്തിലിറങ്ങി ലിയോ

cy520520 2025-12-7 18:51:32 views 918
  

    



കുളത്തുപാലത്തിലെ സ്വതന്ത്ര സ്ഥാനാർഥി ലിയോ.ഇ.മാത്യു എതിരാളികളുടെ ‘കൈ തറയിൽ മുട്ടിക്കുമോ’? കായികതാരമായ ലിയോ, ഹിമാചൽ പ്രദേശിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാംപ്യൻഷിപ്പിലെ വിജയിയാണ്. ചെറുപ്പം മുതൽ കായികരംഗത്തു സജീവമായ ലിയോ, തദ്ദേശപ്പോരിലും അതേ പോരാട്ട വീര്യവും ആത്മവിശ്വാസവും മുറുകെപ്പിടിക്കുന്നു. യുഡിഎഫിന്റെ അനസ് മുമ്പുഴിയിൽ എൽഡിഎഫിന്റെ പ്രജീഷ് എന്നിവരാണ് എതിർ സ്ഥാനാർഥികൾ. ഇടുക്കി ജില്ലയിലെ കുമളി ഗ്രാമപഞ്ചായത്തിലെ 15 ാം വാർഡായ കുളത്തുപാലത്തിലാണ് ലിയോ മത്സരിക്കുന്നത്. തിരഞ്ഞെടുപ്പു വിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് ലിയോ.ഇ.മാത്യു.  

  • Also Read ഏലത്തോട്ട തൊഴിലാളി, വിദ്യാർഥി കം സ്ഥാനാർഥി; പോരിന്റെ വഴിയിൽ ഈ 21 വയസ്സുകാരി   
    

കായികമൂല്യങ്ങൾ രാഷ്ട്രീയത്തിലേക്ക്

സ്കൂൾ കാലഘട്ടം മുതല്‍ കായിക രംഗത്ത് സജീവമായിരുന്നു. കോളജിൽ എംജി യൂണിവേഴ്സിറ്റി ഫുട്ബോൾ ടീമിൽ അംഗമായിരുന്നു. ഇപ്പോൾ മാസ്റ്റേഴ്സ് ടൂർണമെന്റുകളിൽ പങ്കെടുക്കുന്നു. ഈ വർഷം ഹിമാചൽ പ്രദേശിൽ നടന്ന, 45 വയസ്സുള്ളവരുടെ 75 കിലോ വിഭാഗം ദേശീയ പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ റൈറ്റ് ആമിലും ലെഫ്റ്റ് ആമിലും സ്വർണ മെഡൽ കിട്ടിയിട്ടുണ്ട്. എന്റെ പങ്കാളി ദേശീയ കബഡി താരമാണ്. കായികരംഗവുമായുള്ള ബന്ധം ജീവിതത്തിൽ വലിയ നേട്ടങ്ങളാണ് തന്നിട്ടുള്ളത്. പോരാട്ട മനോഭാവം. ആത്മവിശ്വാസം, സത്യസന്ധത എന്നിവ കായിക ജീവിതത്തിൽ നിന്ന് പഠിച്ച മൂല്യങ്ങളാണ്. ഇതെല്ലാം രാഷ്ട്രീയത്തിലേക്ക് പകർത്താനും ശ്രമിക്കും.  
    

  • വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
      

         
    •   
         
    •   
        
       
  • അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
      

         
    •   
         
    •   
        
       
  • വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സ്വതന്ത്ര സ്ഥാനാർഥി എന്ന സ്വാതന്ത്ര്യം

സ്വതന്ത്രസ്ഥാനാർഥി എന്ന നിലയിൽ ജനങ്ങളിൽ നിന്നുള്ള പ്രതികരണം വിലമതിക്കാനാവാത്തതാണ്. അവരുമായി സംസാരിക്കുമ്പോൾ, അവർക്കാവശ്യം ഏതു തരത്തിലുള്ള പ്രതിനിധിയെ ആണെന്ന് മനസ്സിലാക്കാൻ സാധിക്കും. കഴിഞ്ഞ കാലഘട്ടങ്ങളിൽ മാറി മാറി വന്ന പാർട്ടി ഭരണങ്ങളുടെ ചങ്ങലകളിൽ കുടുങ്ങാതെ, നേരിട്ട് ജനത്തിന്റെ ആവശ്യങ്ങൾ കേട്ട് പ്രവർത്തിക്കാൻ വേണ്ടിയാണ് സ്വതന്ത്ര സ്ഥാനാർഥിയായത്.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
151962

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com