ഛത്തീസ്ഗഡ്∙ ബിജാപുർ ജില്ലയിലെ വിദൂര ഗ്രാമമായ കൊണ്ടപ്പള്ളിയില്‍ സമഗ്രമാറ്റത്തിന് തുടക്കം കുറിച്ച് ആദ്യമായി ഒരു മൊബൈൽ ടവർ സ്ഥാപിച്ചു. മാവോയിസ്റ്റ് ശക്തി കേന്ദ്രമായിരുന്നതിനാൽ മൊബൈൽ ടവർ സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. സുരക്ഷാ സേനകൾ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയതോടെയാണ് വികസനം സാധ്യമായത്.
- Also Read തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി, ക്വട്ടേഷൻ സംഘം മദ്യപിച്ചു ബോധംകെട്ടു; രഹസ്യസങ്കേതത്തിൽനിന്ന് രക്ഷപ്പെട്ട് വ്യവസായി
ടവർ വന്നതോടെ ഗ്രാമവാസികൾക്ക് ബാങ്കിങ് സേവനങ്ങൾ അടക്കം ലഭ്യമാകും. ടവർ പ്രവർത്തനക്ഷമം ആയതോടെ ഗ്രാമവാസികൾ ടവർ നിൽക്കുന്ന സ്ഥലത്തേക്ക് റാലി നടത്തി. പരമ്പരാഗത ആചാരങ്ങൾ നടത്തി. ആവേശത്തോടെ നൃത്തം ചെയ്തു. മൊബൈൽ കണക്ടിവിറ്റി ഇല്ലാത്തതിനാൽ ബാങ്കിങ് സേവനങ്ങൾക്കായി ഗ്രാമവാസികൾക്ക് മുൻപ് ദീർഘദൂരം യാത്ര ചെയ്യേണ്ടി വന്നിരുന്നു. വിവാഹിതരായ ഓരോ സ്ത്രീക്കും പ്രതിമാസം 1,000 രൂപ ലഭിക്കുന്ന പദ്ധതി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ആനുകൂല്യ കൈമാറ്റം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തുന്നതിനെ കണക്ടിവിറ്റി പ്രശ്നം ബാധിച്ചിരുന്നതായി അധികൃതർ പറയുന്നു.
- Also Read ‘ഇൻഡിഗോ ഇനിയെങ്കിലും നിങ്ങൾ നന്നാകൂ...; ഞാൻ അവരെ പ്രാകി, ഫലിച്ചോ എന്നറിയില്ല, നേർവഴിക്കു പോകുന്ന സ്ഥാപനമല്ല’
‘‘ബസ്തറിലെ വിദൂര ഗ്രാമങ്ങളിൽ സർക്കാർ ഏർപ്പെടുത്തിയ എടിഎം ഉപയോഗിച്ച് പണം പിൻവലിക്കാനും ഓൺലൈൻ ബാങ്കിങ് സേവനങ്ങൾ പ്രയോജനപ്പെടുത്താനും മൊബൈൽ ടവർ ഗ്രാമവാസികളെ സഹായിക്കും. ഈ നെറ്റ്‌വർക്ക് ഗ്രാമത്തിന് മാത്രമല്ല, 5 കിലോമീറ്റർ ചുറ്റളവിലുള്ള മറ്റ് ഗ്രാമങ്ങൾക്കും സഹായകമാകും’’– സർക്കാർ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.
- വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
- അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
- വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
MORE PREMIUM STORIES
തെലങ്കാന-ഛത്തീസ്ഗഡ് അതിർത്തിയിലെ വനമേഖലയിലാണ് കൊണ്ടപ്പള്ളി സ്ഥിതി ചെയ്യുന്നത്. ഇവിടെ റോഡുകൾ, വൈദ്യുതി, കുടിവെള്ളം എന്നിവ ലഭ്യമല്ലാത്ത അവസ്ഥ ഏറെക്കാലമായി നിലനിന്നിരുന്നു. 6,500 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ബിജാപുരിലെ 700ഓളം ഗ്രാമങ്ങളിൽ ഏകദേശം 400 എണ്ണം ഇപ്പോഴും മൊബൈൽ നെറ്റ്‌വർക്ക് കവറേജിനു പുറത്താണ്.
പ്രധാന മാവോയിസ്റ്റ് മേഖലയായ ബിജാപുരിൽ മൊബൈൽ കണക്റ്റിവിറ്റി വ്യാപിപ്പിക്കുന്നത് ഇപ്പോഴും ബുദ്ധിമുട്ടാണ്. ബസ്തർ മേഖലയിൽ 2024 മുതൽ കൊല്ലപ്പെട്ട 463 മാവോയിസ്റ്റുകളിൽ 219 പേർ (47%) ബിജാപുരിൽ നിന്നുള്ളവരാണ്. 2022 മുതൽ മാവോയിസ്റ്റുകൾ എട്ട് മൊബൈൽ ടവറുകൾ അഗ്നിക്കിരയാക്കി. അതിൽ ആറെണ്ണം 2024ന് ശേഷമാണ്. 2024 ഡിസംബറിൽ ഒരു പൊലീസ് ക്യാംപ് സ്ഥാപിച്ചതിനു ശേഷം വികസന പദ്ധതികൾ വേഗത്തിലായി. ഗ്രാമത്തിലേക്കുള്ള റോഡ് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ പുനർനിർമിക്കുകയാണ്. രണ്ട് മാസം മുൻപാണ് കൊണ്ടപ്പള്ളിയിൽ ആദ്യമായി വൈദ്യുതി എത്തുന്നത്. English Summary:
Connectivity Empowers Villagers in Chhattisgarh: Maoist area development brings connectivity to remote Chhattisgarh village. The installation of a mobile tower in Kondapalli marks a new era of development, providing access to banking and other essential services. This initiative is a significant step towards integrating remote areas into the digital world. |