തിരുവനന്തപുരം∙ ‘വരിക വരിക സഹജരേ’ - രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎഎയുടെ എട്ടു ദിവസത്തിനുശേഷം ഓണായ ഫോണും അതിന്റെ റിങ്ടോണും പിന്നാലെ പായുന്ന പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നു. 27ന് ഓഫായ മൊബൈല്‍ ഫോണ്‍ മുന്‍കൂര്‍ ജാമ്യം തള്ളിയതിനു തൊട്ടുപിന്നാലെ 4ന് ഉച്ചകഴിഞ്ഞ് ഓണായിട്ടും 9 ദിവസമായി പൊലീസ് വല പൊളിച്ചുള്ള ഓട്ടത്തിലാണ് രാഹുല്‍. ഫോണ്‍ ഓണ്‍ ചെയ്തത് അന്വേഷണ സംഘത്തെ വഴിതെറ്റിക്കാനുള്ള നീക്കമാണെന്ന വിലയിരുത്തലും എസ്ഐടിക്കുണ്ട്. രാഹുല്‍ കഴിയുന്ന ഒളിയിടത്തില്‍ ആവില്ല ഓണായ ഫോണ്‍ എന്നാണു വിലയിരുത്തല്‍. സഹായികളുടെ ആരുടെയെങ്കിലും പക്കല്‍ ഫോണ്‍ നല്‍കിയ ശേഷമാകാം ഒളിത്താവളങ്ങള്‍ മാറി രാഹുല്‍ കാണാമറയത്ത് ഇരിക്കുന്നതെന്നും പൊലീസ് കരുതുന്നു. ഹൈക്കോടതിയില്‍നിന്ന് ജാമ്യഹര്‍ജിയില്‍ തീരുമാനം ആകും വരെ ഒളിവില്‍ കഴിയാനുള്ള നീക്കത്തിലാണ് രാഹുല്‍ എന്നും സൂചനയുണ്ട്.
- Also Read കീഴടങ്ങില്ല? ; മുൻകൂർ ജാമ്യം തേടി രാഹുൽ ഹൈക്കോടതിയിൽ; കേസ് നാളെ പരിഗണിക്കും
ഫോണ്‍ ഓണായപ്പോള്‍ കര്‍ണാടകയിലെ തെക്കന്‍ ജില്ലായായ ദക്ഷിണ കന്നഡയിലെ സുളള്യയിലാണ് അവസാന ലൊക്കേഷന്‍ കാണിച്ചത്. പൊലീസ് സംഘം അരിച്ചുപെറുക്കിയിട്ടും പിടികൂടാന്‍ കഴിഞ്ഞില്ല. ബെംഗളൂരുവിലെ മുതിര്‍ന്ന അഭിഭാഷകയുടെ സംരക്ഷണയിലാണ് രാഹുല്‍ ഉള്ളതെന്നു വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ അവിടേക്കു പാഞ്ഞെങ്കിലും പൊലീസില്‍ എത്തും മുന്‍പു തന്നെ രാഹുല്‍ ഒളിത്താവളം വിട്ടിരുന്നു. ബെംഗളൂരുവില്‍ കോണ്‍ഗ്രസില്‍നിന്നു മാത്രമല്ല മറ്റു ചില പാര്‍ട്ടികളില്‍ ഉള്‍പ്പെടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരുടെയും സഹായം രാഹുലിന് കിട്ടുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. രാഹുലിനു സഹായം കിട്ടുന്ന വഴികള്‍ പരമാവധി അടച്ച് ഒറ്റപ്പെടുത്തുക എന്ന തന്ത്രമാണ് പൊലീസ് സംഘം പയറ്റുന്നത്. നാലു സംഘങ്ങളായി തിരിഞ്ഞ് കേരള അതിര്‍ത്തി മുതല്‍ കടുത്ത ജാഗ്രതയിലാണെന്ന് അന്വേഷണം സംഘം വ്യക്തമാക്കി.
- Also Read വാതിലുകൾ കൊട്ടിയടച്ചു, തിരഞ്ഞെടുപ്പ് ചിത്രത്തിലുണ്ടാകില്ല, രക്ഷപ്പെടുമോ കുടുങ്ങുമോ?; രാഹുലിനു മുന്നിൽ ഇനി ഏതു വഴി
ഹൊസൂര്‍ വരെ രാഹുല്‍ എത്തി എന്നതാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന അവസാന വിവരം. ഇന്നലെ രാത്രി ഒരു സംഘം ഹൊസൂര്‍ കേന്ദ്രീകരിച്ചാണു പരിശോധന നടത്തിയിരുന്നത്. ഒരു സംഘം ബാഗല്ലൂര്‍ ഭാഗത്തും എത്തിയിരുന്നു. രാഹുലിനെ സഹായിക്കാന്‍ സാധ്യതയുള്ളവരുടെ ഫോണ്‍ രേഖകള്‍ നിരീക്ഷിച്ചതില്‍നിന്നു കിട്ടിയ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പൊലീസ് നീക്കം. ഇതിന്റെ ഭാഗമായാണ് ഡ്രൈവര്‍ എസ്. ആല്‍വിനെയും സഹായി ഫസല്‍ അബ്ബാസിനെയും കസ്റ്റഡിയില്‍ എടുത്തത്. ഇവരില്‍നിന്നു ലഭിച്ച വിവരങ്ങള്‍ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് കോണ്‍ഗ്രസുമായി അടുത്ത ബന്ധമുള്ള മുതിര്‍ന്ന അഭിഭാഷകയുടെ സംരക്ഷണയിലാണ് രാഹുല്‍ ഉള്ളതെന്ന് അറിഞ്ഞ് അവിടേക്കു പോയത്. നഗരഹൃദയത്തില്‍നിന്ന് ഏറെ ദൂരെയുള്ള ഒരു റിസോര്‍ട്ടില്‍ രാഹുല്‍ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ എത്തിയെങ്കിലും രാഹുല്‍ കടന്നുകളഞ്ഞിരുന്നു. കോണ്‍ഗ്രസില്‍നിന്ന് രാഹുലിനെ പുറത്താക്കിയ സ്ഥിതിക്ക് കര്‍ണാടകയിലെ പാര്‍ട്ടികേന്ദ്രങ്ങളില്‍നിന്നു ലഭിക്കുന്ന സംരക്ഷണം കുറയുമെന്ന നിഗമനമാണ് പൊലീസിനുള്ളത്.
- ബിജെപി മന്ത്രിക്ക് രാജാ റാം ‘ബ്രിട്ടിഷ് ചാരൻ’, മോദിക്ക് പ്രചോദനം! ‘നാക്കുപിഴ’ ബംഗാളിൽ മമതയ്ക്ക് ആയുധം: എന്താണ് സംഭവിച്ചത്?
- യുക്രെയ്നിൽ വിവാദമായി സ്വർണം പൂശിയ ശുചിമുറി’; അഴിമതിക്കാരെല്ലാം അടുപ്പക്കാർ; വിശ്വാസ്യത നഷ്ടപ്പെട്ട് സെലെൻസ്കി; രഹസ്യായുധം റഷ്യയുടേതോ?
- 0.3 സെക്കൻഡിൽ സ്പെൻസറെ പിന്നിലാക്കി മിൽഖ; പുല്ല് കാരണം സുരേഷിന് നഷ്ടമായത് സ്വർണം! രണ്ടാം പൊന്നിന് 20 വർഷം കാത്തിരുന്ന മലയാളി!
MORE PREMIUM STORIES
അതേസമയം, രാഹുലിനെ പൊലീസ് സംഘം കൃത്യമായി നിരീക്ഷണവലയത്തില്‍ ആക്കിയിട്ടുണ്ടെന്നും ഉടന്‍ തന്നെ കസ്റ്റഡിയില്‍ എടുക്കുമെന്നും സൂചനയുണ്ട്. പൊലീസിനു വിവരം കിട്ടിയിട്ടും അറസ്റ്റ് വൈകിപ്പിക്കുകയാണെന്നും തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിങ് നടക്കുന്ന ചൊവ്വാഴ്ചയോട് അടുത്ത രാഹുലിനെ അറസ്റ്റ് ചെയ്തു വോട്ടെടുപ്പ് ദിവസം കേരളത്തിലെത്തിക്കാനുള്ള നീക്കമാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ കത്തിനില്‍ക്കുന്ന ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ് രാഹുല്‍ വിഷയത്തിലൂടെ മറയ്ക്കാനുള്ള ശ്രമമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.
- Also Read എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’
രാഹുലിനെതിരെ ലഭിച്ച രണ്ടാമത്തെ പരാതിയില്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണം സംഘമാണ് അന്വേഷണം നടത്തുന്നത്. മൊഴി നല്‍കാന്‍ തയാറാണെന്ന് ബെംഗളൂരു സ്വദേശിയായ ഇരുപത്തിമൂന്നുകാരി പൊലീസിനെ അറിയിച്ചിരുന്നു. ഉടന്‍ തന്നെ ഇവരുടെ മൊഴിയെടുക്കും. വിവാഹവാഗ്ദാനം നല്‍കി ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. English Summary:
Rahul Mamkootathil\“s case involves a police investigation into his whereabouts after his mobile phone was briefly activated. The police suspect this was a deliberate attempt to mislead them and delay his arrest. Concerns are also arising that the arrest is being intentionally delayed with the intention of influencing an upcoming election. |