search

ദേനയെ യുഎസിനു വേട്ടയാടാൻ വിട്ടുകൊടുത്തതോ? അനുമതിക്കായി കാത്തുകിടന്നത് 11 മണിക്കൂർ

cy520520 6 hour(s) ago views 284
  



കൊളംബോ ∙ ഇന്ത്യൻ മഹാസമുദ്രത്തിൽ യുഎസ് അന്തർവാഹിനിയുടെ ടോർപ്പിഡോ ആക്രമണത്തിൽ തകർന്ന ഇറാനിയൻ യുദ്ധക്കപ്പൽ ശ്രീലങ്കയുടെ അനുമതി കാത്തു കടലിൽ കിടന്നത് 11 മണിക്കൂർ. ആക്രമണമുണ്ടായി ദിവസങ്ങൾക്കു ശേഷമാണ് ഈ വിവരം പുറത്തുവരുന്നത്. ശ്രീലങ്കൻ പ്രതിപക്ഷ എംപിയായ മുജീബുർ റഹ്മാനാണ് ഈ വിവരം പുറത്തുവിട്ടത്. ഇന്ന് ലങ്കൻ പാർലമെന്റിൽ ചോദ്യവേളയിലാണ് പ്രതിപക്ഷ എംപി ദേന മണിക്കൂറുകളോളം കടൽത്തീരത്ത് കാത്തുകിടക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചത്.
What you should read next

  • അമേരിക്കൻ ടോർപിഡോ ചോദ്യച്ചുഴിയിൽ ഇന്ത്യ; ഇറാൻ കപ്പൽ മുങ്ങുമ്പോൾ എന്തുചെയ്തെന്ന് വിമർശനം Latest News
      

         
    •   
         
    •   
        
       


സംഘർഷ സാഹചര്യം കാരണം തിരികെ ഇറാനിലേക്ക് മടങ്ങിയാൽ ആക്രമിക്കപ്പെടുമെന്ന സംശയം ദേനയിലെ നാവികർക്കുണ്ടായിരുന്നു. ഇതിനാലാണ് സർക്കാരിന്റെ അനുമതിക്കായി ഗാലെ തുറമുഖത്ത് നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ കപ്പൽ നങ്കൂരമിട്ടത്. തുടർന്ന് കപ്പൽ അടുപ്പിക്കാൻ അനുമതി തേടി. എന്നാൽ 11 മണിക്കൂർ കാത്തിരുന്നിട്ടും അനുമതി ലഭിച്ചില്ല. ഒടുവിൽ യുഎസ് അന്തർവാഹിനി കപ്പലിനെ ഇരയാക്കി. ആക്രമണത്തിൽ 87 ഇറാനിയൻ നാവികരാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റവരെ ലങ്കൻ നേവി രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.

ഫെബ്രുവരിയിൽ ഇന്ത്യയുടെ അതിഥിയായിട്ടാണ് ദേന ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് എത്തിയത്. വിശാഖപട്ടണത്ത് നിന്നുമാണ് തിരികെ ഇറാൻ ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടത്. ദേനയിലെ നാവികരെ രക്ഷിക്കാൻ ഇന്ത്യ ശ്രമിച്ചില്ലെന്ന് പ്രതിപക്ഷാരോപണം ഉണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ നേവിയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തെന്നായിരുന്നു ഇന്ത്യയുടെ വിശദീകരണം.
JUST IN


  • 2 MINUTES AGO   ദേനയെ യുഎസിനു വേട്ടയാടാൻ വിട്ടുകൊടുത്തതോ? അനുമതിക്കായി കാത്തുകിടന്നത് 11 മണിക്കൂർ Latest News
      

         
    •   
         
    •   
        
       

  • 9 MINUTES AGO   മിഷേൽ ഷാജിയുടെ മരണം സിബിഐ അന്വേഷിക്കണം; എട്ടാം ചരമ വാർഷിക ദിനത്തിലും ആവശ്യവുമായി കുടുംബം Ernakulam
      

         
    •   
         
    •   
        
       

  • 11 MINUTES AGO   ‘നേമത്ത് സംഭവിച്ച പോലെ ബിജെപി ജയിക്കും’: തിരുവനന്തപുരം സിഎംപിക്ക് കൊടുക്കരുതെന്ന് നേതാക്കൾ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Iranian Warship Dena Denied Sri Lankan Docking for 11 Hours: Iranian warship Dena was attacked by a US submarine in the Indian Ocean, a maritime incident where the vessel waited 11 hours for Sri Lankan permission to dock after the attack.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
164391