deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘സഹോദരിമാർക്ക് നീതി കിട്ടുന്നതിൽ ചാരിതാർഥ്യമുണ്ട്; സ്ത്രീകളുടെ വിജയത്തിന്റെ തുടക്കമാണിത്’: റിനി

LHC0088 2025-12-4 20:21:18 views 164

  



കൊച്ചി∙ എത്ര കള്ളപ്രചാരണങ്ങൾ കൊണ്ടു മൂടിവയ്ക്കാൻ ശ്രമിച്ചാലും സത്യം പുറത്തുവരും എന്നതിന്റെ ചെറിയ തുടക്കമാണ് രാഹുൽ മാങ്കൂട്ടത്തില്‍ വിഷയത്തിലെ പുതിയ സംഭവവികാസങ്ങളെന്ന് നടിയും മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോര്‍ജ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി പരസ്യപ്രതികരണം നടത്തിയത് റിനിയാണ്. ഇതിനു പിന്നാലെ മറ്റ് യുവതികളും മാങ്കൂട്ടത്തിലിനെതിരെ രംഗത്തു വരികയായിരുന്നു.

  • Also Read ഒ‌ടുവിൽ ‘ബ്രഹ്മാസ്ത്ര പ്രയോഗം’: ‘രാഹുലിനെ പുറത്താക്കിയത് ഒറ്റക്കെട്ടായി; എഐസിസി അനുമതിയോടെ’   


‘‘സ്ത്രീകളുടെ വിജയത്തിന്റെ തുടക്കമാണിത്. അതിജീവിതമാർ നേരിട്ടിട്ടുള്ള ക്രൂരപീഡനത്തിന് അവർക്ക് കിട്ടുന്ന നീതിയുടെ തുടക്കം മാത്രമാണിത്. അവരുടെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു. ഇനിയും അതിജീവിതമാരുണ്ട്, അവരും തങ്ങളുടെ നീതി കണ്ടെത്തണം’’ – റിനി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംസാരിച്ചതിന്റെ പേരിൽ റിനി വ്യാപക സൈബർ ആക്രമണം നേരിട്ടിരുന്നു.

  • Also Read ‘പറഞ്ഞത് കള്ളമാണോയെന്ന് ഷാഫിയോട് ചോദിക്കൂ; വാട്സാപ് ഗ്രൂപ്പിൽനിന്ന് രാത്രി പുറത്താക്കി, രാവിലെ ഉൾപ്പെടുത്തി’   


രാഹുലിനെ പുറത്താക്കിയതിൽ റിനി കോൺഗ്രസ് നേതൃത്വത്തിനു നന്ദി പറഞ്ഞു. ‘‘ഇപ്പോഴാണെങ്കിലും സ്ത്രീപക്ഷ നടപടി സ്വീകരിച്ചതിൽ പാർട്ടിയോടും പാർട്ടി നേതൃത്വത്തോടും എല്ലാ നന്ദിയും അറിയിക്കുന്നു. ഒരുപാട് സൈബർ ആക്രമണം നേരിടേണ്ടി വന്നു, ഇതൊക്കെ കെട്ടിച്ചമച്ചതാണ് എന്നായിരുന്നു പ്രചരണം. എന്നാൽ അങ്ങനെയല്ല എന്ന് ഇപ്പോൾ കോടതി തന്നെ ആദ്യ സൂചന നൽകിയിരിക്കുകയാണ്’’ – റിനി പറഞ്ഞു.
    

  • ‘ഓണം ബംപറടിച്ചു, പക്ഷേ ചില കാര്യങ്ങൾ ഞാൻ ചെയ്യില്ല’: കയ്യില്‍ കിട്ടിയ തുക എവിടെ നിക്ഷേപിക്കും? ശരത് എസ്. നായർ പറയുന്നു
      

         
    •   
         
    •   
        
       
  • ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു...
      

         
    •   
         
    •   
        
       
  • കസ്റ്റമർ കയ്യൊഴിഞ്ഞ ഫാമിലി ട്രീ ഭാഗ്യമായി; ഓർക്കുട്ടിൽ കമന്റ് ഇട്ട് കാൻവാസിങ്; പരാജയപ്പെട്ട സ്റ്റാർട്ടപ്പിന്റെ തിരിച്ചുവരവ്, ഇന്ന് 6 രാജ്യങ്ങളിൽ ഓഫിസ്!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഏറെ വിഷമത്തോടെ താൻ പറഞ്ഞ കാര്യത്തിന്റെ പേരിൽ ഒരുപാട് അനുഭവിക്കേണ്ടി വന്നുവെന്നും റിനി വ്യക്തമാക്കി ‘‘അത്രയും വിഷമമുണ്ട്. എന്റെ സഹോദരിമാർക്ക് നീതി കിട്ടുന്നതിൽ ഒരു നിമിത്തമായി എന്നതിൽ ആനന്ദവും ചാരിതാർഥ്യമുണ്ട്’’ – റിനി പറഞ്ഞു.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം rinianngeorge എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Rini Ann George on Rahul Mamkootathil Case: Rini Ann George expresses satisfaction at justice being served. This marks the beginning of women\“s victory, signaling that truth will always prevail despite attempts to conceal it. She hopes other survivors find justice as well.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

410K

Threads

0

Posts

1210K

Credits

Forum Veteran

Credits
129688