ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജീവിച്ചിരിപ്പുണ്ടെന്ന് സഹോദരി ഡോ. ഉസ്മ ഖാൻ. റാവൽപിണ്ടിയിലെ അദിയാല ജയിലിൽ എത്തി സഹോദരനെ കണ്ട ശേഷമാണ് ഉസ്മാ ഖാൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇമ്രാൻ ഖാൻ മാനസികമായി പീഡിപ്പിക്കപ്പെടുന്നുവെന്നും ഉസ്മ ഖാൻ പറഞ്ഞു.
Also Read ശ്രീലങ്കയ്ക്ക് സഹായവുമായി പാക്ക് വിമാനം: വഴിമുടക്കാതെ ഇന്ത്യ, അതിവേഗം അനുമതി നൽകി; തെറ്റിദ്ധരിപ്പിച്ച് പാക്കിസ്ഥാൻ
‘‘അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ല. പക്ഷേ മാനസികമായി പീഡിപ്പിക്കപ്പെട്ടതിൽ അദ്ദേഹത്തിനു ദേഷ്യമുണ്ട്. ദിവസം മുഴുവൻ സെല്ലിൽ അടച്ചിട്ടിരിക്കുകയാണ്. കുറച്ചുനേരം മാത്രമേ പുറത്തിറങ്ങാൻ കഴിയൂ. ആരുമായും ആശയവിനിമയം നടത്താൻ കഴിയില്ല’’ – ഉസ്മ ഖാൻ പറഞ്ഞു. ഇരുപതു മിനിറ്റോളമാണ് കൂടിക്കാഴ്ച നീണ്ടത്. തന്റെ തടവിനും അവസ്ഥയ്ക്കും കാരണം കരസേന മാധാവി അസിം മുനീറാണെന്ന് ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തിയതായും ഉസ്മ ഖാൻ പറഞ്ഞു.
Also Read പാക്ക് കേന്ദ്രത്തിനെതിരെ ബിഎൽഎഫ് ഇറക്കിയത് വനിതാ ചാവേറിനെ; ലക്ഷ്യമിട്ടത് ചൈനയുടെ ചെമ്പ്, സ്വർണം ഖനന പദ്ധതി?
തടവിൽ കഴിയുന്ന ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ റാവൽപിണ്ടിയിൽ സർക്കാർ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. പൊതുചടങ്ങുകളും, റാലികളും, കൂടിച്ചേരലുകളും നിരോധിച്ചു. ഇമ്രാൻഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ പ്രതിഷേധം കണക്കിലെടുത്തായിരുന്നു തീരുമാനം. ഇമ്രാൻഖാനെ ജയിലിൽ കാണാൻ അനുവദിക്കണമെന്നും നിലവിലെ ആരോഗ്യാവസ്ഥ വെളിപ്പെടുത്തണമെന്നും ആയിരുന്നു പാർട്ടിയുടെ ആവശ്യം. ഇതിനുപിന്നാലെയാണ് സഹോദരി ജയിലിൽ എത്തി ഇമ്രാൻ ഖാനെ കണ്ടത്.
അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
MORE PREMIUM STORIES
English Summary:
Imran Khan Alive: Imran Khan is reportedly alive but facing mental torture, according to his sister after a jail visit. He is confined to his cell most of the day and has limited communication. The situation arose after rumors circulated about Imran Khan\“s death while in custody.