ചെന്നൈ ∙ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്‌യുടെ റോഡ് ഷോയ്ക്ക് അനുമതി നൽകാനാകില്ലെന്ന് പുതുച്ചേരി പൊലീസ്. ടിവികെയുടെ അപേക്ഷയിൽ ഡിഐജി സർക്കാരിനെ നിലപാട് അറിയിച്ചു. വിജയ്ക്ക് പൊതുയോഗത്തിൽ പ്രസംഗിക്കാമെന്നും പൊതുസമ്മേളനത്തിനായി ഒരു സ്ഥലം തിരഞ്ഞെടുക്കാമെന്നുമാണ് പൊലീസ് നിലപാട്. ഉന്നതതല അവലോകനത്തിനു ശേഷമാണ് തീരുമാനം. ഡിസംബർ 5ന് നടത്താൻ തീരുമാനിച്ച ടിവികെയുടെ റോഡ് ഷോയ്ക്കാണ് പുതുച്ചേരി പൊലീസ് അനുമതി നിഷേധിച്ചത്.
Also Read പബ്ജി കളിച്ചിരുന്ന ഭർത്താവിനോട് ജോലിക്ക് പോകാൻ പറഞ്ഞു; ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു, വിവാഹം നടന്നത് 6 മാസം മുൻപ്
പുതുച്ചേരിയിലെ വീതി കുറഞ്ഞ റോഡുകൾക്ക് വൻ ജനക്കൂട്ടത്തെ ഉൾക്കൊള്ളാൻ കഴിയില്ലെന്നാണ് അനുമതി നിഷേധിച്ചതിനു കാരണമായി പൊലീസ് വൃത്തങ്ങൾ പറയുന്നത്. പൊതുയോഗം മാത്രമാണെങ്കിൽ മികച്ച രീതിയിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയുമെന്നും അധികൃതർ പറയുന്നു.
Also Read ‘ബ്രേക്ക് ഫാസ്റ്റ് 2.0’; മഞ്ഞുരുകാൻ കൂടിക്കാഴ്ച നടത്തി ഡികെയും സിദ്ധരാമയ്യയും, ഒറ്റക്കെട്ടെന്ന് പ്രഖ്യാപനം
പുതുച്ചേരിയിൽ വിജയ്‌യുടെ രാഷ്ട്രീയ മുന്നേറ്റത്തിനു തുടക്കമിടാൻ ലക്ഷ്യമിട്ടായിരുന്നു വമ്പൻ റോഡ് ഷോ നടത്താൻ ടിവികെ പദ്ധതിയിട്ടത്. ഇതു സംബന്ധിച്ച മുന്നൊരുക്കങ്ങൾക്കായി മുതിർന്ന നേതാക്കളായ ബൂസി ആനന്ദ്, ആദവ് അർജുന എന്നിവർ പുതുച്ചേരിയിൽ എത്തിയിരുന്നു. പൊലീസ് തീരുമാനത്തിൽ ടിവികെ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
MORE PREMIUM STORIES
English Summary:
TVK\“s Roadshow Plan Rejected: Vijay\“s Puducherry roadshow faces rejection by police due to concerns over road capacity. The police suggest a public meeting as an alternative, citing better crowd control.