deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

‘96,000 കോടി രൂപയുടെ പദ്ധതികൾ കിഫ്ബിയിലൂടെ പൂർത്തിയാക്കി; സ്റ്റാർട്ടപ്പിന്റെ പറുദീസയായി കേരളം മാറി’

Chikheang 2025-12-2 05:21:23 views 184

  



ദുബായ്∙ പശ്ചാത്തല സൗകര്യ വികസനത്തിനു കേരളത്തിന് ആവശ്യമായ പണം കണ്ടെത്തുന്നതിനുള്ള സാമ്പത്തിക സ്രോതസ് എന്ന നിലയിലാണ് കിഫ്ബി രൂപീകരിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ 10 വർഷത്തിനിടെ 96,000 കോടി രൂപയുടെ വികസന പദ്ധതികൾ കിഫ്ബിയിലൂടെ പൂർത്തിയാക്കി. കിഫ്ബിയിലൂടെ പശ്ചാത്തല സൗകര്യ വികസനത്തിൽ കേരളത്തിനു കുതിച്ചു ചാട്ടമുണ്ടായി. ദേശീയ പാത വികസനത്തിനു സമയ ബന്ധിതമായി ഭൂമി ഏറ്റെടുത്തു നൽകാത്തതിന്റെ പിഴ അടച്ചതു പോലും കിഫ്ബി ഫണ്ട് ഉപയോഗിച്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ മുഖ്യമന്ത്രി നേരിട്ടു പങ്കെടുക്കുന്ന പ്രവാസി സംഗമങ്ങളിൽ അവസാനത്തേത് ദുബായിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

  • Also Read ‘കുഴൽക്കിണർ കുഴിക്കുന്നതിനു നിയന്ത്രണം’: ജലചൂഷണം കർശനമായി കുറയ്ക്കണമെന്ന് ജലനയത്തിന്റെ കരട് രേഖ   


‘‘കേരളത്തിനു വികസന ആവശ്യങ്ങൾ ഏറെയുണ്ടെങ്കിലും ഖജനാവിൽ ആവശ്യത്തിനു പണമില്ലാത്തതു വലിയ വെല്ലുവിളിയായിരുന്നു. അങ്ങനെ പല വികസന പദ്ധതികളും നടപ്പാക്കാൻ കഴിയാതെ വന്നു. കാലത്തിന് അനുസരിച്ചുള്ള പുരോഗതി കേരളത്തിനുണ്ടായിരുന്നില്ല.

നമ്മുടെ നാട് പുരോഗതി നേടാത്തതിൽ ഏറ്റവും പ്രയാസപ്പെട്ടത് പ്രവാസികളായിരുന്നു. ഏപ്പോഴാണ് നമ്മുടെ നാടു മാറുക എന്നവർ നിരന്തരം ചോദിച്ചു കൊണ്ടിരുന്നു. ഒരു മാറ്റവും ഉണ്ടാകില്ലെന്ന ഒരുതരം കടുത്ത നിരാശയിൽ കഴിഞ്ഞവർക്കിടയിലേക്കാണ് 2016ൽ സർക്കാർ അധികാരമേറ്റെടുത്തത്. 5 വർഷം കൊണ്ട് കിഫ്ബിയിലൂടെ 50000 കോടി ചെലവഴിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും‍ 62000 കോടി രൂപ ചെലവഴിച്ചു. ഇപ്പോഴത് 96000 കോടി രൂപയായിരിക്കുന്നു’’– പിണറായി വിജയൻ പറഞ്ഞു.
    

  • ‘രാഷ്ട്രീയ എതിരാളിയെ വിജയ് കൃത്യമായി ‘മാർക്ക്’ ചെയ്തിട്ടുണ്ട്, ഉപദേശിക്കാൻ ഞാനില്ല’; ഇടതാണോ കമൽ ഹാസന്റെ രാഷ്ട്രീയം?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കിഫ്ബി ഉൾപ്പടെ കഴിഞ്ഞ 10 വർഷത്തിൽ പശ്ചാത്തല സൗകര്യ വികസനത്തിനു മാത്രം 1.5 ലക്ഷം കോടി രൂപ സർക്കാർ ചെലവഴിച്ചെന്നും അതിന്റെ മാറ്റങ്ങളാണ് കേരളത്തിൽ കാണുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുടെ രണ്ടും, മൂന്നും നാലും ഘട്ടങ്ങൾ 2028ൽ പൂർത്തിയാക്കും. 2045ൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട നിർമാണമാണ് 17 വർഷം മുൻപ് പൂർത്തിയാക്കുന്നത്. കോവളം മുതൽ ബേക്കൽ വരെയുള്ള ജലപാതയിൽ കോവളം മുതൽ ചേറ്റുവ വരെയുള്ള ഭാഗം അടുത്ത മാസം ഗതാഗതത്തിനു തുറന്നു കൊടുക്കും. ജലമാർഗം കേരളത്തെ കണ്ട് ആസ്വദിക്കാൻ ഇതുവഴി വിനോദ സഞ്ചാരികൾക്കു കഴിയും.  വിനോദ സഞ്ചാരികൾക്ക് ഹരം പകരുന്ന ഒന്നായി ജലപാത മാറും. വിഴിഞ്ഞത്തിന്റെ ഭാഗമായി തുറമുഖം നഗരം വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.  

  • Also Read ‘തിരഞ്ഞെടുപ്പ് വരും, പിന്നാലെ ഇ.ഡിയും’: അതാണോ മസാല ബോണ്ടിൽ സംഭവിച്ചത്? കുരുക്കാകുമോ പിണറായിക്കും ഐസക്കിനും?   


രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമായി കേരളം മാറി. ദാരിദ്ര്യ സൂചികയിൽ ഏറ്റവും കുറവ് ദരിദ്രരുള്ള സംസ്ഥാനമാണ് കേരളം. പൊതുവിതരണം ശക്തമായതിനാൽ കേരളത്തിൽ ആളുകൾക്ക് വലിയ തോതിൽ ദാരിദ്ര്യം അനുഭവിക്കേണ്ടി വരുന്നില്ല. സുസ്ഥിര വികസനം, പബ്ലിക് അഫേഴ്സ് ഇൻഡക്സ്, വിദ്യാഭ്യാസ മേഖല, ആരോഗ്യം, സൗജന്യ ചികിൽസ എന്നിവയിലും കേരളം ഒന്നാം നമ്പറാണ്.

ഏറ്റവും കൂടുതൽ ആളുകൾ സന്തോഷമനുഭവിക്കുന്ന നാടും കേരളമാണ്. ഹാപ്പിനസ് ഇൻഡക്സിൽ കേരളത്തിനാണ് ഒന്നാം സ്ഥാനം.  മികച്ച വാർധിക്യ പരിചരണവും കേരളത്തിലാണ്. ലോകത്തിലെ മികച്ച 57 ടൂറിസം കേന്ദ്രങ്ങളിൽ ഒന്ന് കേരളമാണ്. ഇത്തരത്തിലുള്ള മാറ്റങ്ങൾ കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുകയാണ്.  

സ്റ്റാർട്ടപ്പിന്റെ പറുദീസയായി കേരളം മാറി. അഴിമതി ഏറ്റവും കുറവ് കേരളത്തിലാണെന്നു പൊതുവേ രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭ അടുത്ത മാസം ചേരുമെന്നും അതിനോടു സഹകരിക്കാതിരിക്കുന്ന ബുദ്ധിമോശം ഇനിയാരും കാണിക്കില്ലെന്നു വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ കെ.പി. ഹുസൈൻ അധ്യക്ഷനായിരുന്നു.  

2026ലും പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയായി തുടർഭരണമുണ്ടാകുമെന്നു സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, എൻ.കെ. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
  English Summary:
Pinarayi Vijayan Highlights Unprecedented Growth and Key Projects: Kerala infrastructure development through KIIFB has reached ₹96,000 crore, transforming the state\“s growth trajectory as announced by CM Pinarayi Vijayan. This investment has propelled key projects like the Vizhinjam port and has established Kerala as India\“s leading state in various indices, including poverty reduction and happiness.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1310K

Credits

Forum Veteran

Credits
131453
Random