രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചുവെന്ന കേസിൽ രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തതാണ് ഇന്നത്തെ പ്രധാനവാര്‍ത്ത. രാഹുല്‍ മാങ്കൂട്ടത്തിൽ പാലക്കാടുനിന്ന് മുങ്ങിയത് യുവനടിയുടെ കാറിലെന്ന സൂചനയും ലൈംഗിക പീഢനക്കേസിൽ പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകള്‍ സമർപ്പിച്ചതും വാർത്തകളിൽ ശ്രദ്ധേയമായി. കിഫ്ബി മസാലബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണരായി വിജയന് ഇ.ഡി നോട്ടിസ് അയച്ചതും പ്രധാന വാർത്തയായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചുവെന്ന കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്ത ജില്ലാ കോടതി.
യുവതി ലൈംഗിക പീഡന പരാതി നൽകിയതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാടുനിന്ന് മുങ്ങിയത് യുവനടിയുടെ ചുവന്ന കാറിലെന്ന് സൂചന. പാലക്കാടു നിന്ന് ഈ കാറിൽ യാത്ര പുറപ്പെട്ട രാഹുൽ സംസ്ഥാനം വിട്ടെന്നാണ് പുറത്തുവരുന്ന വിവരം.
- ‘രാഷ്ട്രീയ എതിരാളിയെ വിജയ് കൃത്യമായി ‘മാർക്ക്’ ചെയ്തിട്ടുണ്ട്, ഉപദേശിക്കാൻ ഞാനില്ല’; ഇടതാണോ കമൽ ഹാസന്റെ രാഷ്ട്രീയം?
- ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
- കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
MORE PREMIUM STORIES
ലൈംഗിക പീഡനക്കേസിൽ പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. അഭിഭാഷകൻ മുഖേന ജില്ലാ സെഷൻസ് കോടതിയിലാണ് തെളിവുകൾ എത്തിച്ചത്.
കിഫ്ബി മസാലബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടിസ്. മൂന്നു വർഷത്തിലേറെ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് നോട്ടിസ് നൽകിയത്. ശനിയാഴ്ചയാണ് നോട്ടിസ് നൽകിയത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ബോംബ് ഭീഷണി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.
ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിവസം ലോക്സഭയിൽ ബഹളം. സഭ 12 മണിവരെ നിർത്തിവച്ചു. സമഗ്ര വോട്ടർപട്ടിക പരിഷ്ക്കരണത്തിൽ (എസ്ഐആർ) ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഇന്തൊനീഷ്യ, ശ്രീലങ്ക, തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലെ വെള്ളപ്പൊക്കത്തിലും ദുരിതത്തിലും മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഒരാഴ്ചയ്ക്കിടെ 502 പേർ ഇന്തൊനീഷ്യയിലും 335 പേർ ശ്രീലങ്കയിലും 176 പേർ തായ്‌ലൻഡിലും മൂന്നുപേർ മലേഷ്യയിലും മരിച്ചെന്നാണ് കണക്ക്. English Summary:
Today\“s Recap: 01-12-2025 |